ജനറല്‍ ബിപിന്‍ റാവത്തിനും സഹപ്രവര്‍ത്തകര്‍ക്കും നേതാജി കടന്നപ്പള്ളിയുടെ ആദരാഞ്ജലി-

പരിയാരം: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും സഹപ്രവര്‍ത്തകര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് നേതാജി കടന്നപ്പള്ളിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗവും ദീപം തെളിയിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. സുധീഷ് കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഇ.എന്‍.പത്മനാഭന്‍, റിട്ട:ക്യാപ്റ്റന്‍ … Read More

എം.വിജിന്‍ എം.എല്‍.എ ഇടപെട്ടു- ആറ് അധ്യാപകര്‍ വരുന്നു-പി.ജി.കോഴ്‌സ് നഷ്ടമാവില്ല-

പരിയാരം: കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ ക്രിയാശാരീരം, രസശാസ്ത്ര & ഭൈഷജ്യകല്പന, ശല്യതന്ത്രം, ശാലാക്യതന്ത്രം എന്നീ പി.ജി വിഭാഗങ്ങളില്‍ 6 സ്ഥിരം അദ്ധ്യാപകരുടെ പുതിയ തസ്തിക അനുവദിച്ചതായി എം.വിജിന്‍ എം.എല്‍.എ അറിയിച്ചു. അധ്യാപകരുടെ അഭാവം കാരണം കോളേജിലെ യു.ജി, പി.ജി, … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ 36 പുതിയ ഡോക്ടര്‍മാരെ നിയമിക്കുന്നു. സംസ്ഥാനത്താകെ 373.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പുതുതായി 36 ഡോക്ടര്‍മാരെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.(നോണ്‍ അക്കാദമിക് റസിഡന്റുമാര്‍). സംവരണ പ്രശ്‌നത്തില്‍പെട്ട് പി.ജി.ഡോക്ടര്‍മാരുടെ പ്രവേശനം ഇനിയും ആരംഭിച്ചിട്ടില്ലാത്തതിനാല്‍ പി.ജി.വിദ്യാര്‍ത്ഥികളുടെ സേവനം ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബര്‍ 7 ന് പി.ജി.വിദ്യാര്‍ത്ഥികളുടെപ്രതിനിധികളുമായി … Read More

പി.ജി.വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്നു-ഹോസ്റ്റല്‍ ഒഴിയാന്‍ നോട്ടീസ് നല്‍കി അധികൃതര്‍-

പരിയാരം: സമരം ചെയ്യുന്ന പി.ജി ഡോക്ടര്‍മാരെ ഹോസ്റ്റലുകളില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ പി..ജി ഡോക്ടര്‍മാര്‍ പ്രതിഷേധം ശക്തമാക്കി. എമര്‍ജന്‍സി സര്‍വിസുകളെ ബാധിക്കാതെ തികച്ചും സമാധാനപരമായി കഴിഞ്ഞ 9 ദിവസമായി സമരം ചെയ്യുന്ന പി.ജി വിദ്യാര്‍ഥികളെ മനുഷ്യത്വരഹിതമായി രാത്രിയില്‍ ഹോസ്റ്റലുകളില്‍ നിന്ന് പുറത്താക്കിയതായി … Read More

ഏരുവേശിയില്‍ ഡോക്ടറെ വേണം-മന്ന ജംഗ്ഷനിലെ വാഹനകുരുക്ക് -പകല്‍ വഴിവിളക്ക് കത്തണ്ട-ഒറ്റപ്പാലയില്‍ പുതിയ വാട്ടര്‍ ടാങ്ക് -കാവുമ്പായി-കരിവെള്ളൂര്‍ —20 മാസത്തിന് ശേഷം താലൂക്ക് വികസന സമിതി ചേര്‍ന്നു-

തളിപ്പറമ്പ്: ഏരുവേശി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സ്ഥിരം ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ഏരുവേശി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.നാരായണന്‍ മാസ്റ്റര്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇവിടെ നിയമിച്ച ഡോ.വൈശാഖിനെ കോവിഡ് കാലത്ത് വര്‍ക്ക് അറേഞ്ച്‌മെന്റ് അടിസ്ഥാനത്തില്‍ കണ്ണൂരിലേക്ക് മാറ്റിയതോടെ പുതിയ ഡോക്ടറെ … Read More

