എട്ട്‌ലക്ഷം രൂപ വിലമതിക്കുന്ന ഓട്ടുപാത്രങ്ങളും ഓട്ടുവിളക്കുകളും കവര്‍ച്ച ചെയ്തതായി പരാതി.

പരിയാരം: എട്ട്‌ലക്ഷം രൂപ വിലമതിക്കുന്ന ഓട്ടുപാത്രങ്ങളും ഓട്ടുവിളക്കുകളും കവര്‍ച്ച ചെയ്തതായി പരാതി. ചെറുതാഴം കുന്നുമ്പ്രത്തെ വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയംഗമായ കണ്ണാടിയില്ലത്ത് പങ്കജവല്ലിയുടെ ഉടമസ്ഥതയിലുള്ള അടച്ചിട്ട തറവാട്ടുവീട്ടില്‍ പത്തായത്തിനകത്ത് സൂക്ഷിച്ച പാത്രങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനും … Read More

മൂത്തേടത്ത് ഹൈസ്‌കൂള്‍ 75-6 എസ്.എസ്.എല്‍.സി ബാച്ച് സംഗമം- അരനൂറ്റാണ്ടിനുശേഷം സഹപാഠികള്‍ ഒത്തുകൂടി.

തളിപ്പറമ്പ്: മൂത്തേടത്ത് ഹൈസ്‌കൂള്‍ 1975-76 ബാച്ച് എസ്.എസ്.എല്‍.സി ബാച്ചിലെ സഹപാഠികള്‍ അരനൂറ്റാണ്ടിനുശേഷം ഒരിക്കല്‍ക്കൂടി ഒത്തുചേര്‍ന്നു. തളിപ്പറമ്പ് റമീസ് റസിഡന്‍സില്‍ ചേര്‍ന്ന സംഗമം നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു. അരനൂറ്റാണ്ടിന് മുമ്പ് പത്താംതരം പഠനം പൂര്‍ത്തിയാക്കിയവര്‍ വാര്‍ധക്യത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴാണ് അനുഭവങ്ങള്‍ … Read More

പട്ടുവത്ത് വീട്ടില്‍ കവര്‍ച്ച ബ്രേസ്ലെറ്റും 2 സ്വര്‍ണമോതിരങ്ങളും കവര്‍ന്നു.

തളിപ്പറമ്പ്: ആൾത്താമസമില്ലാത്ത വീട്ടിൽ കള്ളൻ കയറി ഒന്നര പവൻ സ്വർണം കവർന്നു. പട്ടുവം വെളിച്ചാങ്കീലിലെ പുതിയപുരയില്‍ പി.പി. ബാലൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ബാലനും ഭാര്യയും ഇക്കഴിഞ്ഞ നാലിനാണ് വീട് പൂട്ടി ബംഗളൂരുവിലുള്ള മകൻ്റെ വീട്ടിലേക്ക് പോയത്. ഇന്ന്‌  രാവിലെ തൊട്ടടുത്ത് … Read More

ഭാര്യയെ തടഞ്ഞുനിര്‍ത്തി പരസ്യമായി മര്‍ദ്ദിച്ചതിന് ഭര്‍ത്താവിന്റെ പേരില്‍ കേസെടുത്തു.

ഇരിട്ടി: ഭാര്യയെ തടഞ്ഞുനിര്‍ത്തി പരസ്യമായി മര്‍ദ്ദിച്ചതിന് ഭര്‍ത്താവിന്റെ പേരില്‍ കേസെടുത്തു. ഇരിട്ടി നടുവനാട് കൊട്ടുരങ്ങാട് കെ.ബാബുവിന്റെ പേരിലാണ് ഇരിട്ടി പോലീസ് കേസെടുത്തത്. 7 ന് രാവിലെ എട്ടോടെ ഇരിട്ടി പഴയബസ്റ്റാന്റ് ശീമാട്ടി ഫാന്‍സി ഷോപ്പിന് സമീപത്തുവെച്ചാണ് സംഭവം. ചാവശേരി വെളിയമ്പ്ര പെരിയാത്തില്‍ … Read More

