പൈസക്കരിയില്‍ വാഹനാപകടം; കോളജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പയ്യാവൂര്‍: പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തില്‍ കോളജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.

കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയില്‍ ആല്‍ബിന്‍ ടി. വിത്സണ്‍ (19) ആണ് മരിച്ചത്.

പൈസക്കരി ദേവമാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒന്നാം വര്‍ഷ ബി.സി.എ വിദ്യാര്‍ത്ഥിയാണ് ആല്‍ബിന്‍.

ഇന്ന് (ചൊവ്വ) രാവിലെ പത്തോടെ ബൈക്കില്‍ കോളജിലേക്ക് വരുമ്പോള്‍ ടോറസ് ലോറിയുടെ അടിയില്‍പെട്ടാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പയ്യാവൂര്‍ പോലീസും ഇരിട്ടി ഫയര്‍ ഫോഴ്സും സംഭവ. സ്ഥലത്തെത്തി തുടര്‍. നടപടികള്‍ സ്വീകരിച്ചു.