അപേക്ഷ ക്ഷണിച്ചു, ഇന്റര്‍വ്യൂ നടത്തി–ഒടുവില്‍ പട്ടികജാതി വിഭാഗം ഔട്ട്-ടി.ടി.കെ.ദേവസ്വത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ദളിത് സംഘടന-

തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം ഭരണസമിതിയില്‍ പട്ടികജാതി വിഭാഗത്തെ ഉള്‍പ്പെടുത്താതെ വഞ്ചിച്ചതായി പട്ടുവം പഞ്ചായത്ത് പുലയ സമിതി ഭാകവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 2016 വരെയുള്ള ഭരണസമിതിയില്‍ പട്ടികജാതി വിഭാഗത്തിന് അംഗത്വം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഭരണസമിതി സമര്‍ത്ഥമായി ഈ വിഭാഗത്തെ ഒഴിവാക്കി സ്വന്തം ആളുകളെ തിരുകിക്കയറ്റിയെന്നും … Read More

മരത്തില്‍ നിന്നുവീണ് സി.കെ.പത്മനാഭന്‍ മരണപ്പെട്ടു-

മട്ടന്നൂര്‍: മരംമുറിക്കവേ മുകളില്‍ നിന്നു വീണ് മധ്യവയസ്‌ക്കന്‍ മരണപ്പെട്ടു. കുമ്മാനം ആനക്കുനി സ്വദേശി സി.കെ.പദ്മനാഭന്‍(59) ആണ് മരണപ്പെട്ടത്. ഇന്നുകാലത്ത് വെള്ളിയാംപറമ്പിലായിരുന്നു അപകടം. ഉടന്‍മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. കൊട്ടിയൂര്‍സ്വദേശിയായ ഇദ്ദേഹം വെള്ളിയാംപറമ്പില്‍ താമസംമാറ്റിയതോടെ വീടുംസ്ഥലവും വിമാനത്താവള അനുബന്ധമായിഏറ്റെടുത്തു. തുടര്‍ന്നാണ് കുമ്മാനത്തേക്ക് താമസംമാറ്റിയത്. … Read More

പോലീസിനെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍-

കോട്ടയം: പോലീസ് ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാവപ്പെട്ട അമ്മക്കും കുട്ടിക്കും നേരെയും മറ്റും പോലീസ് അതിക്രമങ്ങള്‍ കാട്ടിയപ്പോള്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. ഇപ്പോള്‍ മൗനം വെടിയേണ്ട സാഹചര്യം മുഖ്യമന്ത്രിക്ക് ഉണ്ടായി. … Read More

സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പോലീസിന്റെ പ്രവൃത്തിയിലൂടെ, ജനപക്ഷത്ത് നിന്ന് വേണം പ്രവര്‍ത്തിക്കാനെന്ന് മുഖ്യമന്ത്രി

മാങ്ങാട്ടുപറമ്പ്: ജനപക്ഷത്തു നിന്നുവേണം പ്രവര്‍ത്തിക്കാനെന്ന് പോലീസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങളെക്കൂടി അടിസ്ഥാനമാക്കിയാണ്. അത് മനസിലാക്കി വേണം പ്രവര്‍ത്തിക്കാനെന്ന് അദ്ദേഹം പറഞ്ഞു. മാങ്ങാട്ടുപറമ്പില്‍ പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. … Read More

തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ വലയില്‍ കുടുങ്ങിയവരില്‍ മാധ്യമസ്ഥാപനങ്ങളും-

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ വലയില്‍ വീണവരില്‍ പോലീസ് ഉന്നതരും ഉദ്യോഗസ്ഥ മേധാവികളും മാത്രമല്ല, ചില മാധ്യമസ്ഥാപനങ്ങളും പുരോഹിതരും ഉള്‍പ്പെട്ടതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. 2020 ജൂലൈ-19 ലെ സണ്‍ഡേ ദീപികയിലാണ് ഫാ.റോയി കണ്ണഞ്ചിറ സി.എം.ഐ പേരുവെച്ച് എഴുതിയ കവര്‍‌സ്റ്റോറിയില്‍ … Read More

പരിയാരം കോരന്‍പീടിക—-റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു-ലക്ഷങ്ങളുടെ നഷ്ടം-

