പോത്താങ്കണ്ടം ആനന്ദഭവനത്തിന്റെ നേതൃത്വത്തില്‍ മൂന്നാമത് തായമ്പക മഹോത്സവം ഈ മാസം 26 മുതല്‍ അടുത്ത മാസം മൂന്നു വരെ

പയ്യന്നൂര്‍: പോത്താങ്കണ്ടം ആനന്ദഭവനത്തിന്റെ നേതൃത്വത്തില്‍ മൂന്നാമത് തായമ്പക മഹോത്സവം ഈ മാസം 26 മുതല്‍ അടുത്ത മാസം മൂന്നു വരെ പയ്യന്നൂര്‍ നമ്പ്യാത്രകൊവ്വല്‍ ശിവക്ഷേത്രാങ്കണത്തില്‍ നടക്കുമെന്ന് സ്വാമി കൃഷ്ണാനന്ദ ഭാരതി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മഹോത്സവം 26-ന് വൈകുന്നേരം 6.30ന് പയ്യന്നൂര്‍ … Read More

ഒന്നാം നമ്പര്‍ എയര്‍പോര്‍ട്ട് റോഡ്-ഇതുവഴി പറന്നുവേണം പോകാന്‍-ചൊറുക്കള-ബാവുപ്പറമ്പ് റോഡ്.

തളിപ്പറമ്പ്: കാല്‍നടപോയിട്ട് കണ്ണുകൊണ്ട് പോലും നോക്കാന്‍ പറ്റാത്ത ഒരു റോഡ് കാണണമെങ്കില്‍ ചൊറുക്കളയില്‍ വന്നാല്‍മതി. ഇവിടെ നിന്നും ബാവുപ്പറമ്പ് നണിശേരിപാലം വഴി പോകുന്ന എയര്‍പോര്‍ട്ട് റോഡിനാണ് ഈ ദുര്‍ഗതി. ഇതുവഴി കാല്‍നടയാത്ര ചെയ്യുന്നവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് തന്നെ പറഞ്ഞറിക്കാനാവാത്തതാണ്. സംസ്ഥാനപാത-36 ല്‍ … Read More

ഏര്യം ശ്രീമഹാവിഷ്ണു ക്ഷേത്രതില്‍ ബലിതര്‍പ്പണം-ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഏര്യം: ഏര്യം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിനുള്ള(പിതൃതര്‍പ്പണം) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 24 ന് വ്യാഴാഴ്ച്ച രാവിലെ ആറുമണി മുതല്‍ ശ്രീ ലക്ഷ്മികാന്ത് അഗ്ഗിത്തായയുടെ കാര്‍മികത്വത്തില്‍ ബലിതര്‍പണചടങ്ങുകള്‍ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.  

കള്ളപ്പരാതിയെന്ന് തെളിഞ്ഞു പരാതി നല്‍കിയ ആള്‍ക്കെതിരെ പോലീസ് കേസെടുത്തു.

കണ്ണൂര്‍: വഞ്ചന നടത്തിയെന്ന് കള്ളപ്പരാതി നല്‍കി ജയിലില്‍ അടക്കാന്‍ ശ്രമിച്ചതിന് പരാതിക്കാരനെതിരെ കേസെടുത്തു. കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രി റോഡിലെ ഹയാത്ത് വീട്ടില്‍ മുര്‍ഫാദ് മുസ്തഫ മൂസയുടെ പേരിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. 2024 മെയ്-13 ന് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ … Read More

ചന്ദന മോഷ്ടാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിച്ചു പിടിച്ചു.

തളിപ്പറമ്പ്: ചന്ദനമോഷ്ടാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടി. കാസര്‍ഗോഡ് നായന്‍മാര്‍മൂല പാങ്ങളം മീത്തലെ വീട്ടില്‍ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് ഹാരിസ് (42) നെയാണ് തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്‌ററ് ഓഫീസര്‍ പി.വി.സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഓടിച്ചിട്ട് പിടിച്ചത്. ഇന്ന് രാവിലെയാണ് … Read More

സൗന്ദര്യവല്‍ക്കരണ തോണി പൊടിഞ്ഞുതീരുന്നു, തേവരുടെ തോണി, തേവരുടെ ഫാം-നഷ്ടം 5.6 ലക്ഷം രൂപ.

