സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എം.വി.അബ്ദുള്ളക്ക്് യാത്രയയപ്പ് നല്‍കി.

തളിപ്പറമ്പ്: സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എം.വി.അബ്ദുള്ളക്ക് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ തളിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

കെ.എഫ്.എസ്.എ മേഖല സെക്രട്ടറി വി.കെ.അഫ്‌സല്‍ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഉപഹാരം സമര്‍പ്പിച്ചു. 

പി.വി.ലിഗേഷ് അദ്ധ്യക്ഷത വഹിച്ചു.

സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ.ജയരാജന്‍, മേഖലാ ട്രഷറര്‍ എ.സിനീഷ്., കെ.രാജീവന്‍, കെ.വി.സഹദേവന്‍, ടി.പി.ജോണി. എം.ബി.സുനില്‍ കുമാര്‍, കെ.വി.രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന കമ്മറ്റിയംഗം പി.വി.ഗിരീഷ് സ്വാഗതവും യൂനിറ്റ് ട്രഷറര്‍ വി.വി.പ്രിയേഷ് നന്ദിയും പറഞ്ഞു.