ആര്‍.എസ്.എസിന്റെ പിടിയില്‍ പെടുന്നവരെ മോചിപ്പിച്ചെടുക്കല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ദൗത്യമായി കാണണം-ഇ.പി.ജയരാജന്‍-

Report– പാണപ്പുഴയില്‍ നിന്നും കരിമ്പം.കെ.പി.രാജീവന്‍ പരിയാരം:ആര്‍.എസ്.എസ്. വലയില്‍ പെടുന്നവരെ മോചിപ്പിച്ചെടുക്കല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പ്രധാന ദൗത്യമായി കാണാന്‍ ഓരോ പ്രവര്‍ത്തകനും തയ്യാറാവണമെന്ന് സി പി എം.കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജന്‍. പാണപ്പുഴ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ സി.വി.ദാമോദരന്‍ നഗറില്‍ സി.പി.എം മാടായി ഏരിയാ … Read More

പരിയാരത്ത് വീട്ടില്‍ നിന്ന് എട്ടുപവന്‍ സ്വര്‍ണം കവര്‍ച്ചചെയ്തതായി പരാതി-

പരിയാരം: വീട്ടില്‍ നിന്നും എട്ടുപവന്‍ സ്വര്‍ണാഭരണങ്ങല്‍ മോഷണം പോയതായി പരാതി, പോലീസ് കേസെടുത്തു. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അവുങ്ങുംപോയിലിലെ വള്ളിയോട്ട് ഗംഗാധരന്റ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഗംഗാധരനും ഭാര്യയുമാണ് ഇവിടെ താമസം സെപ്തംബര്‍ മാസം ഒരു ചടങ്ങിന് പോകാന്‍ ഉപയോഗിച്ച … Read More

തൊണ്ണൂറിലെത്തിയിട്ടും ഊര്‍ജ്ജസ്വലനായി കൃഷ്‌ണേട്ടന്‍ ഇവിടെയുണ്ട്-

  കരിമ്പം.കെ.പി.രാജീവന്‍- പരിയാരം: കൃഷ്‌ണേട്ടനില്ലാതെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എന്താഘോഷം- മെഡിക്കല്‍ കോളേജിലെ സ്ഥിരം അന്തേവാസി തൊണ്ണൂറിലേക്ക് കടന്ന കൃഷ്‌ണേട്ടന്‍ കഴിഞ്ഞ ഒക്ടോബര്‍ 31 ന് നടന്ന സി.വി.ജനാര്‍ദ്ദനന്റെ യാത്രയയപ്പ് ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചും ശ്രദ്ധേയനായി. ജീവകാരുണ്യപ്രവര്‍ത്തകന്‍ കൂടിയായ ജനാര്‍ദ്ദന്റെ … Read More

സി.പി.എം മാടായി ഏരിയാ സമ്മേളനത്തിന് നാളെ തുടക്കമാവും-കേന്ദ്രകമ്മറ്റി അംഗം ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും-

പരിയാരം: സിപിഎം മാടായി ഏരിയാസമ്മേളനം നാളെയും മറ്റന്നാളുമായി (നവംബര്‍ 2,3) തീയ്യതികളില്‍ പാണപ്പുഴ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ സി.വി.ദാമോദരന്‍ നഗറില്‍ നടക്കും. ഇന്ന് വൈകുന്നേരം വൈകുന്നേരം മൂന്നിന് എടക്കോം കണാരംവയലിലെ ജോസ് രക്തസാക്ഷി സ്മാരകത്തില്‍ നിന്നും പതാകജാഥ നടന്നു. ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍ … Read More

മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആര്‍എസ്എസ് ആക്രമണം-സതീഷ് തില്ലങ്കേരിക്ക് പരിക്ക്-

