പഞ്ചായത്തുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഡിസംബര്‍ അവസാനത്തോടെ തീര്‍പ്പാക്കണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍- കുറുമാത്തൂര്‍ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി

തളിപ്പറമ്പ്: പഞ്ചായത്തുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഡിസംബര്‍ അവസാനത്തോടെ തീര്‍പ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദ്ദേശിച്ചു. കുറുമാത്തൂര്‍ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിസ്സാര കാരണങ്ങള്‍ കാട്ടി സംരംഭങ്ങളെ മുടക്കുന്നവരായി ഉദ്യോഗസ്ഥര്‍ മാറരുത്. സംരംഭങ്ങള്‍ … Read More

ഡിഎസ്‌സിയുടെ നിരാക്ഷേപ പത്രം: പ്രശ്‌ന പരിഹാരത്തിന് ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവിറക്കും

കണ്ണൂര്‍: പയ്യാമ്പലം, കണ്ണൂര്‍ ജില്ലാ ആശുപത്രി പരിസരങ്ങളില്‍ വീട് നിര്‍മാണത്തിന് ഡിഎസ്‌സി (പ്രതിരോധ സംരക്ഷണ സേന)യുടെ നിരാക്ഷേപ പത്രം ലഭിക്കുന്നില്ലെന്ന പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ഉത്തരവിന്റെയും കേരള ഹൈക്കോടതി വിധിയുടെയും അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ പ്രത്യേക ഉത്തരവ് പുറത്തിറക്കും. … Read More

ശബരീശദര്‍ശനം അയ്യപ്പ ഭക്തിഗാന വീഡിയോ ആല്‍ബത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വെച്ച് നടന്നു.

തളിപ്പറമ്പ്: ശബരിമല ശ്രീ ധര്‍മ്മശാസ്താ പ്രകീര്‍ത്തന വീഡിയോ ആല്‍ബത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വെച്ച് നടന്നു. ക്ഷേത്രം മേല്‍ശാന്തി ഞരക്കാട്ടില്ലത്ത് വിനായകന്‍ നമ്പൂതിരി പൂജകര്‍മ്മം നിര്‍വ്വഹിച്ചു. പ്രശസ്ത ജ്യോതിഷ പണ്ഡിതനും, ആദ്ധ്യാത്മിക പ്രഭാഷകനുമായ മുരളീധര … Read More

മെഡിക്കല്‍ കോളേജ്-ജീവനക്കാരെ ഏറ്റെടുക്കല്‍ വേഗത്തിലാക്കണം-എന്‍.ജി.ഒ.യൂണിയന്‍-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് എന്‍ ജി ഒ യൂണിയന്‍ മെഡിക്കല്‍ കോളേജ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.വി.ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. … Read More

സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പച്ചക്കറികൃഷിയും–

പഴയങ്ങാടി: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാടായി ഏരിയയിലെ 231 ബ്രാഞ്ചുകളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കും. ഹൈബ്രിഡ് വിത്തുകള്‍ ഉപയോഗിച്ചാണ് കൃഷി. ഇതിനായി പതിനഞ്ചിനം വിത്തുകളുണ്ട്. വിത്ത് വിതരണ ഉദ്ഘാടനംജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ നിര്‍വഹിച്ചു. തൊണ്ണൂറ്റി ഒന്ന് വയസ്സുള്ള മുതിര്‍ന്ന … Read More

യുവാവിന് വയറിന് കുത്തേറ്റു.

കേളകം: കേളകം മാങ്കുളത്ത് യുവാവിന് കുത്തേറ്റു. കണിച്ചാര്‍ കുണ്ടേരി സ്വദേശി കരിമ്പില്‍ ശ്രുധിന്‍(31) നാണ് കുത്തേറ്റത്. വയറിന് കുത്തേറ്റ ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് സംഭവത്തിനു കാരണമത്രെ. ഞായറാഴ്ച ഉച്ചയോടെ മാങ്കുളത്ത് ഇരുവിഭാഗവും തമ്മില്‍സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്നുള്ള … Read More

സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം, 4 പേര്‍ക്ക് പരിക്ക്; ചെറുവാഞ്ചേരിയില്‍ ഹര്‍ത്താല്‍

പാനൂര്‍: ചെറുവാഞ്ചേരി പൂവത്തൂരില്‍ സി പി എം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിനു പാറായിക്കും, യൂത്ത് കോണ്‍ഗ്രസ് പാട്യം മണ്ഡലം പ്രസിഡന്റ് വി.പി.രാഹുലിനും നേരെയാണ് ആദ്യം അക്രമം നടന്നത്.  തുടര്‍ന്നാണ് അക്രമം വ്യാപിച്ചത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും … Read More

ബദല്‍ പദ്ധതികളാണ് സി.പി.എമ്മിനെ തുടര്‍ഭരണത്തിലേക്ക് നയിച്ചത്-എം.വി.ജയരാജന്‍- പയ്യന്നൂര്‍ ഏരിയാ സമ്മേളനം തുടങ്ങി.

പയ്യന്നൂര്‍: ബദല്‍ വികസന പദ്ധതികള്‍ നടപ്പാക്കിയതാണ് തുടര്‍ഭരണത്തിലേക്ക് സിപിഎമ്മിനെ നയിച്ചതെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. പയ്യന്നൂര്‍ ഏരിയ സമ്മേളനം മഹാദേവഗ്രാമത്തിലെ ടി ഗോവിന്ദന്‍ നഗറില്‍ (വൃന്ദാവന്‍ ഓഡിറ്റോറിയം) ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഗ്ദാനങ്ങളെക്കാള്‍ വികസനം നടപ്പിലാക്കിയാണ് സര്‍ക്കാര്‍ തുടര്‍ഭരണത്തിലെത്തിയത് 77,000 തൊഴിലവസരങ്ങളാണ് … Read More

മാവോവാദി കൃഷ്ണമൂര്‍ത്തി വീണ്ടും എട്ട് ദിവസം കസ്റ്റഡിയില്‍-

തലശേരി: മാവോവാദി നേതാവ് ചിക്മംഗളൂരിലെ ബി.ജെ.കൃഷ്ണമൂര്‍ത്തി എന്ന വിജയ് (47) യെ ഇന്ന് പോലീസ് കനത്ത സുരക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കി. എട്ട് ദിവസം ഇയാളെ അന്വേഷണ സംഘത്തിന് തെളിവെടുപ്പിന്നായി ജില്ലാ സെഷന്‍സ് ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യന്‍ വിട്ടു … Read More

യന്ത്രം പൊട്ടി-യുവാവ് തലകീഴായി തൂങ്ങിക്കിടന്നു-

തളിപ്പറമ്പ്: യന്ത്രം പൊട്ടി തെങ്ങില്‍ തലകീഴായി കുടുങ്ങിയ യുവാവിനെ തളിപ്പറമ്പ് അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുറുമാത്തൂര്‍ സ്വദേശിയായ പി.ചന്ദ്രനാണ്(45) അപകടത്തില്‍പെട്ടത്. കടമ്പേരി അയ്യന്‍കോവിലിലെ ബന്ധുവീട്ടില്‍ തേങ്ങപറിക്കാനെത്തിയതായിരുന്നു ചന്ദ്രന്‍. തെങ്ങുകയറ്റയന്ത്രം ഉപയോഗിച്ച് കയറി തേങ്ങപറിച്ച് ഇറങ്ങുന്നതിനിടയില്‍ തെങ്ങുകയറ്റയന്ത്രം … Read More