രാത്രിനടത്തം–സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരെ രാത്രി നടത്തം

കണ്ണൂര്‍: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച് ദി വേള്‍ഡ് കാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ നഗരത്തില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, റസിഡന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, സ്ത്രീ … Read More

ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാന്‍ തീഗോളമായി മാറി-

നിടുംപൊയില്‍: ഒടിക്കൊണ്ടിരുന്ന പിക്കപ്പ്വാന്‍ തീഗോളമായി മാറി. മാനന്തവാടി ചുരം റോഡില്‍ നിടുംപൊയില്‍ ഇരുപത്തിയാറാം മൈലിന് സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാന്‍ കത്തി നശിച്ചു. ഇന്ന് രാവിലെയാണ് സംഭവം. തലശ്ശേരി സ്വദേശിയുടെ മാക്‌സിമ വാനാണ് കത്തി നശിച്ചത്.ആളപായമില്ല. പ്രദേശവാസികളാണ് തീയണച്ചത്.പേരാവൂര്‍ ഫയര്‍ഫോഴ്‌സ് എത്തി … Read More

കര്‍ഷകവിജയം സി.പി.എം സമ്മേളനനഗരിയില്‍ വിജയദിനാഘോഷം-

പഴയങ്ങാടി: സി.പി.എം ജില്ലാ സമ്മേളന നഗരിയില്‍ കര്‍ഷക വിജയദിനം ആഘോഷിച്ചു. കേക്ക് മുറിച്ചും മധുരം പങ്കിട്ടുമായിരുന്നു ആഘോഷം. കേന്ദ്രക്കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക തൊഴിലാളികളുടെ ഐക്യം ഒന്നുകൊണ്ട് മാത്രമാണ് സമരം വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സംഘം ജില്ലാ … Read More

മദ്യം-മയക്കുമരുന്ന്–24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് തല സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറന്നു.

തളിപ്പറമ്പ്: ക്രിസ്തുമസ് പുതുവത്സരകാലയളവില്‍ മദ്യം മയക്കുമരുന്ന് പോലുള്ള ലഹരിവസ്തുക്കളുടെ വിപണനം തടയുന്നതിനായി തളിപ്പറമ്പ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രികരിച്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ് കൃഷ്ണ .ബി കെ യുടെ നേതൃത്വത്തില്‍ 24 മണിക്കൂറും താലൂക്ക് തല സ്‌ട്രൈക്കിംങ്ങ്‌ ഫോഴ്‌സ് കണ്‍ട്രോള്‍ … Read More

മൂത്തേടത്ത് എച്ച്.എസ്.എസിലെ ഡോക്ടറേറ്റ് നേടിയ അധ്യാപകരെ പി.ടി.എ അനുമോദിച്ചു.

തളിപ്പറമ്പ്: ഡോക്ടറേറ്റ് നേടിയ അധ്യാപകരെ തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ലൈംഗികതയുടെ പ്രതിനിധാനവും രാഷ്ട്രീയവും മലയാള കഥകളില്‍ ‘1990ന് ശേഷമുള്ള കഥകളെ അടിസ്ഥാനമാക്കി ഒരു പഠനം )എന്ന വിഷയത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഇ.വി.പ്രദീപ്കുമാര്‍, … Read More

പൊട്ടക്കിണറ്റില്‍ വീണ ഗര്‍ഭിണിയായ ആടിനെ ആഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: പൊട്ടക്കിണറ്റില്‍ വീണ ഗര്‍ഭിണിയായ ആടിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം 4.30 ന് മയ്യില്‍ കണ്ടക്കൈയിലാണ് സംഭവം. കരിയില്‍ വീട്ടില്‍ നാരായണന്റെ ആടാണ് വീടിന് സമീപത്തെ ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ വീണത്. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് അഗ്നിരക്ഷാസേനയിലെ ഫയര്‍ ആന്റ് റെസക്യൂ ഓഫീസര്‍ … Read More

ഞാന്‍ രാമസിംഹന്‍-ഇസ്ലാം മതം ഉപേക്ഷിച്ചതായി സംവിധായകന്‍ അലി അക്ബര്‍-

കോഴിക്കോട്: മതം ഉപേക്ഷിക്കുകയാണെന്ന് ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ ഇക്കാര്യം അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കുനേരെ ഫേസ്ബുക്കില്‍ ആഹ്‌ളാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്ബര്‍ … Read More

മാധ്യമങ്ങള്‍ക്ക് വര്‍ത്തമാനകാലത്ത് വലിയ പങ്ക് വഹിക്കാനുണ്ട്- മന്ത്രി എം.വി.ജി.

പഴയങ്ങാടി: മാധ്യമങ്ങള്‍ക്ക് വര്‍ത്തമാനകാലത്ത് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. പഴയങ്ങാടിയില്‍ സി പി എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെ ഒരു തരത്തിലും അവഗണിക്കാനാവില്ല. ആശയ സ്വരൂപണം വലിയ കാര്യമാണ്. ആശയം … Read More

ആര്‍.എസ്.എസിനെപോലെ മുസ്ലിംലീഗ് മതതീവ്രവാദം പ്രചരിപ്പിക്കുന്നു-കോടിയേരി

പഴയങ്ങാടി: മുഖ്യമന്ത്രിയെ ജാതിയപരമായി അധിക്ഷേപിച്ച മുസ്‌ലിം ലീഗിനെ കുറിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി പി എം ജില്ലാ സമ്മേളന നഗരിയില്‍ മാധ്യമങ്ങളോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ എസ് എസിനെ പോലെ മതതീവ്രവാദം നടപ്പിലാക്കാന്‍ മുസ്ലിം … Read More

സി.എം.പി.പിലാത്തറ ഏരിയാ കമ്മറ്റിയുടെ ആദരം-2021- 13 ന് സന്‍സാര്‍ ഓഡിറ്റോറിയത്തില്‍-

പരിയാരം: സി.എം.പി. പിലാത്തറ ഏരിയാ കമ്മറ്റഇയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദരം 2021 ഡിസംബര്‍ 13 ന് തിങ്കളാഴ്ച്ച വൈകുന്നേരം 4.30 ന് സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. അഡ്വ.സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സി.എം.പി.ഏരിയാ സെക്രട്ടറി സുധീഷ് കടന്നപ്പള്ളി അധ്യക്ഷത … Read More