ബി.ജെ.പി.പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസ് വിചാരണ പൂര്‍ത്തിയായി-

തലശ്ശേരി: കടയില്‍ നിന്നും പത്രം വായിക്കുകയായിരുന്ന ബി.ജെ.പി.പ്രവര്‍ത്തകനെ ജീപ്പിലെത്തിയ സി.പി.എം.പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തിയ കേസ് വിചാരണ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ.വി.മൃദുല മുമ്പാകെ പൂര്‍ത്തിയായി. സാക്ഷി വിസ്താരം സംബന്ധിച്ചുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ തമ്മിലുള്ള വാദങ്ങളും തുടങ്ങി. തോലമ്പ്രയിലെ … Read More

കല്ലിങ്കീലിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി-

തളിപ്പറമ്പ്: ശമ്പളം തടഞ്ഞുവെച്ചതിനെതിരെ ബാങ്ക് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരായ കെ.സി.തിലകന്‍, കെ.സുനോജ് എന്നിവരുടെ പരാതികളിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് ബൈജുനാഥ് കേസെടുക്കുകയും ജോ.രജിസ്ട്രാറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തത്. … Read More

അതിരുകാക്കുന്ന മലകളില്ലാത്ത ലോകത്തേക്ക് പാടിമറഞ്ഞ നെടുമുടി വേണു-

  കരിമ്പം.കെ.പി.രാജീവന്‍          നെടുമുടി വേണു മികച്ച നടനെന്നതിന് പുറമെ മികച്ച ഗായകന്‍ കൂടിയായിരുന്നു. വിവിധ സിനിമകള്‍ക്കായി 21 ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. കൂടുതലും നാടന്‍ ഈണങ്ങളുടെ സ്പര്‍ശമുള്ള പാട്ടുകളായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 1981 … Read More

ബക്കളം സ്വദേശി ഡെല്‍ഹിയില്‍ ബൈക്കപകടത്തില്‍ മരിച്ചു-

തളിപ്പറമ്പ്: ബക്കളം സ്വദേശി ഡല്‍ഹിയില്‍ ബൈക്കപകടത്തില്‍ മരിച്ചു. കാനൂല്‍ യുവശക്തി ക്ലബ്ബിന് സമീപത്തെ പരേതനായ കുറ്റിപ്രത്ത് വത്സന്റെയും കെ.വി ശോഭനയുടെയും മകനായ കെ.അക്ഷയ് (23) ആണ് ഡല്‍ഹിയില്‍ ബൈക്കപകടത്തില്‍ മരിച്ചത്. ഭാര്യ: ശ്രുതി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പൂവത്തുംചാല്‍ … Read More

മരിച്ചത് മുറിയാത്തോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി-രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിലാണ് മരിച്ചത്.

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടുവം കുഞ്ഞിമുറ്റം ലക്ഷംവീട് കോളനിക്ക് സമീപത്തെ രേവതി ഭവനില്‍ സുദലയാണ്ടി എന്ന കണ്ണന്‍ (53) തമിഴ്‌നാട് സ്വദേശിയാണ് ടൈല്‍സ് പണിക്കാരനാണ്. ഭാര്യ: പരേതയായ ശക്തി ദേവി. മകന്‍: ആകാശ് … Read More

രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി-

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ മുറിയെടുത്ത ഇയാളെ മുറിയില്‍ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശിയായ 60 കാരനാണ് മരിച്ചതെന്നാണ് വിവരം.

അനധികൃത ചെങ്കല്‍പ്പണകള്‍ വ്യാപകമാവുന്നു-കുടിവെള്ളം മുട്ടുമെന്ന ആശങ്കയോടെ നാട്ടുകാര്‍-

തളിപ്പറമ്പ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃത ചെങ്കല്‍ ഖനനം വ്യാപകമാവുന്നു. പഞ്ചായത്ത് പരിധിയിലെ എളമ്പേരം എറങ്കോപൊയില്‍, തേറണ്ടി, ആലത്തട്ട്, തലവില്‍ ഭാഗങ്ങളിലാണ് അനധികൃത ചെങ്കല്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിന്റെയോ, റവന്യൂ- ജിയോളജി വകുപ്പുകളുടെയോ അനുമതികളില്ലാതെ മിച്ചഭൂമി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ … Read More

ഉറപ്പുകള്‍ പാലിച്ച് പിണറായി സര്‍ക്കാര്‍-പരിയാരം പബ്ലിക്ക് സ്‌കൂള്‍ അധ്യാപകരുടെയും ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചു-

പരിയാരം: പരിയാരം ഗവ മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌കൂള്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീരുമാനമായി. ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത അവസരത്തില്‍ പബ്ലിക് സ്‌കൂളും സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് … Read More

മുന്‍ മന്ത്രി കെ.ടി.ജലീല്‍ എം.എല്‍.എയെ കൊല്ലുമെന്ന് ഭീഷണി-മാട്ടൂല്‍ സ്വദേശിക്കെതിരെ കേസ്-

പഴയങ്ങാടി: മുന്‍ മന്ത്രി കെടി ജലീലിനെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണി. മാട്ടൂല്‍ സ്വദേശിക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. മാട്ടൂല്‍ കടപ്പുറത്ത് ഹൗസില്‍ കെ എന്‍ അബൂബക്കറിനെതിരെയാണ് കേസെടുത്തത്. കെ ടി ജലീലിന്റെ ഫോണിലേക്ക് ഒക്ടോബര്‍ അഞ്ചാം തീയതി വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. … Read More

അബ്ദുറഹ്മാന് വാട്‌സാപ്പ് ഗ്രൂപ്പുകളുടെ കൂട്ടായ്മയില്‍ ചികില്‍സാ സഹായം-

തളിപ്പറമ്പ്: രോഗാതുരനായ ചവനപ്പുഴയിലെ അബ്ദുറഹ്മാന്‍ ചികിത്സാ ഫണ്ടിലേക്ക് നാട്ടുവിശേഷം, ക്ലീന്‍ അള്ളാംകുളം വാര്‍ഡ് 12, സഹപാഠി എന്നീ കൂട്ടായ്മയില്‍ നിന്നും ചവനപ്പുഴ നിവാസികളും നമ്മുടെ പ്രിയ സുഹൃത്തുക്കളും കൈകോര്‍ത്ത് ശേഖരിച്ച 40000/(നാല്‍പതിനായിരം രൂപ) നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ എം.കെ.ഷബിത, ജീവകാരുണ്യ … Read More