വിരമിച്ച പ്രധാനാധ്യാപികയുടെ വക കടന്നപ്പള്ളി തെക്കേക്കര ഗവ.എല്‍.പി.സ്‌കൂളില്‍ ഓപ്പണ്‍ ഓഡിറ്റോറിയം-

കടന്നപ്പള്ളി: വിരമിക്കുന്ന പ്രധാനാധ്യാപിക സ്‌കൂളിന് ഒാപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചു നല്‍കി. ആറു വര്‍ഷത്തെ സേവനത്തിനു ശേഷം തെക്കേക്കര ഗവ.എല്‍.പി.സ്‌കൂളില്‍ നിന്നും വിരമിച്ച ഹെഡ്മിസ്ട്രസ് എം.സുല്‍ഫത്താണ് സ്‌കൂളിന് ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചു നല്‍കിയത്. ഉദ്ഘാടനം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടി. … Read More

കേശവതീരത്ത് പൂര്‍ണ്ണകായ കഥകളി ശില്പമൊരുങ്ങി-നീലമനയില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ കരവിരുത്-

പിലാത്തറ:പുറച്ചേരി കേശവതീരം ആയുര്‍വ്വേദ ഗ്രാമത്തില്‍ നിലവിളക്കിന് മുമ്പില്‍ കഥകളി പൂര്‍ണ്ണകായ ശില്പമൊരുങ്ങി. കോണ്‍ക്രീറ്റില്‍ പണിതുയര്‍ത്തിയ കഥകളി ശില്പം യഥാസ്ഥാനത്ത് തനതായ ചായം പൂശി മിനുക്കിയതോടെ ജീവന്‍ തുടിക്കുന്ന വിധത്തില്‍ ആകര്‍ഷകമായി. എരമം പേരൂല്‍ സ്വദേശി നീലമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയാണ് തന്റെ … Read More

നായപ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത–സര്‍ട്ടിഫിക്കറ്റില്ലാത്ത നായകള്‍ക്ക് സര്‍ട്ടിഫിക്കറ്റും മൈക്രോചിപ്പും നല്‍കുന്നു.

തളിപ്പറമ്പ്: സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത നായകള്‍ക്ക് കെന്നല്‍ ക്ലബ്ബ് ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റും മൈക്രോചിപ്പും നല്‍കുന്നു. കോഴിക്കോട് കെന്നല്‍ ക്ലബ്ബാണ് തളിപ്പറമ്പില്‍ ഇതിനായി ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശുദ്ധജനുസില്‍പ്പെട്ട ഒരു വയസ് പൂര്‍ത്തിയായ നായകള്‍ക്കാണ് സര്‍ട്ടിഫിക്കറ്റും മൈക്രോചിപ്പും നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത നൂറുകണക്കിന് നായകള്‍ക്ക് … Read More

അങ്കണവാടി ജീവനക്കാരുടെ മിനിമം വേതനം 21,000 രൂപയാക്കണമെന്ന് ആവശ്യം-

തളിപ്പറമ്പ്: അങ്കണവാടി ജീവനക്കാരുടെ മിനിമം വേതനം 21,000 രൂപയാക്കണമെന്നും സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്നും ങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) തളിപ്പറമ്പ് മുന്‍സിപ്പല്‍ സമ്മേളനം ആവശ്യപ്പെട്ടു. തളിപ്പറമ്പ് കെ.കെ.എന്‍.പരിയാരം ഹാളില്‍ നടന്ന സമ്മേളനം സി ഐ ടി യു തളിപ്പറമ്പ് … Read More

അധ്യാപികക്കു നേരേ കാര്‍ തടഞ്ഞ് കയ്യേറ്റം-സഹഅധ്യാപകന്‍ റിമാന്റില്‍ ..

