കാവന്നൂര്‍ പെണ്‍കുട്ടിക്ക് നീതിവേണം- ബി.ജെ.പി സായാഹ്ന ധര്‍ണ നടത്തി.
തളിപ്പറമ്പ്:കാവന്നൂരിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി.
മേഖലാ സെക്രട്ടറി കെ.പി.അരുണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി രമേശന്‍ അധ്യക്ഷത വഹിച്ചു.
എസ്.സി. മോര്‍ച്ച സംസ്ഥാന ട്രഷറര്‍ കെ.രതീഷ്, നേതാക്കളായ എന്‍.കെ.ഇ. ചന്ദ്രശേഖരന്‍ മാസ്റ്റര്‍, ടി.ടി.സോമന്‍, പ്രദീപ് ബാവ പി.ഗംഗാധരന്‍, അഡ്വ:കെ.സി മധുസൂദനന്‍ പ്രസംഗിച്ചു.
വിജയന്‍ മഴൂര്‍, ദിവാകരന്‍, മാത്യൂ പഴയേടത്ത് എന്നിവര്‍ നേതൃത്വം നല്‍കി. മണ്ഡലം ജനറല്‍ സെക്രട്ടറി എ.അശോകന്‍ സ്വാഗതം പറഞ്ഞു.
