ഉച്ചക്ക് ഒരു മണിക്ക് ശേഷം ബോധം കെടുത്താന്‍ ചെലവ് അയ്യായിരം.
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ശസ്ത്രക്രിയ ഉച്ചക്ക് ഒരുമണിക്ക് ശേഷമാണെങ്കില്‍ അനസ്തീഷ്യോളജിസ്റ്റിന് അയ്യായിരം രൂപ കൊടുക്കണം.
നിലവില്‍ ഗവ.ആശുപത്രിയില്‍ അനസ്തീഷ്യോളജിസ്റ്റ് തസ്തികയില്‍ ഡോക്ടര്‍ ഉണ്ടെങ്കിലും അവരുടെ ഡ്യൂട്ടിസമയം ഉച്ചക്ക് ഒരുമണിവരെയാണ്.
ഒരുമണിവരെയുള്ള ഡ്യൂട്ടി ഇവര്‍ ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്യുന്നുണ്ട്, അത്യാവശ്യഘട്ടങ്ങളില്‍ പകലും ഇവരുടെ സേവനം ലഭ്യമാണ്.
എന്നാല്‍ വൈകുന്നേരമോ രാത്രിയിലോ ശസ്ത്രക്രിയ നടത്തേണ്ടിവന്നാല്‍ പുറത്തുനിന്ന് സ്വകാര്യ ഡോക്ടര്‍മാരെ കൊണ്ടുവരണമെന്ന സ്ഥിതിയാണ്.
നാലായിരം മുതല്‍ അയ്യായിരം രൂപവരെയാണ് തരംപോലെ ഇതിന് രോഗി നല്‍കേണ്ട പ്രതിഫലം.
കഴിഞ്ഞ ദിവസം മലപ്പട്ടം സ്വദേശിനിയായ യുവതിക്ക് 4000 രൂപയാണ് അനസ്തീഷ്യക്ക് വേണ്ടി സ്വകാര്യ ഡോക്ടര്‍ക്ക് നല്‍കേണ്ടിവന്നത്.
ഇവിടെ രണ്ട് അനസ്തീഷ്യോളജിസ്റ്റുമാരുടെ സേവനം ലഭ്യമാക്കിയാല്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാനാവൂ എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.