ബി.ജെ.പി പ്രവര്‍ത്തകന്റെ മതില്‍ തകര്‍ത്ത സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന്റെ ചുറ്റുമതില്‍ തകര്‍ത്ത സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുറ്റ്യേരിയിലെ മേമഠത്ത് ഷൈജുവിന്റെയും കണ്ടാലറിയാത്ത രണ്ടുപേര്‍ക്കെതിരെയുമാണ് കേസ്. ഇന്നലെ രാത്രി 12.45 നായിരുന്നു കേസിനാസ്പദമായ സംഭവം. കുറ്റ്യേരി നടുവയലിലെ പടിഞ്ഞാറെ പുരയില്‍ വീട്ടില്‍ പി.പി.രാധാകൃഷ്ണന്റെ വീട്ടുവളപ്പില്‍ … Read More

കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ 22 മുതല്‍ പിലാത്തറയില്‍

പിലാത്തറ: കണ്ണൂര്‍ രൂപത സംഘടിപ്പിക്കുന്ന കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ 22 മുതല്‍ 26 വരെ പിലാത്തറയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ വചന പ്രഘോഷകന്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷന് നേതൃത്വം നല്‍കും. ദിവസവും … Read More

തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ മകരപൊങ്കാല ജനുവരി 21 ന്

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം മകരപൊങ്കാലക്കത് ഒരുങ്ങി. കാലത്താല്‍ നടത്തിവരുന്ന പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. തളിപ്പറമ്പ് നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ജനവരി … Read More

മതിലുപൊളി രാഷ്ട്രീയമൊക്കെ പഴഞ്ചന്‍-സി.പി.എം ജനങ്ങളെ സ്‌നേഹിക്കുന്ന പ്രസ്ഥാനമായി മാറൂ.

രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ സി.പി.എം സ്വീകരിക്കുന്ന ചില മാര്‍ഗങ്ങള്‍ കാണുമ്പോള്‍ ഈ പ്രസ്ഥാനം എത്രമാത്രം പഴഞ്ചനായ രീതിയിലാണ് 21-ാം നൂറ്റാണ്ടിലും പ്രവര്‍ത്തിക്കുന്നതെന്ന് പറയാതെവയ്യ. ഇന്ന് പുലര്‍ച്ചെ കുറ്റ്യേരിയില്‍ മതില്‍ പൊളിച്ച് സംഘര്‍ഷത്തിന് സി.പി.എം ശ്രമിച്ചതായാണ് ബി.ജെ.പി ആരോപിക്കുന്നത്. പുലര്‍ച്ചെ 12.05 ന് … Read More

അഡ്വ.കെ.ബാലകൃഷ്ണന്‍നായര്‍ മൂന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ജനുവരി 20 ന്

തളിപ്പറമ്പ്: അഡ്വ.കെ.ബാലകൃഷ്ണന്‍നായര്‍ മൂന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ജനുവരി 20 ന് നടക്കും. അഡ്വ.കെ.ബാലകൃഷ്ണന്‍ നായര്‍ ഫൗണ്ടേഷന്റെയും തളിപ്പറമ്പ് ബാര്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ഉച്ചക്ക് ശേഷം 2.30 ന് തളിപ്പറമ്പ് റിക്രിയേഷന്‍ക്ലബ്ബ് ഹാളില്‍ നടക്കുന്ന പരിപാടി മുന്‍ വ്യവസായ മന്ത്രി … Read More

കടൂരിലെ പുതിയ വീട്ടില്‍ നാണിക്കുട്ടി അമ്മ(92)നിര്യാതയായി.