തളിപ്പറമ്പ്: കരിമ്പം ഫാമിനകത്ത് തോണി, ചെലവ് അഞ്ചുലക്ഷം, ഫാമിലെത്തിക്കാന്‍ ചെലവായത് 60,000. പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കണ്ണൂരില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് വലിയ തോണി വാങ്ങിയത്. പ്രദര്‍ശനം കഴിഞ്ഞ ശേഷം ഇത് കരിമ്പം ഫാമിനകത്തെ ജില്ലാ അഗ്മാര്‍ക്ക് ഓഫീസിന് സമീപം … Read More

കണ്ണൂര്‍ നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട- 6.020 കിലോഗ്രാം കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍.

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യു.അക്ഷയ് തളാപ്പ് ഇരട്ടക്കണ്ണന്‍ പാലം ഭാഗത്ത് നടത്തിയ റെയ്ഡില്‍ ബീഹാറില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തുന്ന തേപ്പ് തൊഴിലാളിയും … Read More

തൃച്ചംബരത്ത് തേവലക്കര ആവര്‍ത്തിക്കുമോ എന്ന ഭീതിയില്‍ നാട്ടുകാര്‍

തളിപ്പറമ്പ്:  തൃച്ചംബരംറോഡില്‍ തേവലക്കര സംഭവം ആവര്‍ത്തിക്കുമോ എന്ന ഭയത്തില്‍ നാട്ടുകാര്‍. ഇവിടെ തൃച്ചംബരം ക്ഷേത്രത്തിലേക്കുള്ള റോഡില്‍ കെ.എസ്.ഇ.ബിയുടെ പോസ്റ്റ് ചെരിഞ്ഞുനില്‍ക്കുകയാണ്. ജീവന്‍ പ്രകാശ് ഓഡിറ്റോറിയത്തിന് തൊട്ടടുത്ത പൂജാ സ്റ്റോറിന് മുകളില്‍ ആല്‍മരക്കൊമ്പ് പടര്‍ന്നു നില്‍ക്കുന്ന മരത്തിന് സമീപം തന്നെയാണ് വൈദ്യുതിലൈന്‍ കടന്നുപോകുന്നത്. … Read More

അമിതമദ്യപാനം: മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: അമിതമദ്യപാനം മൂലമുള്ള മാനസിക വിഷമത്തില്‍ മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു. മൊറാഴ മുണ്ടപ്പുറത്തെ ചേരമ്പത്ത് വീട്ടില്‍ ഭാസ്‌ക്കരന്റെ മകന്‍ ബി.ഷിബു(51)നെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി 9 ന് താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയുടെ ഫാന്‍ ഹുക്കില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ … Read More

സുള്ള്യ സ്വദേശി കണ്ണൂരില്‍ കുളത്തില്‍ മുങ്ങിമരിച്ചു

.കണ്ണൂര്‍: കര്‍ണ്ണാടക സുള്ള്യ സ്വദേശിയായ യുവാവ് കണ്ണൂര്‍ പള്ളിക്കുന്നില്‍ കുളിച്ചുകൊണ്ടരിക്കെ മുങ്ങി മരിച്ചു. ദക്ഷിണ കാനറ സുള്ള മാടപ്പാറ ബാലികല വീട്ടില്‍ ബി.എന്‍.ആസ്തിക് രാഘവ്(19)നെയാണ് ഇന്ന് ഉച്ചക്ക് 1.30 ന് പള്ളിക്കുന്ന് തയ്യിലെ കുളത്തില്‍ സബപാഠികളുമായി കുളിച്ചുകൊണ്ടിരിക്കെ മുങ്ങിമരിച്ചത്.