വാഹനാപകടത്തില്‍ മരിച്ച പ്രമോദിന്റെ സംസ്‌ക്കാരം നാളെ
തളിപ്പറമ്പ്: ഓട്ടോ ടാക്സിയില്‍ പിക്കപ്പ് വാഹനമിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു.
മയ്യില്‍ വേളം പ്രസീത നിവാസില്‍ കെ.പ്രമോദ് (52) ആണ് മരിച്ചത്.
പാളിയത്ത് വളപ്പിന് സമീപം വള്ളിത്തോട് അപ്പാരല്‍ പാര്‍ക്കിന് സമീപം തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നോടെയാണ് അപകടം നടന്നത്.
പ്രമോദ് സഞ്ചരിച്ച കെ.എല്‍ 59 യു 9950 ഓട്ടോ ടാക്സിയില്‍ കെ.എല്‍ 59 ക്യു 4351 പിക്കപ്പ് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പ്രമോദിനെ ഉടന്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെട്ടു.
കൂടെയുണ്ടായിരുന്ന പ്രതീഷ്ബാബുവിനും(55) പരിക്കേറ്റു.
ഇലക്ട്രീഷ്യനാണ് മരിച്ച പ്രമോദ്.
കെ.കുഞ്ഞിരാമന്‍ നായര്‍-പത്മിനി ദമ്പതികളുടെ മകനാണ്.
ഭാര്യ: ജിഷ.
മക്കള്‍: അഥീന, നിഹാര.
സഹോദരങ്ങള്‍: സതീഷ്ബാബു, പ്രസീത.
ശവസംസ്‌ക്കാരം നാളെ (ബുധന്‍) രാവിലെ 11 ന് മയ്യില്‍ സമുദായ ശ്മശാനത്തില്‍.