പേരാവൂര്‍: സഹ പ്രവര്‍ത്തകയായ അധ്യാപികയെ വഴിയില്‍ തടഞ്ഞ് കയ്യേറ്റം ചെയ്ത അധ്യാപകന്‍ റിമാന്റില്‍. കൊട്ടിയൂര്‍ സ്വദേശി ജോബിയാണ് (35) റിമാന്റിലായത്. ഇക്കഴിഞ്ഞ 30 ന് നെടുംപൊയില്‍ വെച്ചാണ് അക്രമം. സഹ പ്രവര്‍ത്തകയായ അധ്യാപികയും കുട്ടിയും കാറില്‍ വീട്ടിലേക്കു പോകവെ തടഞ്ഞു നിര്‍ത്തി … Read More

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പ്രഹസനം-സണ്ണി ജോസഫ് എം.എല്‍.എ-എന്‍.ജി.ഒ.എ തിരവനന്തപുരത്ത് ധര്‍ണ നടത്തി-

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കാനോ, ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാനോ ശ്രമിക്കാത്തത് അപലപനീയമാണെന്ന് സണ്ണി ജോസഫ് എം.എല്‍.എ. പരിയാരം മെഡിക്കല്‍ കോളേജ് സഹകരണ മേഖലയില്‍ നിന്നും ഏറ്റെടുത്തെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളൊന്നും അനുവദിച്ചു നല്‍കാന്‍ സര്‍ക്കാര്‍ … Read More

ബ്യൂട്ടി പാര്‍ലറുകളുടെ വായ്പയുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കണം-

പിലാത്തറ: കോവിഡ് മൂലം തുറക്കാന്‍ കഴിയാത്ത ബ്യൂട്ടി പാര്‍ലറുകളുടെ വായ്പയുടെ പലിശയും, പിഴപ്പലിശയും ഒഴിവാക്കണമെന്നും, വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ബ്യൂട്ടി പാര്‍ലര്‍സ് ഓണേര്‍സ് മാടായി ഏരിയ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.വിജയന്‍ … Read More

ആര്‍.എസ്.എസ്.അക്രമം: ക്ഷേത്രം ട്രസ്റ്റിമാരും ജീവനക്കാരും പ്രതിഷേധ സംഗമം നടത്തി

മട്ടന്നൂര്‍: മട്ടന്നൂര്‍ മഹാദേവക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതിന് ശേഷം ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷന്‍ കമ്മിറ്റി അംഗം സതീശന്‍ തില്ലങ്കേരിയെ ക്ഷേത്രത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസറുടെ ഓഫീസില്‍ കയറി അക്രമിച്ച ആര്‍.എസ്.എസ് നടപടിയില്‍ പ്രതിഷേധിച്ച് ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു), ജില്ലാ ടെമ്പിള്‍ … Read More

വണ്ണാത്തിക്കടവ് പാലം- അടുത്ത വര്‍ഷം മെയില്‍ പണി പൂര്‍ത്തിയാവും.

പരിയാരം: കിഴക്കന്‍ മലയോര പ്രദേശങ്ങളുടെ കവാടമായ മാതമംഗലത്തിന്റെ വികസനത്തിന് നിര്‍ണായകമായി തീരുന്ന വണ്ണാത്തിക്കടവ് പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ 2022 മെയ് മാസത്തില്‍ പൂര്‍ത്തിയാവും. 2019 ല്‍ നിര്‍മ്മാണമാരംഭിച്ച പാലത്തിന്റെ പ്രധാന ജോലികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. 140 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള … Read More

കള്ളന്റെ സി സി ടി വി ദൃശ്യം വേണ്ട-പകരം നാട്ടുകാര്‍ക്ക് ബോധവല്‍ക്കരണം-ഇത് പരിയാരം മോഡല്‍-

പരിയാരം:സി.സി.ടി.വി കാമറയില്‍ കുടുങ്ങിയ കള്ളനെ പിടികൂടാത നാട്ടുകാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തിയ പോലീസിനെ തോല്‍പ്പിച്ച് കള്ളന്‍ മോഷണവസ്തുക്കളും പണവും ഉപേക്ഷിച്ചത് പോലീസിന് നാണക്കേടായി മാറി. നേരത്തെ മോഷ്ടാവിനെതിരെ ഡി.വൈ.എസ്പിക്ക് ഉള്‍പ്പെടെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അതിന് ശേഷം ഒക്ടോബര്‍ രണ്ടിനാണ് മോഷ്ടാവ് … Read More