അമിതവേഗത അപകടകാരണം–മരിച്ച കുട്ടിയുടെ അച്ഛനമ്മമാര്‍ വിദേശത്ത്.
പയ്യാവൂര്‍: അമിതവേഗതകാരണം കാര്‍ നിയന്ത്രണം വിട്ടതാണ് പയ്യാവൂര്‍ ചമതച്ചാലില്‍ മൂന്നുവയസായ കുട്ടി നോറയുടെ മരണത്തിന് ഇടയാക്കിയെതന്ന് സൂചന.
അമ്മൂമ്മ ഷിജിയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്നു കുട്ടി.
പയ്യാവൂര്‍ ചമതച്ചാല്‍ ഒറവക്കുഴിയില്‍ ഒ.എല്‍.അബ്രഹാം-ഷിജി ദമ്പതികളുടെ മകള്‍ അനുവിന്റെയും കാസര്‍ഗോഡ് കള്ളാർ പറയാകോണത്ത് സോയി എന്നിവരുടെ ഏക മകളാണ് മരിച്ച നോറ.
നോറയുടെ മാതാപിതാക്കളായ അനുവും സോയിയും വിദേശത്താണ്.
അമ്മൂമ്മ ഷിജിക്കും അപകടത്തില്‍ പരിക്കേറ്റു. ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.