കോവിഡ് ദുരന്തനിവാരണ കമ്മീഷന്‍ രൂപികരിക്കുക സി.എം.പി. ധര്‍ണ നടത്തി-

പരിയാരം: കോവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10ലക്ഷം രൂപ നഷ്ട പരിഹാരം നല്കുക, കോവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപികരിക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് 5000 രൂപ റേഷന്‍ കട മുഖേന നല്‍കുക,യുദ്ധകാലാടിസ്ഥാനത്തില്‍ ഇരട്ട വാക്‌സിന്‍ പൂര്‍ത്തിയാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് … Read More

ജോലിചെയ്യുന്നസമയത്ത് കാണിക്കുന്ന സാമൂഹിക പ്രതിബദ്ധതയാണ് ഒരാളെ വിരമിക്കുമ്പോഴും പ്രസക്തനാക്കുന്നതെന്ന് സംവിധായന്‍ ഷെറി-സി.വി.ജനാര്‍ദ്ദനന് യാത്രയയപ്പ് നല്‍കി-

പരിയാരം: ജോലിചെയ്യുന്നകാലത്ത് സമൂഹത്തോട് പുലര്‍ത്തിയ പ്രതിബദ്ധതയാണ് ജോലിയില്‍ നിന്ന് വിരമിക്കുന്ന ഒരാളെ പ്രസക്തനാക്കുന്നതെന്ന് ചലച്ചിത്രസംവിധായകനും കെ.എസ്.എഫ്.ഡി.സി.ഡയരക്ടറുമായ ഷെറി. ജീവകാരുണ്യപ്രവര്‍ത്തകനും പരിയാരം കേരളാ ഫുഡ്ഹൗസ് ജീവനക്കാരനുമായ സി.വി.ജനാര്‍ദ്ദനന് ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാള്‍ … Read More

ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ അംഗന്‍വാടി ജീവനക്കാര്‍ക്ക് കോണ്‍ഗ്രസിന്റെ ആദരവ്-

തളിപ്പറമ്പ്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ പൂക്കോത്ത്‌തെരു വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംഗന്‍വാടി ജീവനക്കാരെ ആദരിച്ചു. ഇന്ത്യയുടെ സ്ത്രീശാക്തീകരണത്തിനും ശിശുസംരക്ഷണത്തിനും കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനും ആരോഗ്യമുള്ള പുതുതലമുറയെ സൃഷ്ടിക്കാനും ഐ.സി.ഡി.എസ്. എന്ന മഹത്തായ ക്ഷേമപദ്ധതി ആവിഷ്‌ക്കരിച്ച ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മദിനത്തിലാണ് ഗീത, … Read More

ക്രോസ്‌ബെല്‍റ്റ് മണി-മിടുമിടുക്കി മുതല്‍ കമാന്‍ഡര്‍ വരെ ഒരു കാലഘട്ടത്തിന്റെ യുവത്വം കാത്തിരുന്ന സിനിമകള്‍-

കരിമ്പം.കെ.പി.രാജീവന്‍-       ക്രോസ്‌ബെല്‍റ്റ് മണി എന്ന പേര് കേള്‍ക്കുമ്പോള്‍ പുതിയ തലമുറയുടെ മനസില്‍ തെളിയുന്നത് ഒറ്റയാന്‍ എന്ന സില്‍ക്ക് സ്മിത ചിത്രമായിരിക്കും. എണ്‍പതുകളുടെ മധ്യത്തില്‍ തുടങ്ങിയ ഒറ്റയാന്‍ മുന്നേറ്റം ഇന്നും ഒരു കാലഘട്ടത്തിന്റെ തിളക്കുന്ന ഓര്‍മ്മകളാണ്. തുടര്‍ന്ന് നിരവധി … Read More

ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം, പക്ഷെ, കോപ്പികിട്ടാന്‍ അല്‍പ്പം ബുദ്ധിമുട്ടും-

