ഭര്‍തൃമതി വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍-

ഇരിട്ടി: ഭര്‍തൃമതിയെ പൊള്ളലേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. പേരാവൂര്‍ മേലേ തൊണ്ടിയിലെ കുഞ്ഞിംവീട്ടില്‍ ദീപേഷിന്റെ ഭാര്യ നിഷയെ(24) യാണ് വീട്ടുമുറ്റത്ത് തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പേരാവൂര്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കണ്ണൂര്‍ … Read More

കണ്ണൂരില്‍ വന്‍ ലഹരിവേട്ട-പിടിച്ചെടുത്തത് അതിമാരക മയക്കുമരുന്ന്-രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ എക്‌സൈസിന്റെ വന്‍ ലഹരി വേട്ട, അതിമാരക ലഹരിമരുന്നായ എല്‍ എസ് ഡി (LSD) സ്റ്റാമ്പുമായി രണ്ട് യുവാക്കള്‍ പിടിയില്‍. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തിലാണ് … Read More

കാട്ടുകള്ളന്‍ പിടിയിലായി–കൈക്കൂലിപ്പണം പതിനാറ്‌ലക്ഷം രൂപ വിജിലന്‍സ് പിടിച്ചെടുത്തു-

കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പിടിയിലായ ജില്ലാ എന്‍വയണ്‍മെന്റല്‍ ഓഫീസര്‍ എ എം ഹാരിസിന്റെ ആലുവയിലെ ഫ്‌ളാറ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ലക്ഷങ്ങള്‍ കണ്ടെടുത്തു. ഫ്‌ളാറ്റിനുള്ളില്‍ നിന്ന് കെട്ടുകണക്കിന് അടുക്കിവച്ചിരിക്കുന്ന രീതിയില്‍ 16,89,610 രൂപ … Read More

കരകൗശലങ്ങളുടെ കൗശലഭംഗി നുകര്‍ന്ന് പയ്യന്നൂര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍-

പയ്യന്നൂര്‍: ഭാരത സര്‍ക്കാര്‍ കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള തൃശൂര്‍ കരകൗശല സേവന കേന്ദ്രവും പയ്യന്നൂര്‍ ഫോക് ലാന്റും, പയ്യന്നൂര്‍ കോളേജ് ഐ.ക്യു.എസിയും സംയുക്തമായി ചേര്‍ന്ന് പയ്യന്നൂര്‍ കോളേജില്‍ നടത്തുന്ന ത്രിദിന കരകൗശല ബോധവല്‍ക്കരണ പരിപാടി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. … Read More

കാവുകളുടെ സംരക്ഷണം: സ്വതന്ത്ര പഠന റിപ്പോര്‍ട്ട് നിയമസഭയ്ക്ക് സമര്‍പ്പിക്കും

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട കാവുകളുടെ സംരക്ഷണവും പരിപാലനവുമായി ബന്ധപ്പെട്ട് നടത്തിയ സന്ദര്‍ശനത്തിന്റെയും വിവര ശേഖരണത്തിന്റെയും അടിസ്ഥാനത്തില്‍ സ്വതന്ത്ര പഠന റിപ്പോര്‍ട്ട് തയ്യാറാക്കി നിയമസഭയ്ക്ക് സമര്‍പ്പിക്കുമെന്ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.വിജയന്‍ എം.എല്‍.എ അറിയിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട കാവുകള്‍ ചെയര്‍മാന്റെ … Read More

ബക്കളത്തെ സോപാനം സ്റ്റുഡിയോ ഉടമ രഞ്ജിത്ത് നെല്ലിയോട്ട് ലോറിയിച്ച് മരിച്ചു-

തളിപ്പറമ്പ്: സ്റ്റുഡിയോ ഉടമ ലോറിയിടിച്ച് മരിച്ചു. ബക്കളത്തെ സോപാനം സ്റ്റുഡിയോ ഉടമ രഞ്ജിത്ത് നെല്ലിയോട്ടാണ് മരിച്ചത്. 7.45 ന് കുറ്റിക്കോല്‍ സതേണ്‍ സ്റ്റീലിന് മുന്നില്‍ ദേശീയപാതയിലായിരുന്നു അപകടം. മല്‍സ്യവുമായി പോവുകയായിരുന്ന ലോറിയാണ് രഞ്ജിത്ത് സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ചുവഴ്ത്തിയത്. ഉടന്‍ ലൂര്‍ദ്ദ് ആശുപത്രിയില്‍ … Read More

