നവവധുവായ നൃത്താധ്യാപിക കരിമ്പത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: നവവധുവായ നൃത്താധ്യാപിക ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചു.

കരിമ്പത്തെ ആകാശ്‌മോഹന്റെ ഭാര്യയും രമേശന്‍-താര ദമ്പതികളുടെ മകളുമായ സാന്ദ്രതാര(22)ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാലുമാസം മുമ്പാണ് വിവാഹിതയായത്.

മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

കൊല്ലം സ്വദേശികളായ സാന്ദ്രതാരയുടെ കുടുംബം നേരത്തെ തളിയില്‍ താമസക്കാരായിരുന്നു.

ഇപ്പോള്‍ ബാവുപ്പറമ്പിലാണ് താമസം.

സഹോദരന്‍ സൂര്യജിത്ത്.

തളിപ്പറമ്പ് പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.