കെ.കെ.മുഹമ്മദ്, വി.എന്‍ അന്‍സല്‍ അനുസ്മരണം.

കണ്ണൂര്‍: അന്തരിച്ച പത്രപ്രവര്‍ത്തകരായ കെ.കെ.മുഹമ്മദ്, വി.എന്‍.അന്‍സല്‍ എന്നിവരുടെ അനുസ്മരണയോഗം സീനിയര്‍ ജേണലിസ്റ്റ് ഫോറം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്നു.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി.പി.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിന്റെ നന്മ കാണാന്‍ ഒരിടം ഹൃദയത്തില്‍ സൂക്ഷിച്ചവരാണ് കെ.കെ.മുഹമ്മദും വിഎന്‍.അന്‍സലുമെന്ന് ശശീന്ദ്രന്‍ പറഞ്ഞു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.സി.മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി.

സീനിയര്‍ ജേണലിസ്റ്റ് ഫോറം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.ജിജോകുമാര്‍ അധ്യക്ഷത വഹിച്ചു.

പി.ഗോപി, എ.ദാമോദരന്‍, ജയകൃഷ്ണന്‍ നരിക്കുട്ടി, എം.വി.പ്രസാദ്, സി.കെ.സുനില്‍, സി.കെ.എ.ജബ്ബാര്‍, കെ.ടി.ശശി, എന്‍.ധനഞ്ജയന്‍, ദിനകരന്‍ കൊമ്പിലാത്ത്, ഒ.ഉസ്മാന്‍, വി.ഹരിശങ്കര്‍ ഒ.സി.മോഹന്‍രാജ്, രാധാകൃഷ്ണന്‍ പട്ടാനൂര്‍, എ.എം.ഹസ്സന്‍, നാരായണന്‍ കാവുമ്പായി, ജിജോ കദളികാട്ടില്‍, പി.പി.പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.