മയ്യില്‍: കടൂരിലെ പുതിയ വീട്ടില്‍ നാണിക്കുട്ടി അമ്മ(92)നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുഞ്ഞമ്പു. മക്കള്‍: നന്ദിനി, രഘുനാഥന്‍, വിമല, രാജന്‍. മരുമക്കള്‍: കൃഷ്ണന്‍ (കൊളച്ചേരി), സുസ്മിത (മുഴപ്പാല), പരേതനായ രാമചന്ദ്രന്‍ (വടകര), ഉമ (പിണറായി). സഹോദരങ്ങള്‍: സരസ്വതി, പാറുക്കുട്ടി, വേലായുധന്‍, പരേതരായ ലക്ഷ്മികുട്ടി, … Read More

കുറ്റ്യേരിയില്‍ സി.പി.എമ്മിന് താമര അലര്‍ജി-സി.പി.എം സംഘം താമരചിഹ്നം പതിച്ച മതില്‍ തകര്‍ത്തു.

തളിപ്പറമ്പ്: കുറ്റ്യേരിയില്‍ സംഘര്‍ഷത്തിന് സി.പി.എം ശ്രമം. ഇന്ന് പുലര്‍ച്ചെ 12.05 ന് ബൈക്കിലെത്തിയ സംഘമാണ് കുറ്റ്യേരിയിലെ ഷൈജുവിന്റെ നേതൃത്വത്തിലുള്ള സി.പി.എം സംഘമാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയ മതില്‍ തകര്‍ത്തത്. നമ്മുടെചിഹ്നം താമര എന്നെഴുതി താമര ചിഹ്നം വരച്ച മതിലാണ് തകര്‍ക്കപ്പെട്ടത്. … Read More

മയക്കുമരുന്നുകേസില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞ യുവതി തൂങ്ങിമരിച്ചു.

കണ്ണൂര്‍: ഭര്‍ത്താവിന് തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ കുടുംബം നോക്കുന്നതിനായി മയക്കുമരുന്ന് മാഫിയയുടെ കാരിയറായി പ്രവര്‍ത്തിച്ച യുവതിക്ക് ബലികൊടുക്കേണ്ടി വന്നത് സ്വന്തം ജീവിതം. യുവതലമുറയെ മുച്ചൂടും നശിപ്പിക്കുന്ന മയക്കുമരുന്ന് തന്നെയും ഇല്ലാതാക്കുമെന്ന തിരിച്ചറിവ് ഇല്ലാതെ ഏതു വിധേനെയും പണം നേടുന്നതിനായി മുന്‍ പിന്‍ നോക്കാതെഎടുത്തു … Read More

സര്‍വേ ജീവനക്കാരന്‍ വീടിനകത്ത് തൂങ്ങിമരിച്ചു.

മുയ്യം: സര്‍വേ ജീവനക്കാരന്‍ വീടിനകത്ത് തൂങ്ങിമരിച്ചു. മുയ്യം ചെപ്പിനൂലിലെ എം.പി.ജയേഷ്(45)ആണ് മരിച്ചത്. കാസര്‍ഗോഡ് സര്‍വേ ഓഫീസില്‍ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാന്‍ ആയിരുന്നു. പരേതനായ റിട്ട. ജില്ലാ ട്രഷറി ഓഫീസര്‍ എം.പി.കണ്ണന്‍-എം.വി.പത്മിനി ദമ്പതികളുടെ മകനാണ്. സഹോദരി: എം.വി.ധന്യ(പി.ഡബ്ലു.ഡി.ഓഫീസ്, തളിപ്പറമ്പ്). ഇന്ന് രാവിലെയാണ് ജയേഷിനെ … Read More

എല്ലാമേഖലയിലും ഗുണപരമായ മാറ്റങ്ങളുണ്ടാകും-തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍

  തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിലും പരിസരങ്ങളിലും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍. നഗരസഭ ബസ്റ്റാന്റിലും പരിസരങ്ങളിലും സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കംഫര്‍ട്ട് സ്റ്റേഷനില്‍ നഗരസഭയുടെ നിര്‍ദ്ദേശം പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കരാറുകാരന് വൃത്തിയിലും വെടിപ്പിലും കാര്യങ്ങള്‍ … Read More