വോട്ടുചെയ്യാനെത്തിയ വികലാംഗനായ മധ്യവയസ്‌ക്കന്‍ ബൂത്തില്‍ കുഴഞ്ഞുവീണ് മരിച്ചു.

മൊറാഴ: വോട്ടുചെയ്യാനെത്തിയ വികലാംഗനായ മധ്യവയസ്‌ക്കന്‍ ബൂത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. കുട്ടഞ്ചരിയിലെ സുധീഷ്‌കുമാര്‍(48)ആണ് മരിച്ചത്. മൊറാഴ ഒഴക്രോത്തെ ബൂത്തില്‍ രാവിലെ 10.15 നാണ് സംഭവം. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍.

ജീവന്‍പണയം വെച്ച് വോട്ടുചെയ്യുന്ന വരഡൂലുകാര്‍ക്ക് ബിഗ് സല്യൂട്ട്

തളിപ്പറമ്പ്: പോളിംഗ് സ്‌റ്റേഷന്‍ എ.കെ.ജി നന്ദിരത്തിലെ സി.പി.എം നിയന്ത്രണത്തിലുള്ള വായനശാലയില്‍, ക്യൂനില്‍ക്കേണ്ടത് റോഡില്‍. വാഹനാപകടം ഭയന്ന് വോട്ടര്‍മാര്‍. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 വരഡൂലിലെ വോട്ടര്‍മാര്‍ക്കാണ് ഈ ദുര്‍ഗതി. ചീറിപ്പായുന്ന വാഹനങ്ങളുടെ ടയറിനടയില്‍ കുടുങ്ങാതെ തിരക്കേറിയ എയര്‍പോര്‍ട്ട് റോഡിലാണ് വോട്ടുചെയ്യാനായി ക്യൂനില്‍ക്കേണ്ടി … Read More

പോലീസെങ്കില്‍ യൂണിഫോമെവിടെ-ഉദ്യോഗസ്ഥ, നിങ്ങളെന്താ സാരിയുടക്കാത്തതെന്ന് പോലീസുകാരന്‍

ബോവിക്കാനം:തെരഞ്ഞെടുപ്പ്   ഡ്യൂട്ടിക്കെത്തിയ പോലീസുകാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കി, പ്രിസൈഡിംഗ് ഓഫീസറോട് മോശമായി പെരുമാറി. പോലീസ് എത്തിയപ്പോള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. സി.പി.ഒ സനൂപ് ജോണ്‍ എന്നയാളാണ് കാറില്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ ആദൂര്‍ പോലീസ് അമിതവേഗതിയില്‍ കാറോടിച്ച് പോയതിന് കേസെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് … Read More

തളിപ്പറമ്പില്‍ എല്‍.ഡി.എഫോ? യു.ഡി.എഫോ? തീരുമാനിക്കുന്നത് മൂന്ന് വാര്‍ഡുകള്‍

തളിപ്പറമ്പ്: നാളെ തളിപ്പറമ്പ് നഗരസഭ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ നഗരഭരണം ഇത്തവണ ആര് പിടിക്കും എന്ന ആകാംക്ഷയുടെ മുള്‍മുന കൂര്‍ത്തുകൂര്‍ത്ത് വരികയാണ്. മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പ് പരസ്യപ്രചരണം അവസാനിപ്പിച്ച് ഇന്ന് നിശബ്ദ പ്രചരണത്തിന് ഇറങ്ങികഴിഞ്ഞു. കഴിഞ്ഞ രണ്ട് തവണയും … Read More

കരുതലുമില്ല, കൈത്താങ്ങുമില്ല-പാവങ്ങള്‍ക്ക് ഇവിടെ കാട്ടുനീതി

തളിപ്പറമ്പ്: നിരാലംബരായ കുടുംബത്തിന്റെ ഭൂമി തട്ടിയെടുക്കാനും മരങ്ങള്‍ മുറിച്ചുകടത്താനും ഭൂമാഫിയക്ക് പോലീസും റവന്യൂ അധികൃതരും കൂട്ടുനില്‍ക്കുന്നതായി പരാതി. തളിപ്പറമ്പ് നഗരസഭയിലെ രണ്ടാം വാര്‍ഡ് വൈരാംകോട്ടത്ത് താമസിക്കുന്ന കാവിലെ വളപ്പില്‍ പാഞ്ചാലി എന്ന വയോധികക്കാണ് അധികൃതരില്‍ നിന്നും കടുത്ത മാനസിക പീഡനം ഏല്‍ക്കേണ്ടി … Read More

ആലക്കോട് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിനശിച്ചു.

