ചതി പണം ഇടപാട്-ചപ്പാരപ്പടവ് സ്വദേശിക്കെതിരെ കേസ്.

തളിപ്പറമ്പ്: പൊതുജനങ്ങളെ ചതിച്ച് പണമുണ്ടാക്കുന്ന സംഘത്തില്‍ പ്രവര്‍ത്തിച്ചതിന് ചപ്പാരപ്പടവ് സ്വദേശിയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ചപ്പാരപ്പടവ് അല്‍മിഹ്രാജ് ഹൗസിലെ മുഹമ്മദ്മൗലവിയുടെ മകന്‍ യു.വി.ഹമിദ് മുഹമ്മദിന്റെ(24)പേരിലാണ് കേസ്.

ഹമിദ് മുഹമ്മദ് തന്റെ ഏര്യം എടക്കോത്തെ ഫെഡറല്‍ ബാങ്ക് അക്കൗണ്ട് മുഖേന 2025 മാര്‍ച്ച് 28 നും അതിന് ശേഷവും അമിതലഭാഭത്തിന് വേണ്ടി 1,32,000 രൂപയുടെ അഞ്ച് ഇടപാടുകള്‍ നടത്തിയതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

അന്വേഷണത്തില്‍ ഹമിദ് മുഹമ്മദ് ഇടപാടുകള്‍ നടത്തിയ അഞ്ച് അക്കൗണ്ടുകള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സൈബര്‍ കേസുകളില്‍ ഉള്‍പ്പെട്ടതാണെന്ന് വ്യക്തമായതിനാല്‍

പോലീസ് എസ്.ഐ കെ.എസ്.നിതിന്‍, എ.എസ്.ഐ അരുണ്‍ രാഘവന്‍, സി.പി.ഒമാരായ സിന്ധു, ശരത് എന്നിവരുള്‍പ്പെട്ട സംഘം ചപ്പാരപ്പടവിലെ വീട്ടിലെത്തി പരിശോധന നടത്തി.

ഹമിദ് മുഹമ്മദിന്റെ ഉപ്പ മുഹമ്മദ് മൗലവിയുമായി സംസാരിച്ചതില്‍ ഇയാള്‍ ജൂലായ്-18 മുതല്‍ ഖത്തറില്‍ ജോലി ചെയ്തുവരുന്നതായി വ്യക്തമായിട്ടുണ്ട്.