തളിപ്പറമ്പും പയ്യന്നൂരും കേരള രാഷ്ട്രീയത്തില്‍ ചരിത്രമായി- മന്ത്രി സണ്ണി ജോസഫ്

തളിപ്പറമ്പ്: തളിപ്പറമ്പ് ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കയാണെന്ന് മന്ത്രി അഡ്വ സണ്ണി ജോസഫ്.

കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇടം പിടിച്ചത് പറവൂറും പേരാവൂരും അല്ലെന്നും തളിപ്പറമ്പും പയ്യന്നൂരും ആണെന്നും അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പ് എം എല്‍ എ ടി.കെ ഗോവിന്ദന്‍ മാസ്റ്ററുടെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം എല്‍ എ യുടെ ഓഫീസില്‍ വരുന്നവരോട് നല്ല രീതിയില്‍ ഇടപെടാനുള്ള സമീപനം ജീവനക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പ് നഗര സഭ ചെയര്‍പേഴ്‌സന്‍ പി.കെ. സുബൈര്‍ അധ്യക്ഷത വഹിച്ചു.

ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ വി.സതീദേവി, പി. മുഹമ്മദ് ഇഖ്ബാല്‍, സജി ഓതറ എന്നിവര്‍ പ്രസംഗിച്ചു.

അത്യധികം ആഹ്‌ളാദം തുളുമ്പുന്ന അന്തരീക്ഷത്തിലാണ് ഹാപ്പിനസ് സ്‌ക്വയറില്‍ ഓഫീസിന്റെ ഉദ്ഘാടനം നടന്നത് നൂറുകണക്കിനാളുകല്‍ ചടങ്ങില്‍ പങ്കെടുത്തു.

ടി.കെ.ഗോവിന്ദന്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ ടി.ജനാര്‍ദ്ദനന്‍, നൗഷാദ് ബ്ലാത്തൂര്‍, ഇ.ടി.രാജീവന്‍, കല്ലിങ്കീല്‍ പത്മനാഭന്‍, തളിപ്പറമ്പ് നഗരസഭ ഉപാധ്യക്ഷ ദീപ രഞ്ജിത്ത്, സ്ഥിരം സമിതി അധ്യക്ഷ പി.വല്‍സല, കുഞ്ഞമ്മ തോമസ്, ലീഗ് നേതാക്കളായ സി.പി.വി.അബ്ദുള്ള, സി.മുഹമ്മദ്‌സിറാജ്, ബദരിയ്യ ബഷീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.