പരിയാരം:റബ്ബര്‍പുകപ്പുര കത്തിനിശിച്ചു, ലക്ഷങ്ങളുടെ നഷ്ടം. പരിയാരം കോരന്‍പീടിക പൊയിലിലെ പുളുക്കൂല്‍ ഹസന്‍കുഞ്ഞിയുടെ വീട്ടിനോട് ചേര്‍ന്ന പുകപ്പുരക്കാണ് തീപിടിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. തീപടര്‍ന്നുപിടിച്ചതോടെ ഇതിന് സമീപം നിര്‍ത്തിയിട്ട അശോക് ലൈലന്റ് ടിപ്പര്‍ലോറിക്കും ഭാഗികമായി തീപിടിച്ചു, ഇത് പെട്ടെന്നുതന്നെ സ്ഥലത്തുനിന്ന് നീക്കിയതിനാല്‍ … Read More

സി.എച്ച് സെന്റര്‍ ഉദ്ഘാടന-ശിലാസ്ഥാപന പരിപാടികള്‍ ഒക്‌ടോബര്‍-3 ന് –

പരിയാരം: സി.എച്ച് സെന്റര്‍ പരിയാരം സി.എച്ച്  മുഹമ്മദ്‌കോയ മെമ്മോറിയല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും രണ്ടാമത് ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനം ഒക്ടോബര്‍ 3 ന് നടക്കും. ഉച്ചക്ക് രണ്ടിന് ഇ.ടി.മുഹമ്മദ്ബഷീര്‍ എം.പി.ഉദ്ഘാടനം ചെയ്യും. ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ അപ്പാര്‍ട്ട്‌മെന്‍സിന്റെ ശിലാസ്ഥാപനം സയ്യിദ് … Read More

വടിയുടെ ബലത്തില്‍ പോരാട്ടവീര്യവുമായി ഹരീന്ദ്രന്‍ സമരപ്പന്തലിലെത്തി-സേവനം 25 വര്‍ഷം–ആനുകൂല്യം പൂജ്യം–

-കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: നടക്കാന്‍ വടിയുടെ സഹായം വേണമെങ്കിലും അനുകൂല്യങ്ങള്‍ക്ക് വേണ്ടി പഴയ സഹപ്രവര്‍ത്തകര്‍ നടത്തുന്ന സത്യാഗ്രഹ സമരത്തില്‍ പങ്കാളിയാവാന്‍ ഹരീന്ദ്രനും സമരപ്പന്തലിലെത്തി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കിടയില്‍ അധികൃതരുടെ അവഗണനയുടെ ജീവിക്കുന്ന രക്തസാക്ഷിയായിമാറിയിരിക്കയാണ് കരിവെള്ളൂരിലെ കിഴക്കേവീട്ടില്‍ ഹരീന്ദ്രന്‍(59). 1995 ല്‍ മെഡിക്കല്‍ … Read More

ഗവ.ആയുര്‍വേദ കോളേജിലെ അമ്മയും കുഞ്ഞും ആശുപത്രി ഒക്ടോബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങും-

പരിയാരം: പരിയാരം ഗവ.ആയുര്‍വേദ കോളജില്‍ നിര്‍മിച്ച മലബാര്‍ മേഖലയിലെ ആദ്യത്തെ ആയുര്‍വേദ അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവര്‍ത്തനം അടുത്ത മാസം ഒന്നിന് തുടങ്ങും. ഗര്‍ഭധാരണം മുതല്‍ പ്രസവാനന്തര മാതൃ-ശിശുപരിചരണം വരെ നല്‍കുന്ന ആശുപത്രിയാണ് പരിയാരം ആയുര്‍വേദ മെഡിക്കല്‍ കോളജിനോടു ചേര്‍ന്ന് നിര്‍മ്മിച്ചത്. … Read More

മെഡിക്കല്‍ കോളേജിനെ ഇല്ലാതാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്-

പരിയാരം: ഘട്ടംഘട്ടമായി മെഡിക്കല്‍ കോളേജിനെ ഇല്ലാതാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. എന്‍.ജി.ഒ. അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി സംഘടിപ്പിച്ച സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവും കാര്യശേഷിയുമില്ലാത്തവരെയാണ് മെഡിക്കല്‍ കോളേജിന്റെ … Read More