സേവനവും കാര്യക്ഷമതയും ലാഭനഷ്ടങ്ങള്‍ കണക്കാക്കാതെ നിലനിര്‍ത്തി കൊണ്ടുപോവുന്നതാവണം സര്‍ക്കാര്‍ ആശുപത്രികളുടെ ദൗത്യം-ഡോ.ഡി.സുരേന്ദ്രനാഥ്.

പരിയാരം: സേവനവും കാര്യക്ഷമതയും ലാഭനഷ്ടങ്ങള്‍ കണക്കാക്കാതെ നിലനിര്‍ത്തി കൊണ്ടുപോവുക എന്നതാവണം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ ലക്ഷ്യമെന്ന് ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ. ഡി. സുരേന്ദ്രനാഥ് പറഞ്ഞു.

കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിനെ ജനകീയമാക്കാന്‍ കേരള പുതുയുഗ സഭ സംഘടിപ്പിച്ച ജനകീയ സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനപക്ഷ രാഷ്ട്രീയത്തില്‍ അധിഷ്ഠിതമാക്കി ഇത് നന്നായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. രാജീവന്‍ കപ്പച്ചേരി അധ്യക്ഷത വഹിച്ചു.

എന്‍ ജി ഒ അസോസിയേഷന്‍ ബ്രാഞ്ച് പ്രസിഡന്റ് യു.കെ.മനോഹരന്‍, പരിയാരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജയരാജ് മാതമംഗലം, ഐ എന്‍ ടി യു സി നേതാവ്
പി.കെ.  പ്രസാദ്, സി എം പി ജില്ല സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി, എന്‍. കൃഷ്ണന്‍, ഡോ.പി.രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

അന്‍പതോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

അനധികൃത കയ്യേറ്റങ്ങള്‍ ഒഴിവാക്കുക, കാഷ്വാലിറ്റി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക,

ആശുപത്രി സൂപ്രണ്ടിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തുക,

പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് സംവാദത്തില്‍ ഉയര്‍ന്നുവന്നത്.

നേരത്തെ ഉണ്ടായിരുന്ന ടി.ബി സാനിട്ടോറിയത്തിന്റെ അവശേഷിപ്പുകള്‍ സംരക്ഷിച്ച് നിര്‍ത്തണമെന്നും ആവശ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു.

സംവാദത്തില്‍ ഉയര്‍ന്നുവന്ന വിഷയങ്ങള്‍ ക്രോഡീകരിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും സമര്‍പ്പിക്കുമെന്ന് കേരള പുതുയുഗ സഭ ചെയര്‍മാന്‍ അഡ്വ രാജീവന്‍ കപ്പച്ചേരി പറഞ്ഞു.