ഹിന്ദു ഐക്യവേദി തളിപ്പറമ്പ് താലൂക്ക് സമ്മേളനം നടത്തി.

തളിപ്പറമ്പ്: ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്ക് സമ്മേളനം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ: എം.വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് ഇ.എസ്.ബിജു, ഉത്തരമേഖല സംഘടന സെക്രട്ടറി എ.ശ്രീധരന്‍, ജില്ല … Read More

കേരളം മഹത്തായ മാതൃകയെന്ന് കേന്ദ്രസംഘം-മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളമോഡല്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും സംഘം.

തളിപ്പറമ്പ്: കേരളത്തിലെ പഞ്ചായത്തുകള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയ ഡെപ്യൂട്ടി സെക്രട്ടറി വിജയകുമാര്‍. മിഷന്‍ കര്‍മ്മയോഗി പദ്ധതിയുടെ ഭാഗമായി പഞ്ചായത്തീരാജിന്റെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനെത്തിയ സംഘത്തലവനായ അദ്ദേഹം കണ്ണൂര്‍ ജില്ലയിലെ ചെങ്ങളായി, ചപ്പാരപ്പടവ് പഞ്ചായത്തുകള്‍ … Read More

ടി.ടി.കെ.ദേവസ്വം നടത്തുന്നത് അപവാദപ്രചാരണമെന്ന് ശ്രീകൃഷ്ണസേവാസമിതി.

തളിപ്പറമ്പ്: ഹൈക്കോടതി ഉത്തരവില്‍ ഒരിടത്തും ശ്രീകൃഷ്ണസേവാസമിതിയുടെ പ്രവര്‍ത്തനം നിരോധിച്ചതായി പറയുന്നില്ലെന്നും ബൈലോ പ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പണപ്പിരിവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടയാന്‍ സാധിക്കില്ലെന്നും ശ്രീകൃഷ്ണസേവാസമിതി ഭാരവാഹികള്‍ അറിയിച്ചു. ഇന്നലെ ടി.ടി.കെ. ദേവസ്വം ശ്രീകൃഷ്ണസേവാസമിതിക്കെതിരെ നടത്തിയത് അപവാദപ്രചാരണമാണെന്നും അവര്‍ ആരോപിച്ചു. സേവാസമിതിക്കെതിരെ പോലീസിനെ … Read More

വൈദേകം റിസോര്‍ട്ട് അടച്ചുപൂട്ടണമെന്ന് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി.

തളിപ്പറമ്പ്: ഇ.പി.ജയരാജന്റെ വൈദേകം റിസോര്‍ട്ട് അടിയന്തിരമായി അടച്ചുപൂട്ടാന്‍ ആന്തൂര്‍ നഗരസഭയും സര്‍ക്കാര്‍ മേധാവികളും തയ്യാറാകണമെന്ന് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. സി പി എം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്റെ തളിപ്പറമ്പ് കാനൂലിലെ … Read More

കുളത്തില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി.

  പെരിങ്ങോം: കുളത്തില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി. എരമം-കുറ്റൂര്‍ പഞ്ചായത്തിലെ പച്ചാണിയിലെ കെ.വി.സിബിയുടെ പറമ്പിലെ 5 മീ. താഴ്ചയുള്ള കുളത്തില്‍ വീണ അദ്ദേഹത്തിന്റെ തന്നെ പശുവിനെയാണ് പെരിങ്ങോം അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തിയത്. അസി:സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍പ്പെട്ട എ.രാമകൃഷ്ണന്‍ കുളത്തില്‍ ഇറങ്ങിയാണ് … Read More

കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ഉന്നതതലസംഘം നാളെ ചെങ്ങളായിയിലും ചപ്പാരപ്പടവിലും.

