ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ എട്ട് സി.പി.എമ്മുകാര്‍ക്കെതിരെ കേസ്.

പെരിങ്ങോം: ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എട്ട് സി.പി.എമ്മുകാരുടെ പേരില്‍ പോലീസ് കേസെടുത്തു.

ഇന്നലെ രാത്രി 10 മണിയോടെ ഏറ്റുകുടുക്കയിലാണ് സംഭവം.

ആലപ്പടമ്പ് കുണ്ടൂളിലെ ചാലില്‍ വീട്ടില്‍ യു.ശ്രാവണിനാണ്(27)ആക്രമത്തില്‍ പരിക്കേറ്റത്.

ഏറ്റുകുടുക്കയില്‍ വെച്ച് ജിഷ്ണു, ശ്രീജിത്ത്, ശരത്, അജിത് എന്നിവരും കണ്ടാലറിയാവുന്ന നാല് പേരും ചേര്‍ന്നാണ് ആക്രമം നടത്തിയത്.

ജിഷ്ണു   ശ്രാവണിനെ തടഞ്ഞുനിര്‍ത്തി കോളറിന് പിടിക്കുകയും ശ്രീജിത്ത് കൊല്ലെടാ എന്ന് വിളിച്ചുപറയുകയും ചെയ്തപ്പോള്‍ ശരത് മുഖത്തടിക്കുകയും അജിത്ത് ഇരുമ്പ് പൈപ്പുകൊണ്ട് തടക്കടിക്കുകയും ചെയ്തു,

ശ്രാവണ്‍ ഇത് കൈകൊണ്ട് തടുത്തിരുന്നില്ലെങ്കില്‍ മരണം പോലും സംഭവിക്കുമായിരുന്നുവെന്നാണ് പരാതി

കൈക്ക് മാരകമായി പരിക്കേറ്റ ശ്രാവണിനെ പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.