നിരുത്തരവാദപരം, സാങ്കല്പിക ചോദ്യത്തിന് സാങ്കല്പിക ഉത്തരം നല്‍കി; ബാലനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.കെ.ബാലനെ തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എ.കെ.ബാലന്റെ പരാമര്‍ശം നിരുത്തരവാദപരമാണെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കവെയായിരുന്നു എം.വി.ഗോവിന്ദന്‍ ബാലനെ തള്ളിയത്. എ.കെ.ബാലന്‍ സാങ്കല്പിക ചോദ്യത്തിന് … Read More

കിടക്കയില്‍ മൂത്രം ഒഴിച്ചതിന് അഞ്ചു വയസ്സുകാരിയെ ചട്ടുകം വച്ചു പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റില്‍

കഞ്ചിക്കോട് കിഴക്കേമുറയില്‍ കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. പാലക്കാട്: പാലക്കാട് കിടക്കയില്‍ മൂത്രം ഒഴിച്ചതിന് അഞ്ചുവയസുകാരിക്ക് നേരെ രണ്ടാനമ്മയുടെ കൊടും ക്രൂരത. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളിച്ചെന്നാണ് പരാതി. സംഭവത്തില്‍ കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെ … Read More

തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ മകര പൊങ്കാല സമര്‍പ്പണം ജനുവരി 21 ന്.

തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ മകര പൊങ്കാല സമര്‍പ്പണം ജനുവരി 21 ന് നടക്കും. കേരളക്കരയിലെ നിരവധി ക്ഷേത്രങ്ങളില്‍ പൊങ്കാല സമര്‍പ്പണം നടക്കാറുണ്ട്. എന്നാല്‍ തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന പൊങ്കാല മഹോത്സവം തികച്ചും വ്യത്യസ്തമാണ്. അതില്‍ പങ്കാളികളാകുന്ന ഏതൊരാളുടെയും മനസ്സ് പൂര്‍ണമായും … Read More

സി.പി.എമ്മും സി.പി.ഐയും ഈ ഉമികുത്തല്‍ പരിപാടി നിര്‍ത്തണം-ലക്ഷ്യം-മൂന്നാംവട്ടം പിണറായി മാത്രമായിരിക്കട്ടെ.

തളിപ്പറമ്പില്‍ 2026 പിറന്നത് തന്നെ പ്രധാന ഭരണകക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള കൊമ്പുകോര്‍ക്കലിലാണ്. മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ എന്ന പ്രദേശത്തെ താമസക്കാരുടെ കക്ഷി-രാഷ്ട്രീയഭേദമില്ലാത്ത കൂട്ടായ്മ സംഘടിപ്പിച്ച പുതുവല്‍സരാഘോഷം തടസപ്പെടുത്തിയ പോലീസ് നടപടിയില്‍ ആരംഭിച്ച പ്രശ്‌നങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിലേക്കും തങ്ങളുടെ ഭാഗങ്ങള്‍ … Read More

തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം വിളംബര രഥയാത്ര ശനി, ഞായര്‍ ദിവസങ്ങളില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ദേവി വിഗ്രഹവും വഹിച്ചുകൊണ്ടുള്ള വിളംബര രഥയാത്രക്ക് ജനുവരി 10 ന് ശനിയാഴ്ച രാവിലെ 6 മണിക്ക് കല്യാശ്ശേരി കാഞ്ഞിരംകുന്ന് പൊയില്‍ ശ്രീ ഭഗവതി( ദക്ഷിണ മൂകാംബിക ) ക്ഷേത്രത്തില്‍ … Read More

പോലീസിനെ ഉപയോഗിച്ച് കളളക്കേസ് ചുമത്തുന്നത് അവസാനിപ്പിക്കാത്ത പക്ഷം അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കും-സി.പി.ഐ

തളിപ്പറമ്പ്: സി.പി.എം-സി.പി.ഐ കക്ഷികള്‍ തമ്മില്‍ ആശയപോരാട്ടം തുടരുന്നു. ഇന്നലെ സി.പി.എം ഏരിയാ കമ്മറ്റിയുടേതായി പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്താവനയെക്കുറിച്ച് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റി പുറപ്പെടുവിച്ച മറുപടി പ്രസ്താവന താഴെ കൊടുക്കുന്നു. സി.പി.എം പ്രസ്താവനയില്‍ സി.പി.ഐക്കെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും വസ്തുതകള്‍ക്ക് നിര ക്കാത്തതുമാണ്. … Read More