തളിപ്പറമ്പ്: ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ പണ്ഡീറ്റ് ദീനദയാല്‍ ഉപാധ്യായ പ്രശിക്ഷന്‍ അഭിയാന്‍ (പഠനശിബിരം) ചിന്‍മയ വിദ്യാലയത്തില്‍ ആരംഭിച്ചു.
ഇന്ന് വൈകുന്നേരം ആറിന് ചിന്‍മയ വിദ്യാലയത്തിലെ പി.കുഞ്ഞിരാമന്‍ നഗറില്‍ സി.സദാനന്ദന്‍ മാസ്റ്റര്‍ എം.പി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപ് അധ്യക്ഷത വഹിച്ചു.
ജില്ല ജന. സെക്രട്ടറി എ.പി.ഗംഗാധരന്‍, വൈസ് പ്രസിഡന്റ് ഗംഗാധരന്‍ കാളിശ്വരം, സെല്‍: കോ-ഓഡിനേറ്റര്‍ രമേശന്‍ ചെങ്ങൂനി, സംസ്ഥാന കൗണ്‍സില്‍ അംഗം എ.പി.നാരായണന്‍, പി.ഗംഗാധരന്‍, നഗരസഭ കൗണ്‍സില്‍ അംഗങ്ങളായ പി.വി സുരേഷ്, പി.യശോദ എന്നിവര്‍ പ്രസംഗിച്ചു.
മണ്ഡലം ജനറല്‍ സെക്രട്ടറി എ.അശോക് കുമാര്‍ സ്വാഗതവും പ്രദീപ് മെടത്തറ നന്ദിയും പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റ ജനക്ഷേമപദ്ധതികളുടെ ഗുണഭോക്തക്കളുടെ എണ്ണം ദിനംപ്രതി കേരളത്തില്‍ ഉയരുകയാണ്.
അടുത്ത 5 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന നിയമസഭ തിരെഞ്ഞടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പഠനശിബിരം.
ഡിജിറ്റല്‍ മേഖലയിലേക്ക് വരുന്ന യുവാക്കള്‍ ഇന്ന് നരേന്ദ്ര മോദിയുടെ പാത പിന്തുടരുന്നത് രാജ്യത്ത് പുതിയ മുഖത്തിന് തുടക്കമാവുമെന്നാണ് പ്രതീക്ഷ.