കരിമ്പം പ്രദേശത്ത് ബോര്‍ഡ് മോഷ്ടാവ് വിലസുന്നു.

തളിപ്പറമ്പ്: കരിമ്പം പ്രദേശത്ത് ബോര്‍ഡ് മോഷ്ടാവ് വിലസുന്നു. സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ മോഷ്ടിക്കുന്ന മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസില്‍ പരാതി നല്‍കി. കരിമ്പം ബ്ലോക്ക് ഓഫീസിന് സമീപത്തെ കരിമ്പം ഹെല്‍പ്പ്‌ലൈന്‍ എന്ന സ്ഥാപനത്തിന്റെ ബോര്‍ഡാണ് 18 ന് രാത്രി മോഷണം പോയത്. തളിപ്പറമ്പ് പോലീസില്‍ … Read More

വി.മുഹമ്മദ്കുഞ്ഞി(73)നിര്യാതനായി- തളിപ്പറമ്പ് മെയിന്റോഡിലെ ഫാന്‍സി ഫൂട്ട്‌വേര്‍ സെന്റര്‍ ഉടമയാണ്

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡിലെ ഫാന്‍സി ഫുട്ട്‌വേര്‍ സെന്റര്‍ ഉടമ വേളിപ്പാറയിലെ  വി.മുഹമ്മദ്കുഞ്ഞി(73)നിര്യാതനായി. ഭാര്യ: റസിയ(കണ്ണൂര്‍ സിറ്റി). മക്കള്‍: ഷിഹാസ്(ഗള്‍ഫ്), ഷിബില(അധ്യാപിക, തിരുവനന്തപുരം), ഷിജില(അധ്യാപിക, സര്‍സയ്യിദ് എച്ച്.എസ്.എസ്, കരിമ്പം), ഷബീല്‍(ഫാന്‍സി ഫൂട്ട്വേര്‍ സെന്റര്‍). മരുമക്കള്‍: ഷഫീദ(എട്ടികുളം), ഷഹന്‍ഷ(തിരുവനന്തപുരം), സുള്‍ക്കിഫ്‌ലി(ഗള്‍ഫ്). പരേതരായ മൊയ്തീന്‍കുട്ടി … Read More

അടിത്തറയിളകി-മധ്യവയസ്‌ക്കന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ റിക്കാര്‍ഡ് വിഭാഗം ഓഫീസിന്റെ വുഡന്‍ അടിത്തറ തകര്‍ന്നു, ഓഫീസിലെത്തിയ മധ്യവയസ്‌ക്കന്‍ അപകടത്തില്‍ പെടാതെ അല്‍ഭുതകരമായി രക്ഷപ്പെട്ടു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. മെഡിക്കല്‍ കോളേജിന്റെ റിക്കാര്‍ഡ് വിഭാഗം പ്രവര്‍ത്തിപ്പിക്കുന്ന കെട്ടിടത്തില്‍ … Read More

കുഞ്ഞുമായി പുഴയില്‍ ചാടിയ റീമയുടെ മൃതദേഹം കിട്ടി, ഭര്‍തൃമാതാവ് പ്രേമയുടെ പീഡനമെന്ന് ബന്ധുക്കള്‍

പഴയങ്ങാടി: മുന്നുവയസുള്ള കുഞ്ഞുമായി ചെമ്പല്ലിക്കുണ്ട് പുഴയില്‍ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര ആര്‍.എം.നിവാസില്‍ എം.വി.റീമ (25) മൃതദേഹമാണ് കണ്ടെത്തിയത്. മകന്‍ അമല്‍രാജിനെയും എടുത്ത് റീമ പുഴയിലേക്ക് ചാടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവമുണ്ടായത്. സ്‌കൂട്ടറില്‍ കുഞ്ഞുമായി വന്ന് പുഴയിലേക്ക് … Read More

ഞൊണ്ടിമാക്കല്‍ ജില്‍ജുവിന്റെ ഭാര്യ പ്രിയമോള്‍(38) നിര്യാതയായി

ആലക്കോട്: ഞൊണ്ടിമാക്കല്‍ ജില്‍ജുവിന്റെ ഭാര്യ പ്രിയമോള്‍(38) നിര്യാതയായി (അധ്യാപിക ചെമ്പന്തൊട്ടി ചെറുപുഷ്പം യു.പി സ്‌കൂള്‍ ) സംസ്‌കാര ചടങ്ങുകള്‍ 21/7/25 തിങ്കളാഴ്ച രാവിലെ 10.30 ന് ജയഗിരിയിലെ വീട്ടില്‍ നിന്ന് ആരംഭിച്ച് ആലക്കോട് സെന്റ് മേരീസ് പള്ളിയില്‍  

കര്‍ണാടകം-കേരളം തമിഴ്‌നാട്- ജനത്തിരക്കേറിയ പകല്‍ വണ്ടി പരശുറാം എക്‌സ്പ്രസ്.

