തളിപ്പറമ്പ്: മരം കടപുഴകിവീണ് സംസ്ഥാനപാതയില്‍ ഗതാഗതം തടസപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ നാലോടെയാണ് തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ചൊറുക്കള പെട്രോള്‍പമ്പിന് സമീപം മരം കടപുഴകി റോഡിന് കുറുകെ വൈദ്യുതി ട്രാന്‍സ്ഫോര്‍മറിന് മേല്‍ വീണത്.
വിവരമറിഞ്ഞ് കെ.എസ്.ഇ.ബിഅധികൃതരും തളിപ്പറമ്പ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് മരം മുറിച്ചുനീക്കിയത്.
സംഭവത്തെതുടര്‍ന്ന് ഒരു മണിക്കൂറിലേറെ നേരം സംസ്ഥാനപാതയില്‍ വാഹനഗതാഗതം മുടങ്ങി.
വാഹനങ്ങള്‍ ബാവുപ്പറമ്പ് റോഡ് വഴി തിരിച്ചുവിടുകയായിരുന്നു.