പെരിങ്ങോം: ഭാര്യയെ കസേരകൊണ്ട് മര്‍ദ്ദിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഫൈബര്‍ കസേരകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി.
സംഭവത്തില്‍ ട്രാവല്‍സ് ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു.
പെരിങ്ങോം നങ്ങാരത്ത്ടവറില്‍ പ്രവര്‍ത്തിക്കുന്ന എം.കെ.ടൂര്‍സ് ആന്റ് ട്രാവല്‍സ് ഉടമ എം.കെ.അനീഷിന്റെ പേരിലാണ് കേസ്.
പെരിങ്ങോം കെ,.പി.നഗറിലെ കൊച്ചുമണക്കാട്ട് വീട്ടില്‍ കെ.എം.ഷാമോന്‍(42)നാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇന്ന് വൈകുന്നേരം നാലിനായിരുന്നു സംഭവം.
എം.കെ.ടൂര്‍സ് ആന്റ് ട്രാവല്‍സില്‍ മുമ്പ് ജോലി ചെയ്തിരുന്ന ഷാമോന്റെ ഭാര്യ തനിക്ക്ബാക്കി കിട്ടാനുള്ള പ്രതിഫലം ചോദിച്ചെത്തിയതിന് അനീഷ് ഫൈബര്‍ കസേര കൊണ്ട് അടിക്കാന്‍ ശ്രമിക്കവെ ചോദ്യം ചെയ്ത ഷാമോനെ പ്രതി സേരകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.