ന്യൂഡെല്‍ഹി: കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ ഉന്നതതല സംഘം നാളെ കണ്ണൂര്‍ ജില്ല സന്ദര്‍ശിക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും നേരില്‍ സന്ദര്‍ശിച്ച് പഞ്ചായത്തീരാജ് പ്രവര്‍ത്തനങ്ങള്‍വിലയിരുത്തുന്നതിനാണ് സംഘം എത്തുന്നത്. കേരളത്തില്‍ കണ്ണൂരില്‍ മാത്രമാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.പി.പി.ബാലന്‍, … Read More

സേവാസമിതിയുടെ പരാതി ഹൈക്കോടതി തള്ളി. പണപ്പിരിവ് നടത്താനാവില്ലെന്ന് ടി.ടി.കെ.ദേവസ്വം

തളിപ്പറമ്പ്: തൃച്ചംബരം സേവാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയത് ഹൈക്കോടതി ശരിവെച്ചു. പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുണ്ടെന്നും കണക്ക് ബോധിപ്പിക്കുന്നതില്‍ വീഴ്ച്ചയുണ്ടെന്നും ആരോപിച്ചാണ് സേവാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ടി.ടി.കെ.ദേവസ്വം നിരോധിച്ചത്. ഇതിനെതിരെ സേവാസമിതി ഹൈക്കോടതി മുമ്പാകെ നല്‍കിയ WP(c)3136/2023 റിട്ട് ഹരജി തള്ളിയതായി ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരിയും … Read More

കാരക്കുണ്ടില്‍ അലങ്കാര മത്സ്യോല്‍പ്പാദന യൂണിറ്റും അക്വേറിയവും ഹാച്ചറിയും വരുന്നു-

പരിയാരം: കാരക്കുണ്ടില്‍ അലങ്കാര മത്സ്യോല്‍പ്പാദന യൂണിറ്റും, അക്വേറിയവും ഹാച്ചറിയും വരുന്നു. ഇവ സ്ഥാപിക്കുന്നതിന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തിരുമാനിച്ചു. കാരക്കുണ്ട് അലങ്കാര മത്സ്യോല്പാദന യൂണിറ്റും, അക്വേറിയം, ഹാച്ചറിയും സ്ഥാപിക്കണമെന്ന് എം വിജിന്‍ എം എല്‍ … Read More

സൗജന്യമായി പരിശീലിപ്പിക്കും – പടവില്‍ സമ്പത്ത് റെഡിയാണ്.

ലോ ഓഫ് അട്രാക്ഷന്‍ നിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനായതിന്റെ അനുഭവങ്ങള്‍ സമ്പത്ത് വിവരിക്കുമ്പോള്‍ വിസ്മയത്തോടെയല്ലാതെ കേട്ട് നില്‍ക്കാനാകില്ല. കരിമ്പം കെ.പി.രാജീവന്‍ തളിപ്പറമ്പ്: നിങ്ങള്‍ക്ക് ഏതെങ്കിലും മോട്ടിവേഷന്‍ വിഷയത്തില്‍ പരിശീലനം വേണോ? സൗജന്യമായി സ്ഥലത്തു വന്ന് പരിശീലിപ്പിക്കാന്‍ ആളുണ്ട്. മാനേജിംഗ് സ്ട്രസ്സ് ടു സക്‌സസ്, … Read More

ചരക്ക് ലോറി മറിഞ്ഞ് പരിക്കേറ്റത് രണ്ടുപേര്‍ക്ക്-ഒരു നാടോടിസ്ത്രീക്ക് അജ്ഞാതവാഹനമിടിച്ച് പരിക്ക്.

പഴയങ്ങാടി: പഴയങ്ങാടി പാലത്തിന് സമീപം നിയന്ത്രണം വിട്ട ചരക്ക് ലോറി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കടകളിലേക്ക് പാഞ്ഞുകയറി തലകീഴയായി മറിഞ്ഞു. ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു. ബിഹാര്‍ സ്വദേശികളായ വികാസ് കുമാര്‍, രാം ശങ്കര്‍ കുമാര്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരെ പഴയങ്ങാടി താലൂക്ക് … Read More