പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ മഞ്ഞപ്പിത്തരോഗം പടരുന്നു(വൈറല്‍ ഹെപറ്റെറ്റിസ് എ).
കുട്ടികളുടെ ഹോസ്റ്റലില്‍ ചിലര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
കാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന റസ്‌റ്റോറന്റുകളും സമീപത്തെ തട്ടുകടകളിലും നിന്നാണ് രോഗം പകരുന്നതെന്നാണ് സൂചന.
മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് ഇന്‌സ്‌പെക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം ചില സ്ഥാപനങ്ങള്‍ അടിയന്തിരമായി അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം.
മോര്‍ച്ചറി കെട്ടിടത്തിന് സമീപത്തെ പഴയ കിണറില്‍ നിന്ന് ശുദ്ധീകരിക്കാത വെള്ളം അശാസ്ത്രിയമായി ഉപയോഗിച്ചതാന്ന് സംഭവകാരണമായി പറയുന്നത്.
രോഗബാധ പുറത്തുവന്നിട്ട് ദിവസങ്ങളായിട്ടും മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്തില്‍ നിന്നോ ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നോ വ്യക്തമായ ഇടപെടലുകള്‍ നടന്നിട്ടില്ല.
അടിയന്തര നടപടി സ്വികരിക്കണമെന്ന് എന്‍ ജി ഒ അസോസിയേഷന്‍ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് കമ്മിറ്റി ആവിശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ വ്യാപകമായി പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സന്ദര്‍ഭത്തില്‍ രോഗം വ്യാപകമാകാതിരിക്കാന്‍ ഇതിനിടയാക്കിയ സ്ഥാപനങ്ങള്‍ താത്കാലികമായി അടച്ചിടുകയും,
ആരോഗ്യ വകുപ്പിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാണെമെന്നും കേരള എന്‍.ജി.ഒ അസോസിയേഷന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് യു.കെ.മനോഹരന്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കതിയ പരാതിയില്‍ ആവശ്യപ്പെട്ടു.