ആസാദ്‌നഗറില്‍ മുസ്ലിംലീഗ് തന്നെ.

പതിനൊന്നാം വാര്‍ഡായ ആസാദ്‌നഗറില്‍ മല്‍സരിക്കുന്നത് യു.ഡി.എഫും എല്‍.ഡി.എഫും നേര്‍ക്കുനേരെയാണ്. സി.പി.എം സ്ഥാനാര്‍ത്ഥി വി.ഇന്ദിര(52), മുസ്ലിംഗീഗ് സ്ഥാനാര്‍ത്ഥി എം.നൗഷീദ(37). ആകെ വോട്ടര്‍മാര്‍ 1043. ടാഗോര്‍ വിദ്യാനികേതന്‍ എച്ച.എസ്.എസ് പടിഞ്ഞാറുഭാഗമാണ് പോളിംഗ് സ്‌റ്റേഷന്‍.  

ഫാറൂഖ്‌നഗറില്‍ നിന്ന് മുസ്ലിംലീഗിലെ പി.പി.ഇസ്മായില്‍

തളിപ്പറമ്പ് നഗരസഭ 10-ാം വാര്‍ഡായ ഫാറൂഖ് നഗര്‍ മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ്. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി.ഇസ്മായില്‍(45)ആണ്. സി.പി.എം സ്ഥാനാര്‍ത്ഥി കെ.ഉമേഷ്(36). നേര്‍ക്കുനേര്‍ മല്‍സരം നടക്കുന്ന ഈ വാര്‍ഡില്‍ 1114 വോട്ടര്‍മാരാണുള്ളത്. പോളിംഗ് സ്‌റ്റേഷന്‍ ഫാറൂഖ്‌നഗര്‍ അംഗന്‍വാടി.

പുളിമ്പറമ്പ് ഇത്തവണയും സി.പി.എമ്മിന് മധുരിക്കും.

പുളിമ്പറമ്പ് 33-ാം നമ്പര്‍ വാര്‍ഡ് ഒരിക്കല്‍ മാത്രമേ യു.ഡി.എഫ് പക്ഷത്തേക്ക് പോയിട്ടുള്ളു, 2000 ല്‍ മാത്രം. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.ഗംഗാധരനാണ് വിജയിച്ചത്. പിന്നീട് 5 തവണയും എല്‍.ഡി.എഫ് പക്ഷത്ത് ഉറച്ചുനിന്ന ഈ വാര്‍ഡിന് ഇത്തവണയും മാറ്റമുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. 2015 … Read More

തുരുത്തി അഥവാ സി.പി.എം തുരുത്ത്

തളിപ്പറമ്പ് നഗരസഭയിലെ 26-ാം വാര്‍ഡാണ് തുരുത്തി. സി.പി.എം ശക്തികേന്ദ്രമായ തുരുത്തിയില്‍ എല്‍.ഡി.എഫിന്റെ സി.പി.എം സ്ഥാനാര്‍ത്ഥിയായി ധന്യ കാക്കാമണിയും(44) യു.ഡി.എഫിന് വേണ്ടി മുസ്ലിം ലീഗിലെ മറിയംബി ജാഫറുമാണ്(42)മല്‍സരിക്കുന്നത്. ആകെ വോട്ടര്‍മാര്‍ 670. കുറ്റിക്കോല്‍ സൗത്ത് എല്‍.പി സ്‌ക്കൂളാണ് പോളിംഗ് സ്‌റ്റേഷന്‍.

എന്‍.ഡി.എ കുഞ്ഞിംഗലം ഡിവിഷന്‍ പ്രചാരണ ജാഥ

കുഞ്ഞിമംഗലം: എന്‍.ഡി.എ കുഞ്ഞിമംഗലം ഡിവിഷന്‍ സ്ഥനാര്‍ത്ഥി സുമിത അശോകന്‍ നയിക്കുന്ന പ്രചരണ ജാഥ ഇന്ന് ചെറുതാഴം പഞ്ചായത്തിലെ ശ്രീസ്ഥയില്‍ നിന്നാരംഭിച്ചു. ബി.ജെ.പി ജില്ല സെല്‍ കോഡിനേറ്റര്‍ രമേശന്‍ ചെങ്ങൂനി ഉദ്ഘാടനം ചെയ്തു. മാടായി മണ്ഡലം പ്രസിഡന്റ് സുജിത്ത് വടക്കന്‍ അധ്യക്ഷത വഹിച്ചു. … Read More