മുസ്ലിംലീഗ് രാഷ്ട്രീയപാര്‍ട്ടിയോ-അതോ മതസംഘടനയോ–എന്താ ചെയ്യാന്‍ പറ്റുകയെന്ന് വെച്ചാല്‍ ചെയ്യ്-മുഖ്യമന്ത്രി പിണറായി-

പഴയങ്ങാടി: മുസ്ലിംലീഗ് രാഷ്ട്രീയപാര്‍ട്ടിയാണോ അതോ മതസംഘടനയാണോ എന്ന് അവര്‍ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ലെന്നും, അവരെ ഒന്നും ബോധ്യപ്പെടുത്തേണ്ടകാര്യം തങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് വെച്ചാല്‍ ചെയ്യ് എന്ന് … Read More

101 വര്‍ഷത്തെ ചരിത്രമുള്ള കുളപ്പുറം കമ്പനി ഓര്‍മ്മയിലേക്ക് മറയുന്നു-ഒപ്പം ഒരു കാലഘട്ടവും-

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: എണ്ണൂറ് ഏക്കര്‍ സ്ഥലം ആയിരത്തിലേറെ തൊഴിലാളികള്‍, നിര്‍മ്മിക്കുന്ന അതിവിശിഷ്ടമായ ഉല്‍പ്പന്നങ്ങളെല്ലാം പോയിരുന്നത് കടല്‍കടന്ന് വിദേശ വിപണിയിലേക്ക്. 1920 ല്‍ സാമുവല്‍ ആറോണ്‍ ആരംഭിച്ച വിളയാങ്കോട് കുളപ്പുറത്തെ എക്‌സല്‍സിയര്‍ വീവിങ്ങ് ആന്റ് സ്പിന്നിങ്ങ് മില്ലിന് പറയാനുള്ളത് 101 വര്‍ഷത്തെ ചരിത്രം. … Read More

പരിയാരത്തെ സാനിട്ടോറിയം ക്യാമ്പ് ഓഫീസ് ഓര്‍മ്മയാവുന്നു–ഉടന്‍ പൊളിച്ചുനീക്കും.

  കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: പരിയാരത്തെ പ്രശസ്തമായ ടി.ബി.സാനിട്ടോറിയത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടത്തിനായി ആദ്യം നിര്‍മ്മിക്കപ്പെട്ട ക്യാമ്പ് ഓഫീസ് ഏതാനും ദിവസങ്ങള്‍ക്കകം പൊളിച്ചുനീക്കും. പുതിയ പരിയാരം പോലീസ് സ്‌റ്റേഷന്‍ കെട്ടിടം ഈ മാസം 28 ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതിന്റെ ഭാഗമായിട്ടാണ് ഇതിന് മുന്നിലുള്ള ക്യാമ്പ് … Read More

ഐ.എന്‍.ടി.യു.സി.നേതാവ് കെ.രാജന്‍(62) കുഴഞ്ഞുവീണ് മരിച്ചു-സംസ്‌ക്കാരം നാളെ രാത്രി എട്ടിന്

തളിപ്പറമ്പ്: ഐ.എന്‍.ടി.യു.സി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി കെ.രാജന്‍(62) ആണ് മരിച്ചത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മുന്‍ ജീവനക്കാരനും കെ.സുധാകരന്‍ എം.പിയുടെ ഡ്രൈവറുമായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചശേഷം ഓട്ടോടാക്‌സി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. വൈകുന്നേരം ഒരു യാത്രക്കിടെ ബക്കളത്തുവെച്ച് ക്ഷീണം … Read More

ജനകീയ ഇടപെടലിലൂടെ സഹകരണപ്രസ്ഥാനങ്ങളെ സംരക്ഷിക്കണം: മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

ധര്‍മ്മശാല: ജനകീയ ഇടപെടലുകളിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിക്കുകയും കാലാനുസൃതമായി നവീകരിക്കുകയും വേണമെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ധര്‍മശാലയില്‍ കണ്ണൂര്‍ കല്ല് കൊത്ത് തൊഴിലാളി ക്ഷേമസംഘത്തിന്റെ (കല്‍കൊ) നവീകരിച്ച ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യവല്‍ക്കരണത്തിലൂടെ … Read More