വയോധികന്‍ വീട്ടുപറമ്പിലെ പേരമരത്തില്‍ തൂങ്ങിമരിച്ചു

പെരിന്തട്ട: വയോധികന്‍ വീട്ടുപറമ്പിലെ പേരമരത്തില്‍ തൂങ്ങിമരിച്ചു.

പെരിന്തട്ട ഉദയംകുന്നിലെ തറമ്മല്‍ വീട്ടില്‍ ടി.കൃഷ്ണന്‍(75)ആണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് 12 നായിരുന്നു സംഭവം.

ഉടന്‍ തന്നെ മാതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

ഭാര്യ:ലക്ഷ്മി.

മക്കള്‍: ഷീജ, ഷാജു, ഷീമ.

മരുമക്കള്‍: പുഷ്‌ക്കരന്‍(ഉദുമ),സുമ(ഉദുമ), ശ്രീജിത്ത്(ഉദുമ). സഹോദരങ്ങള്‍: നാരായണന്‍, അമ്പുകുഞ്ഞി, ദാമോദരന്‍, ലക്ഷ്മി, രോഹിണി.

ശവസംസ്‌ക്കാരം ഇന്ന് (ഞായര്‍-മെയ്-17) രാവിലെ 11 ന് പെരിങ്ങോം പൊതുശ്മശാനത്തില്‍.