ആലക്കോട്: ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിനശിച്ചു. ഇന്ന് വൈകുന്നേരം 5.55 ന് വായാട്ടുപറമ്പ് ഓര്‍ക്കയത്താണ് സംഭവം. വെള്ളാട് കാവുംകുടിയിലെ മുതുപുന്നക്കല്‍ ജിന്റോ ജോസഫിന്റെ കെ.എല്‍-59 ബി-5525 മാരുതി എസ്റ്റിലോ കാറാണ് പൂര്‍ണമായി കത്തിനശിച്ചത്. പ്ലാസ്റ്റിക് വയര്‍ കത്തിഎരിയുന്ന മണം വന്നതോടെ ജിന്റോ ജോസഫ് … Read More

വികസന നേട്ടങ്ങളുമായി കെ.എം.ലത്തീഫ് വീണ്ടും.

തളിപ്പറമ്പ് നഗരസഭയിലെ 35-ാം വാര്‍ഡായ ചാലത്തൂര്‍ ഗ്രാമീണത നിലനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ്. സി.പി.എമ്മിന് നല്ല വേരോട്ടമുള്ള പ്രദേശത്ത് കാര്‍ഷികമേഖലയിലും ടൂറിസം രംഗത്തും നിരവധി വികസന പദ്ധതികള്‍ നടപ്പിലാക്കിയ കൗണ്‍സിലറാണ് കെ.എം.ലത്തീഫ്(58). കൗണ്‍സില്‍ യോഗങ്ങളില്‍ എപ്പോഴും സജീവമായിരുന്ന ലത്തീഫ് രണ്ടാം തവണയും ജനവിധി തേടുന്നത് … Read More

മാറ്റമില്ലാതെ മാന്തംകുണ്ട്

തളിപ്പറമ്പ് നഗരസഭയിലെ 30-ാം വാര്‍ഡായ മാന്തംകുണ്ട് സി.പി.എമ്മിന് ശക്തിയുള്ള വാര്‍ഡായതിനാല്‍ ഇവിടെ ഫലപ്രവചനം വ്യക്തമാണ്. 1995 ലെ ആദ്യത്തെ നഗരസഭ തെരഞ്ഞെടുപ്പില്‍ അന്ന് സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്ന ഇന്ന് സി.പി.ഐയിലേക്ക് മാറിയ കോമത്ത് മുരളീധരനെ 72 വോട്ടുകള്‍ക്ക് കല്ലിങ്കീല്‍ പത്മനാഭന്‍ മാന്തംകുണ്ടില്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. … Read More

കുറ്റിക്കോല്‍ വെസ്റ്റില്‍ സി.പി.എം-മുസ്ലിംലീഗ് നേര്‍ക്കുനേര്‍ മല്‍സരം.

തളിപ്പറമ്പ് നഗരസഭ കുറ്റിക്കോല്‍ വെസ്റ്റ് 23-ാം വാര്‍ഡില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നേരിട്ടുള്ള മല്‍സരമാണ് നടക്കുന്നത്. സി.പിഎമ്മിന് വ്യക്തമായ മേല്‍ക്കൈയുള്ള വാര്‍ഡില്‍ എല്‍.ഡി.എഫിലെ സി.പി.എം സ്ഥാനാര്‍ത്ഥി ഒ.കെ.പ്രീതയും(55) യു.ഡി.എഫില്‍ നിന്ന് മുസ്ലിം ലീഗിലെ കെ.പി.മറിയവുമാണ്(42)ഏറ്റുമുട്ടുന്നത്. ആകെ വോട്ടര്‍മാര്‍-931. കുറ്റിക്കോല്‍ സൗത്ത് … Read More

കുറ്റിക്കോല്‍ ഈസ്റ്റില്‍ നേര്‍ക്കുനേര്‍ മല്‍സരം.

തളിപ്പറമ്പ് നഗരസഭ കുറ്റിക്കോല്‍ ഈസ്റ്റ് 22-ാം വാര്‍ഡില്‍ എല്‍.ഡി.എഫ് യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നേരിട്ടുള്ള മല്‍സരമാണ് നടക്കുന്നത്. സി.പിഎമ്മിന് വ്യക്തമായ മേല്‍ക്കൈയുള്ള വാര്‍ഡില്‍ എല്‍.ഡി.എഫിലെ സി.പി.എം സ്ഥാനാര്‍ത്ഥി ഇ.നിമിഷയും(38) യു.ഡി.എഫില്‍ നിന്ന് മഹിള കോണ്‍ഗ്രസ് നേതാവ് കുഞ്ഞമ്മതോമസുമാണ്(71)ഏറ്റുമുട്ടുന്നത്. ആകെ വോട്ടര്‍മാര്‍768. കുറ്റിക്കോല്‍ … Read More