Skip to content
പയ്യന്നൂര്‍: പയ്യന്നൂര്‍ കഥകളിയരങ്ങിന്റെ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ അവാര്‍ഡ് കുറൂര്‍ വാസുദേവന്‍ നമ്പൂതിരിക്ക്.
കഥകളിയരങ്ങിന്റെ 28-ാം വാര്‍ഷികം നടക്കുന്ന 10 ന് സ്വാമി കൃഷ്ണാനന്ദഭാരതി അവാര്‍ഡ് സമ്മാനിക്കും.
50,000 രൂപയും ഫലകവുമാണ് അവാര്‍ഡ്.
രാവിലെ 9 മുതല്‍ പയ്യന്നൂര്‍ ശ്രീപ്രഭ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഡോ. വി.സി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനത്തില്‍ കേണല്‍ വിനോദ് നായനാര്‍, ഡോ. വി. ബാലകൃഷ്ണന്‍, ഡോ എന്‍.പി.വിജയ കൃഷ്ണന്‍, വിനോയ് മാത്യു, രാജ്‌മോഹന്‍ നീലേശ്വരം, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, നിഖില വിമല്‍ എന്നിവര്‍ പ്രസംഗിക്കും.
നൃത്തനൃത്യങ്ങള്‍, നളചരിതം മൂന്നാം ദിവസം കഥകളിയും അരങ്ങേറും.
സ്വാമി കൃഷ്ണാനന്ദ ഭാരതി, ടി.എം.ജയകൃഷ്ണന്‍, ഡോ.എം.കെ.സുരേഷ് ബാബു, എ.രഞ്ജിത് കുമാര്‍, കെ.എം.വിജയകുമാരന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.