മറ്റ് ലോകരാഷ്ടങ്ങളില്‍ നിന്ന് തൊഴില്‍തേടി ആളുകള്‍ ഇന്ത്യയിലെത്തുന്ന സ്ഥിതി വരാന്‍പോകുന്നു-എ.പി.അബ്ദുള്ളക്കുട്ടി.
തളിപ്പറമ്പ്: ഡിജിറ്റല്‍ സാങ്കേതിക മേഖലയിലെ ഇന്ത്യയുടെ വളര്‍ച്ച നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും, ഇന്നത്തെ രീതിയില്‍ മുന്നോട്ടുപോയാല്‍ മറ്റ് ലോക രാഷ്ട്രങ്ങളില്‍ നിന്ന് ഇങ്ങോട്ട് തൊഴില്‍തേടി യുവാക്കളുടെ ഒഴുക്ക് തന്നെ ഉണ്ടാവുമെന്ന് ബി.ജെ.പി.ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി.
ബി ജെ പി തൃച്ചംബരം ബൂത്ത് കമ്മിറ്റിയുടെ നേതൃതത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും, ഒന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ ഗുണഭോക്തസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭാ കൗണ്‍സിലര്‍ പി.വി സുരേഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരന്‍, മണ്ഡലംനേതാക്കളായ എ.അശോകന്‍, പി.ഗംഗാധരന്‍, പി.ദേവാരാജന്‍ കൗണ്‍സിലര്‍മാരായ കെ.വത്സരാജ്, ഒ.സുജാത എന്നിവര്‍ സംസാരിച്ചു.
