കെ.ജി.ബി. ഡിപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം കോഴിക്കോട്ട്

കോഴിക്കോട്:  കേരള ഗ്രാമീണ്‍ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്റെ 10-ാമത് വാര്‍ഷിക സംസ്ഥാന സമ്മേളനം ജൂലായ് അഞ്ച് ഞായറാഴ്ച കോഴിക്കോട് ന്യൂനളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും.

രാവിലെ 9 മണിക്ക് സംസ്ഥാന പ്രസിഡന്റ് വി. ജനാര്‍ദ്ദനന്‍ നീലേശ്വരം പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമാകും.

തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലും പ്രതിനിധി സമ്മേളനത്തിലും മുന്‍ ഇ.പി.എഫ് കമ്മീഷണര്‍ സി.മുരളീധരന്‍ മുഖ്യാതിഥിയായിരിക്കും

 സമ്മേളനത്തോടനുബന്ധിച്ച് 40 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണവും, പുതിയ വെല്‍ഫെയര്‍ ഫണ്ട് സഹായ വിതരണവും, വാര്‍ഷിക ജനറല്‍ ബോഡിയും, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും നടക്കും.

പ്രമുഖ ട്രേഡ് യൂണിയന്‍ നേതാക്കളും യൂണിയന്റെ സ്ഥാപക നേതാക്കളും പങ്കെടുക്കുന്ന ഈ സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി ഇരുന്നൂറ്റമ്പതോളം പ്രതിനിധികള്‍ സംബന്ധിക്കുമെന്ന് ചെയര്‍മാന്‍ വി. ജനാര്‍ദ്ദനന്‍ നീലേശ്വരം, കണ്‍വീനര്‍ മുരളീധരന്‍ കോഴിക്കോട്, ആനന്ദകൃഷ്ണന്‍ കണ്ണൂര്‍ എന്നിവര്‍ അറിയിച്ചു.