നെരുവമ്പ്രത്ത് കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയിലായി.

പരിയാരം: കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയിലായി.

ചെറുതാഴം കൊവ്വപുറത്തെ കുന്നുപറമ്പില്‍ വീട്ടില്‍
പി.എസ്.ഷിയാസ(46)നെയാണ് 2 ഗ്രാം കഞ്ചാവ് സഹിതം പരിയാരം എസ്.ഐ വൈശാഖ് മണിലാലിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്.

ഇന്നലെ രാത്രി 11.15 ന് എസ്.ഐക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നെരുവമ്പ്രത്ത് വെച്ചാണ് ഇയാല്‍ പിടിയിലായത്.

ഗ്രേഡ് എസ്.ഐ വിനയന്‍, ഡ്രൈവര്‍ സി.പി.ഒ ഷജിത്ത് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.