മട്ടന്നൂര്‍: മട്ടന്നൂര്‍ മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആര്‍എസ്എസ് ആക്രമണം. സംഘടിച്ചെത്തിയ സംഘപരിവാര്‍സംഘം ക്ഷേത്ര ഓഫീസില്‍ അതിക്രമിച്ച് കയറി ദേവസ്വം ബോര്‍ഡ് അംഗം സതീശന്‍ തില്ലങ്കേരിയെ ആക്രമിക്കുകയായിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം ഓഫീസില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസമാണ് … Read More

തുല്യതാപരീക്ഷയില്‍ എസ്.എസ്.എല്‍.സിക്ക് 100 ശതമാനം വിജയം നേടി മൂത്തേടത്ത് എച്ച്.എസ്.എസ്-

തളിപ്പറമ്പ്: സംസ്ഥാന സാക്ഷരതാമിഷനും പൊതുവിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തിയ പത്താംതരം തുല്യതാ പരീക്ഷയില്‍ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിന് 100 ശതമാനം വിജയം. കഴിഞ്ഞ ആഗസ്തില്‍ നടത്തിയ പരീക്ഷയില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത് മൂത്തേടത്ത് എച്ച്എസ്.എസില്‍ നിന്ന് പരീക്ഷയെഴുതിയ 40 … Read More

വി.എസ്.ആശുപത്രിയില്‍

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം.നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് അദ്ദേഹത്തെ പട്ടത്തെ എസ്.യു.ടി.ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ അരോഗ്യസ്ഥിതി വിലയിരുത്താന്‍ മെഡിക്കല്‍ബോര്‍ഡ് യോഗം ചേരുന്നുണ്ട്.

സൗദി അറേബ്യയില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറുപേരുടെ വധശിക്ഷ അപ്പീല്‍കോടതി ശരിവെച്ചു-

ദമാം: കോഴിക്കോട് സ്വദേശി സൗദിയില്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് മലയാളികല്‍ ഉള്‍പ്പെടെ 6 പേരുടെ വധശിക്ഷ അപ്പീല്‍കോടതി ശരിവെച്ചു. കൊടുവള്ളി മുക്കിലങ്ങാടി വേലാട്ടുകുഴിയില്‍ സമീറാണ് കൊല്ലപ്പെട്ടത്. ദമാം ക്രിനില്‍ കോടതി വിധിച്ച ശിക്ഷയാണ് അപ്പീല്‍കോടതി ശരിവെച്ചത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് ചീനികപ്പുറത്ത് … Read More

യുവാവിന് വെട്ടേറ്റു–പുളിമ്പറമ്പില്‍ ലഹരി മാഫിയ വിളയാട്ടം-

തളിപ്പറമ്പ്: പുളിമ്പറമ്പില്‍ ലഹരിമാഫിയാ സംഘം യുവാവിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നോടെ തോട്ടാറമ്പിലാണ് സംഭവം. പുളിമ്പറമ്പില്‍ വ്യാപകമായി ലഹരി മദ്യ വില്‍പ്പന നടക്കുന്നതായി നേരത്തെ പരാതികളുയര്‍ന്നിരുന്നു. ഈ സംഘത്തില്‍പെട്ടവരാണ് തോട്ടാറമ്പിലെ ജസ്റ്റിന്‍ എന്ന ഉല്ലാസിനെ(32) വീട്ടില്‍ കയറി അക്രമിച്ചത്. … Read More

ബി.ജെ.പി പ്രവര്‍ത്തകനെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തി

ചാവക്കാട്: മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബി.ജെ.പി പ്രവർത്തകൻ മണത്തല ചാപ്പറമ്പ് സ്വദേശി കൊപ്പര ചന്ദ്രന്‍ മകന്‍ ബിജുവാണ് (35) മരിച്ചത്. കൊലപാതകത്തിന് ശേഷം ഇവർ രക്ഷപ്പെട്ടു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ചാവക്കാട് പോലീസ് അന്വേഷണം തുടങ്ങി വൈകീട്ട് നാലരയോടെയാണ് സംഭവം. ബൈക്കിലെത്തിയവർ … Read More