കേരളത്തില്‍ ആഭ്യന്തര ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്- കുളപ്പുറം വായനശാല കായിക പരിശീലന അക്കാദമി ഉദ്ഘാടനം ചെയ്തു.

പരിയാരം: കേരളത്തിലെ ആഭ്യന്തര ടൂറിസത്തിന്റെ വിശാലമായ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ചെറുതാഴം കുളപ്പുറം വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കായിക പരിശീലന അക്കാദമി (ട്രാക്ക് ട്രെനിംഗ് അക്കാദമി, കുളപ്പുറം)ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More

കനത്തമഴയില്‍ കരിമ്പം ജില്ലാ കൃഷിഫാമില്‍ ലക്ഷങ്ങളുടെ നഷ്ടം-പോളിഹൗസ് തകര്‍ന്നുവീണു-

തളിപ്പറമ്പ്: കനത്ത മഴയില്‍ കരിമ്പം ജില്ലാ കൃഷിഫാമില്‍ ലക്ഷങ്ങളുടെ നഷ്ടം. വെള്ളിയാഴ്ച്ച രാത്രിയിലുണ്ടായ മഴയിലും ചുഴലിക്കാറ്റിലും ഫാമിലെ ഒരു പോളിഹൗസ് പൂര്‍ണമായും തകര്‍ന്നു. ആറോളം നേഴ്‌സറി ഷെഡുകളും പൂര്‍ണമായി തകര്‍ന്നു. ഒരു കോടി ഫലവൃക്ഷങ്ങള്‍ എന്ന സ്‌കീമില്‍പെടുത്തി വിതരണം ചെയ്യാനൊരുക്കിയ ഗ്രാഫ്റ്റ് … Read More

കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജ്; നിര്‍മാണ പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു-മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ യോഗം

പരിയാരം:കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവൃത്തികളും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. മെഡിക്കല്‍ കോളജില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്തതായി പ്രഖ്യാപിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യഥാസമയം … Read More

പാണപ്പുഴ വില്ലേജിലെ മിച്ചഭൂമി പ്രശ്‌നത്തിന് പരിഹാരം കാണുന്നു. നവംബര്‍ ഒന്നിന് ഏര്യം പ്രദേശത്ത് സര്‍വേ തുടങ്ങും-

പരിയാരം: പാണപ്പുഴ വില്ലേജിലെ മിച്ചഭൂമിപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നു. പാണപ്പുഴ വില്ലേജില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പതിച്ചുകിട്ടിയ മിച്ചഭൂമി ഗുണ ഭോക്താക്കള്‍ക്ക് തങ്ങളുടെ പതിവ് വസ്തു അളന്നു കാണിച്ച് കൊടുക്കുന്നതിന്റെ ഭാഗമായി ഇന്ന്(ശനിയാഴ്ച്ച)കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്താഫീസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ഗുണഭോക്താക്കളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സംയുക്ത … Read More

കെ.എന്‍.അഷറഫിനെതിരെ സഹകരണ അസി.രജിസ്ട്രാര്‍ക്ക് പരാതി-ഡെപ്പോസിറ്റില്ലാതെ ഡെപ്പോസിറ്റര്‍മാരുടെ സംവരണ സീറ്റില്‍ നിന്ന് ഡയരക്ടറായെന്ന്-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍ സ്ഥാനത്തേക്ക് കെ.എന്‍.അഷറഫ് തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ സഹകരണ അസി.രജിസ്ട്രാര്‍ക്ക് പരാതി. ബാങ്ക് മെമ്പറായ തൃച്ചംബരം സ്വദേശിയാണ് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതായി ബാങ്കില്‍ പരിശോധനക്കെത്തിയ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. … Read More

തളിപ്പറമ്പ് നഗരസഭയുടെ ആധുനിക ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം നവംബര്‍ 10 ന്-അഭിമാനത്തോടെ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ പുതുതായി നിര്‍മ്മിച്ച ഫ്രണ്ട് ഓഫീസ് ഉല്‍ഘാടനത്തിന് ഒരുങ്ങുന്നു. എല്ലാ സൗകര്യങ്ങളോടും കൂടി നിര്‍മ്മിച്ച മനോഹരമായ ഹൈടെക് ഓഫീസ് അടുത്ത മാസം 10 ന് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. 650 എം സ്‌ക്വയറില്‍ നിര്‍മ്മിച്ച ഓഫീസില്‍ എല്ലാ സേവനങ്ങള്‍ക്കും … Read More

തളിപ്പറമ്പില്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറ്റം ചെയ്യപ്പെട്ടതായ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്-ടി.കെ.ഹംസ-നടപടിയുണ്ടാകുമെന്നും വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതായ പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ഹംസ. തളിപ്പറമ്പ് ജുമാഅത്ത്പള്ളി കമ്മറ്റിയുടെ അധീനതയിലുള്ള ജുമാഅത്ത്പള്ളി, കബര്‍സ്ഥാന്‍, മല്‍സ്യമാര്‍ക്കറ്റ്, വിവാദമായ മലിനജല ശുചീകരണ പ്ലാന്റ് എന്നിവ അദ്ദേഹം സന്ദര്‍ശിച്ചു. തളിപ്പറമ്പില്‍ സി.അബ്ദുള്‍കരീം ചെയര്‍മാനായി … Read More

സി.പി.എം.ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ മക്കള്‍ വിവാഹിതരായി-

കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെയും കെ.ലീ നയുടെയും രണ്ട് ആണ്‍മക്കളായ സഞ്ജയ്, അജയ് എന്നിവര്‍ വിവാഹിതരായി. സഞ്ജയ്ടെ വധു തോട്ടടയിലെ കെ.കെ.സതീശന്‍-വി.വി.ദീപ ദമ്പതികളുടെ മകള്‍ സ്‌നിഗ്ദ്ധ. ഇരിവേരിയിലെ കെ.കെ.ബാലകൃഷ്ണന്‍-പി.പി.അനിത ദമ്പതികളുടെ മകള്‍ ശിവയാണ് അജയ്‌യുടെ വധു. നായനാര്‍ അക്കാദമിയില്‍ നടന്ന … Read More

മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍-

തലശ്ശേരി: കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മലപ്പുറം ഏറനാട് നറുകര പട്ടര്‍കുളം സ്വദേശി അത്തിമണ്ണില്‍ വീട്ടില്‍ എ.എം.മുഹമ്മദ്അനീസിനെ(26)യാണ് റേഞ്ച് അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി. ദീപക്കും സംഘവും പിടികൂടിയത്.  സ്‌ട്രൈക്കിംഗ്  ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി … Read More

പിടികിട്ടാപ്പുള്ളിയായ ബി.ജെ.പിക്കാരന്‍ അറസ്റ്റില്‍-

കണ്ണൂര്‍: ബി.ജെ.പി പ്രവര്‍ത്തകനായ പടികിട്ടാപ്പുള്ളി പിടിയില്‍. കണ്ണൂര്‍ അമ്പാടിമുക്കിലെ സി പി എം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചു തകര്‍ത്ത കേസില്‍ പ്രതിയായി വിദേശത്തേക്ക് മുങ്ങിയ ബി ജെ പി പ്രവര്‍ത്തകനായ ചാല സി.കെ.പുരത്തെ അജിത്തിന്റെ മകന്‍ തായമ്പള്ളി ഹൗസില്‍ ആകാശിനെയാണ് എസ്.ഐ.വി.ഹാരിസിന്റെ … Read More