നേതാജിയുടെ നേതാവാകാന്‍ ദീപ രഞ്ജിത്ത്

തളിപ്പറമ്പ് നഗരസഭയില്‍ യു.ഡി.എഫിന് സുരക്ഷിതമായകോണ്‍ഗ്രസിന്റെ രണ്ടാമത്തെ ഇടമാണ് 20-ാം വാര്‍ഡായ നേതാജി. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നത് കോണ്‍ഗ്രസിലെ ദീപ രഞ്ജിത്താണ്(44), എല്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പിയുടെ കെ.സ്വപ്‌നയും(40), സ്വതന്ത്രയായി സി.വി.അനിതയും(54) ജനവിധി തേടുന്നു. 2015-20 കാലത്ത് നേതാജി വാര്‍ഡില്‍ നിന്നും കൗണ്‍സിലറായ … Read More

ടി.വി.വിനോദിന്റെ പിതാവ് കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടില്‍ ഗോവിന്ദന്‍(70)നിര്യാതനായി.

തളിപ്പറമ്പ്: കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടില്‍ ഗോവിന്ദന്‍(70)നിര്യാതനായി. കെ.വി ലക്ഷ്മിഅമ്മയുടെയും പരേതനായ ബാവുക്കാട്ട് കുഞ്ഞമ്പു നമ്പ്യാരുടെയും മകനാണ്. ഭാര്യ ടി.വി. കമലാക്ഷി (സി.പി.എം കീഴാറ്റൂര്‍ തെക്ക് ബ്രാഞ്ച് മെമ്പര്‍). മക്കള്‍: ടി.വി വിനോദ് (തളിപ്പറമ്പ് സഹകരണ ആശുപത്രി ജീവനക്കാരന്‍, സി.പി.എം തളിപ്പറമ്പ നോര്‍ത്ത് … Read More

കാട്ടാന ആക്രമത്തില്‍ എഴുപതുകാരന് ദാരുണാന്ത്യം

തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചാലക്കുടി ചായ്പന്‍ പീലാര്‍മുഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. പീലാര്‍മുഴി തെക്കൂടന്‍ സുബ്രന്‍(70) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 6 മണിയോടെയായിരുന്നു സംഭവം. രാവിലെ ചായകുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു സുബ്രന്‍. ഫാമിനടുത്ത് തോട്ടം തൊഴിലാളി ഗിരീഷിനെ … Read More

ഉല്‍സവത്തിന് പോയ വയോധികയുടെ മൂന്നുപവന്‍ സ്വര്‍ണ്ണമാല മോഷ്ടിച്ചതായി പരാതി.

പരിയാരം: ഉല്‍സവത്തിന് പോയ വയോധികയുടെ മൂന്നുപവന്‍ സ്വര്‍ണ്ണമാല മോഷ്ടിച്ചതായി പരാതി. അടുത്തില മൃഗാശുപത്രിക്ക് മീപത്തെ പുതിയവീട്ടില്‍ പി.വി.ലക്ഷ്മിക്കുട്ടിയുടെ(72)മാലയാണ് മോഷണംപോയത്. ഇന്നലെ രാവിലെ ഒന്‍പതിനും ഉച്ചക്ക് ഒന്നിനുമിടയിലായിരുന്നു സംഭവം. ലക്ഷ്മിക്കുട്ടി രാമപുരം ക്ഷേത്രത്തിലെ ഉല്‍സവത്തിന് പോയപ്പോള്‍ തിരക്കിനിടയില്‍ ആരോ മാല മോഷ്ടിച്ചതായാണ് സംശയിക്കുന്നത്. … Read More

നടിയെ ആക്രമിച്ച കേസില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഇന്ന് അന്തിമവിധി.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഇന്ന് അന്തിമവിധി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം.വര്‍ഗീസാണ് വിധിപറയുന്നത്. രാവിലെ 11 ന് കോടതി നടപടികള്‍ ആരംഭിക്കും.  കോവിഡ് ലോക്ഡൗണിന് പുറമേ, പ്രതികളിലൊരാളായ നടന്‍ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും … Read More