ജില്ലാ വാർത്തകൾ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സ്ക്കൂള് കായികാധ്യാപകന്റെ പേരില്‍ പോലീസ് കേസെടുത്തു. Kannur News July 2, 2026 പയ്യന്നൂര്‍: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സ്ക്കൂള് കായികാധ്യാപകന്റെ പേരില്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ തായിനേരി എസ്.എ.പി.ടി.എം സ്ക്കൂള് കായികാധ്യാപകന് രഘുവിന്റെ പേരിലാണ് കേസ്. പയ്യന്നൂര്‍ റെയില്‍വെ ഗേറ്റിന് സമീപത്തെ എസ്.സി.പി വീട്ടില്‍ ടി.കെ.മുഹമ്മദ് അലിഷാന്റെ പരാതിയിലാണ് കേസ്. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയെ ജൂണ്‍-22 ന് രാവിലെ 11 മണിക്ക് സ്ക്കൂള് ഗ്രൗണ്ടില്‍ മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് അധ്യാപകന് വടികൊണ്ടും കൈകൊണ്ടും മര്‍ദ്ദിച്ചതായാണ് പരാതി.