കേരളത്തില്‍ ഓടുന്ന പകല്‍ വണ്ടികളില്‍ ഏറ്റവും തിരക്കേറിയ വണ്ടികളില്‍ ഒന്നാംസ്ഥാനത്താണ് പരശുറാം എക്‌സ്പ്രസ്. കര്‍ണ്ണാടക-കേരളം-തമിഴ്‌നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതും കേരളം മുഴുവനായും ഓടുന്ന എക്‌സ്പ്രസ് ട്രെയിന്‍. എല്ലാദിവസവും ഓടുന്ന വണ്ടി 16649 നമ്പറായി മംഗലാപുരം സെന്‍ട്രലില്‍ നിന്നും രാവിലെ 5.05 ന് പുറപ്പെട്ട് … Read More

വില്ലേജ് ഓഫീസ് നിര്‍മ്മിക്കാന്‍ 50 ലക്ഷം വിലമതിക്കുന്ന ഭൂമി-ദൗത്യം പൂര്‍ത്തീകരിച്ച് സി.റീജ പട്ടുവം വില്ലേജ് ഓഫീസിന്റെ പടിയിറങ്ങുന്നു

തളിപ്പറമ്പ്: പട്ടുവം വില്ലേജ് ഓഫീസര്‍ സി.റീജക്ക് സര്‍വീസ് ജീവിതത്തില്‍ ഇത് അഭിമാനനിമിഷം. നാല് വര്‍ഷം ജോലി ചെയ്ത ശേഷം ഡെപ്യൂട്ടി തഹസില്‍ദാറായി പ്രമോഷന്‍ ലഭിച്ച് ട്രാന്‍സ്ഫറായി പോകുന്ന ഇവര്‍ സര്‍ക്കാറിന് നേടിക്കൊടുത്തത് 50 ലക്ഷം രൂപ വിലമതിക്കുന്ന ഭുമിയാണെങ്കില്‍, നാട്ടുകാര്‍ക്ക് നല്‍കുന്നത് … Read More

അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടി.

പഴയങ്ങാടി: അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. യുവതി രാമപുരം സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു. അഗ്നിശമനസേനയും പോലീസും തിരച്ചില്‍ തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

മൊബൈല്‍ ഉപയോഗം അമിതമായി ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യക്ക് പരിക്ക്‌

മാലോം: കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്. മാലോം കരുവാങ്കയത്തെ വാട്ടപ്പള്ളി വീട്ടില്‍ ക്രിസ്റ്റീന ജിജി(26)നാണ് പരിക്കേറ്റത്. ഇവരെ ഭര്‍ത്താവ് കരുവാങ്കയത്തെ നിബിന്‍(30) ഇക്കഴിഞ്ഞ മെയ്-29 ന് രാത്രി 9നും ജൂലായ്-17 ന് വൈകുന്നേരം … Read More

നാടുകാണി സൂ-സഫാരി പാര്‍ക്ക് യാഥാര്‍ത്ഥ്യത്തിലേക്ക്-252.8 ഏക്കര്‍ ഭൂമി മൃഗശാല വകുപ്പിന് കൈമാറി.

തളിപ്പറമ്പ്: തളിപ്പറമ്പിന്റെ സ്വപ്‌നപദ്ധതിയായ നാടുകാണി സൂ ആന്‍ഡ് സഫാരി പാര്‍ക്ക് യാഥാര്‍ഥ്യത്തിലേക്ക്. പാര്‍ക്ക് നിര്‍മിക്കുന്നതിന് വേണ്ടി കഷിവകുപ്പിന് കീഴിലുണ്ടായിരുന്ന സ്ഥലം മൃഗ സംരക്ഷണ വകുപ്പിന് കൈമാറി. 252.8 ഏക്കര്‍ ഭൂമിയാണ് കൈമാറിക്കൊണ്ട് റവന്യു വകുപ്പ് ഉത്തരവായത്. ഇനി പദ്ധതിക്കായി വിശദമായ ഡി … Read More