ഗവ.ആയുര്‍വേദ കോളേജ് പരിസരത്ത് തീപിടുത്തം-
പരിയാരം: പരിയാരത്ത് ഗവ.ആയുര്‍വേദ കോളേജിന് പിറകുവശം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു.

ഇന്ന് ഉച്ചക്ക്‌ശേഷം മുന്നോടെയായിരുന്നു സംഭവം.
തീ പടര്‍ന്നതിനെ തുടര്‍ന്ന് പയ്യന്നൂരില്‍ നിന്നെത്തിയ അഗ്‌നി രക്ഷാ സേന തീയണച്ചു.
സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സന്തോഷ് കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ജയേഷ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ധനേഷ്,
നിമേഷ്, ഷിബിന്‍ ഹോംഗാര്‍ഡ് രാജീവന്‍ എന്നിവരാണ് അഗ്നിരക്ഷാ സംഘത്തില്‍ ഉണ്ടായിരുന്നത്.