കുറ്റിപ്പുഴയിലെ കരിവേപ്പില്‍ ജോസഫ്(പാപ്പൂഞ്ഞ്-82) നിര്യാതനായി-

ആലക്കോട്: കുറ്റിപ്പുഴയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകനുമായ കരിവേപ്പില്‍ ജോസഫ് (പാപ്പൂഞ്ഞ്-82) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴാഴ്ച) വൈകുന്നേരം 3.30 ന് സ്വഭവനത്തില്‍ നിന്നും ആരംഭിച്ച് ആലക്കോട് സെന്റ് മേരീസ് ഫൊറോനചര്‍ച്ച് കുടുംബ കല്ലറയില്‍ നടക്കും. ഭാര്യ: … Read More

ചെങ്കല്‍ മേഖലയില്‍ തൊഴില്‍ സംരക്ഷണം ഉറപ്പ് വരുത്താന്‍ അധികാരികള്‍ തയ്യാറാവണം-നൗഷാദ് ബ്ലാത്തൂര്‍.

പയ്യാവൂര്‍:ചെങ്കല്‍ മേഖലയില്‍ തൊഴില്‍ സംരക്ഷണം ഉറപ്പ് വരുത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് അണ്‍ ഓര്‍ഗനൈസിഡ് വര്‍ക്കേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്‌ളാത്തൂര്‍ ആവശ്യപ്പെട്ടു. ചെങ്കല്‍ മേഖലയില്‍ സംഘടിപ്പിച്ച തൊഴില്‍ സംരക്ഷണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യാവൂര്‍ … Read More

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും സസ്‌പെന്‍ഷനില്ല–എന്‍.ജി.ഒ അസോസിയേഷന്‍ പരിയാരത്ത് പ്രതിഷേധ പ്രകടനം നടത്തി-

പരിയാരം: പോലീസ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തിട്ടും സ്ത്രീപീഡനകേസില്‍ പ്രതിയായ നേഴ്‌സിങ്ങ് അസിസ്റ്റന്റ് സര്‍വീസില്‍ തുടരുന്നതിനെതിരെ എന്‍.ജി. ഒ അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി പ്രതിഷേധിച്ചു. കേസില്‍ പ്രതിയായ നേഴ്‌സിങ്ങ് അസിസ്റ്റന്റ് രതീശനെ എത്രയും പെട്ടെന്ന് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്ന് … Read More

കളി ഞങ്ങള്‍ പഠിപ്പിക്കുമേ മൊതലാളീ—–തുറക്കാന്‍ വന്നപ്പോള്‍ ഷട്ടറിന് ജാക്കി; ഹോട്ടലിന് ‘പണികൊടുത്ത്’ റോഡ് വികസനം

മട്ടന്നൂര്‍: ഹോട്ടല്‍ തുറക്കാന്‍ വന്നപ്പോള്‍ ഷട്ടറിന് ജാക്കി വെച്ചിരിക്കുന്നു! ഹോട്ടലിന് ‘പണികൊടുത്ത്’ തലശ്ശേരി വളവുപാറ റോഡ് വികസനം. മട്ടന്നൂര്‍ തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലിനാണ് റോഡ് വികസനത്തിന്റെ പേരില്‍ പണി കിട്ടിയത്. റോഡരികിലുള്ള ഓവുചാലിന് റോഡില്‍ നിന്ന് ഉയര്‍ന്ന് മാസങ്ങള്‍ക്കുമുമ്പ് … Read More