യുവതിക്ക് ശാരീരിക-മനസിക പീഡനം, പിതാവിന്റെ പരാതിയില്‍ ഭര്‍ത്താവിനും അമ്മക്കും സഹോദരനുമെതിരെ കേസെടുത്തു.

തളിപ്പറമ്പ്: യുവതിക്ക് ശാരീരിക-മനസിക പീഡനം, പിതാവിന്റെ പരാതിയില്‍ ഭര്‍ത്താവിനും അമ്മക്കും സഹോദരനുമെതിരെ കേസെടുത്തു.

പട്ടുവം മുള്ളൂല്‍ തിരുവോണം വീട്ടില്‍ കെ.എന്‍.വൈശാഖ്(32), അമ്മ വിജയലക്ഷ്മി(62), സഹോദരന്‍ ഹേമന്ദ്(36) എന്നിവരുടെ പേരിലാണ് കേസെടുത്തത്.

പെരിങ്ങോം അനുജം വീട്ടില്‍ എ.പി.വി.വിജയന്‍(64) തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ അന്യായത്തിലാണ് കോടതി നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

വിജയന്റെ മകള്‍ അനുജയും വൈശാഖും തമ്മില്‍ 2023 ഡിസംബര്‍-17 നാണ് ഓലയമ്പാടി ഡ്രീംസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് വിവാഹിതരായത്.

പ്രതികളുടെ മുള്ളൂലിലെ വീട്ടില്‍ താമസിക്കവെ അനുജയേക്കാള്‍ നല്ല പെണ്‍കുട്ടിയെ വൈശാഖിന് കിട്ടുമായിരുന്നു എന്ന് കുറ്റപ്പെടുത്തിയായിരുന്നു പീഡനം.

മാനസിക പിന്തുണ നല്‍കാതെ കുറ്റപ്പെടുത്തുകയും വിവാഹസമയത്ത് നല്‍കിയ 55 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്ത പ്രതികള്‍ മാനസിക-ശാരീരിക പീഡനങ്ങള്‍ നടത്തിയതായാണ് പരാതി.