സംശയകരം-ചിറ്റാരിക്കല്‍ സ്വദേശി തളിപ്പറമ്പില്‍ അറസ്റ്റിലായി.

തളിപ്പറമ്പ്: സംശയകരമായ സാഹചര്യത്തില്‍ കണ്ട ചിറ്റാരിക്കല്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ചിറ്റാരിക്കല്‍ ആയന്നൂരിലെ പൊന്‍മാലക്കുന്നേല്‍ വീട്ടില്‍ ഷൈജു ജോസഫ്(34)നെയാണ് ഇന്ന് പുലര്‍ച്ചെ 2.45 ന് പട്രോളിംഗ് ഗ്യൂട്ടിക്കിടെ പോലീസ് അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിലെ പോലീസ് എയിഡ് പോസ്റ്റിന് സമീപം കണ്ട ഷൈജുവിനെ എസ്.ഐ എന്‍.വി.പ്രകാശന്‍, ഡ്രൈവര്‍  എ.എസ്.ഐ സിദ്ദിഖ്

എന്നിവര്‍ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.