തളിപ്പറമ്പ്: തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ രണ്ട് മാസമായിട്ടും രജിസ്റ്റര്‍ ചെയ്ത ആധാരം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം. സാധാരണഗതിയില്‍ 10 മുതല്‍ 15 ദിവസത്തിനകം തന്നെ രജിസ്റ്റര്‍ ചെയ്ത ആധാരം രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍ നിരവധി തവണ ഓഫീസില്‍ കയറിയിറങ്ങിയിട്ടും … Read More

ലഹരിക്കെതിരെ വിമുക്തിദീപം തെളിയിച്ച് എക്‌സൈസ് വകുപ്പ്-

തളിപ്പറമ്പ്: ലഹരിക്കെതിരെ വിമുക്തിദീപം. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ഓഫീസിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് മഹാത്മാ ഗാന്ധിയുടെ 152-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 152 ദീപങ്ങള്‍ തെളിയിച്ചു. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന പരിപാടി ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ: കെ.കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. … Read More

പുഴയില്‍ചാടിയ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി-

തളിപ്പറമ്പ്: പുഴയില്‍ ചാടിയ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. വായാട്ടുപറമ്പ് ഹണിഹൗസിന് സമീപത്തെ ഉറുമ്പടയില്‍ ടോമിയുടെ (47) മൃതദേഹമാണ് ഇന്ന് രാവിലെ പാമ്പുരുത്തി പാലത്തിന് സമീപം കണ്ടെത്തിയത്. തളിപ്പറമ്പ് അഗ്നിശമനസേനയെത്തി മൃതദേഹം കരക്കെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ടോമി നണിശേരിക്കടവ് പാലത്തില്‍ നിന്നും പുഴയിലേക്ക് … Read More

മരയ്ക്കാര്‍ ഒ ടി ടി യിലെ സിംഹമാവും-ആമസോണ്‍പ്രൈമിലായിരിക്കും റിലീസ്-

കൊച്ചി: മോഹന്‍ലാല്‍പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലേക്കില്ല. ഫിലിം ചേമ്പര്‍ പ്രതിനിധികളും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. അത്രയും തുക നല്‍കാനാവില്ലെന്ന് … Read More

തളിപ്പറമ്പ് സ്വദേശി തൃക്കരിപ്പൂരില്‍ ബസിടിച്ച് മരിച്ചു.

തൃക്കരിപ്പൂര്‍: ഇളമ്പച്ചി ബൈക്ക് ആക്‌സിഡന്റില്‍ മരണപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. തളിപ്പറമ്പ് സ്വദേശി പുന്നക്കന്‍കണ്ടി വളപ്പില്‍ അജ്മല്‍(36) ആണ് മരിച്ചത്. യാത്രക്കിടയില്‍ കനത്ത മഴ പെയ്തതിനാല്‍ റോഡില്‍ തെന്നി വീണ അജ്മലിന്റെ തലയില്‍ ബസ്സിന്റെ ചക്രം കയറിയാണ് മരണം സംഭവിച്ചത്. ചന്ദേര പ്രിന്‍സിപ്പള്‍ … Read More

അര്‍ദ്ധരാത്രിയില്‍ റെയില്‍വെ ജീവനക്കാരിയെ അക്രമിച്ച യുവാവ് അറസ്റ്റില്‍-

കണ്ണപുരം: റെയില്‍വേ ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ബംഗാള്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. കഴിഞ്ഞ 26 ന് രാത്രി 12.45നായിരുന്നു സംഭവം. ചെറുകുന്ന് കോണ്‍വെന്റ് റോഡിലെ റെയില്‍വേ ഗേറ്റിലാണ് സംഭവം നടന്നത്. റെയില്‍വേ ഗേറ്റിന് സമീപത്തെ മുറിയില്‍ അതിക്രമിച്ച് കയറി കത്തികാട്ടി ഭിക്ഷണിപ്പെടുത്തുകയായിരുന്നു. … Read More