മാധ്യമ പ്രവര്‍ത്തകര്‍ക്ക് ടീ ഷര്‍ട്ടുകള്‍ വിതരണം ചെയ്തു.

മട്ടന്നൂര്‍: മട്ടന്നൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മീഡിയഫോറം അംഗങ്ങള്‍ക്ക് ടീ ഷര്‍ട്ടുകള്‍ വിതരണം ചെയ്തു. സഞ്ചാരശ്രീ ഡോ. നാരായണന്‍ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. മീഡിയഫോറം സെക്രട്ടറി കെ.കെ.കീറ്റുകണ്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ.പി. അനില്‍കുമാര്‍, ചിസ്‌നിസ് കാക്കര, ബാവ മട്ടന്നൂര്‍ … Read More

ചന്തപ്പുര കൊക്കോട്ട് ശ്രീകൃഷ്ണക്ഷേത്രം-പുനപ്രതിഷ്ഠാ ബ്രഹ്മകലശം നാളെ ആരംഭിക്കും-

പരിയാരം: ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള കടന്നപ്പള്ളി ചന്തപ്പുര കൊക്കോട്ട് ശ്രീകൃഷ്ണ ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശം ഫെബ്രുവരി ഒന്ന് മുതല്‍ 9 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂര്‍ വാസുദേവ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. … Read More

തളിപ്പറമ്പ് മണ്ഡലം–നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി-നാളെ മുതല്‍ പുനരാരംഭിക്കും-

തളിപ്പറമ്പ്: യാത്രാപ്രശ്‌നത്തിന് പരിഹാരമായി തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കുന്നു. തളിപ്പറമ്പ്-പാച്ചേനി-തിരുവട്ടൂര്‍- ചപ്പാരപ്പടവ്, വാരംകടവ്-പറശ്ശിനിക്കടവ്-തളിപ്പറമ്പ് എന്നീ റൂട്ടുകളിലെ നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസി സര്‍വീസുകളാണ് നാളെ (തിങ്കളാഴ്ച) മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. കുടിയാന്മല-പെരുമ്പടവ് വഴി മംഗലാപുരം, കണ്ണൂര്‍-പെരുമാച്ചേരിമയ്യില്‍-ശ്രീകണ്ഠാപുരം ബസ് സര്‍വീസുകള്‍ കഴിഞ്ഞയാഴ്ച … Read More

210 പേക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കൊളച്ചേരി പള്ളിപ്പറമ്പ് പള്ളിയത്ത് വെച്ചാണ് പള്ളിയത്ത് സ്റ്റോര്‍ എന്ന കടയില്‍ നിന്നും 210 പേക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്. ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന് കിട്ടിയ രഹസ്യ വിവരത്തിന്റെ … Read More

കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തനം തളിപ്പറമ്പ് മേഖലയില്‍ സജീവമാകുന്നു-

തളിപ്പറമ്പ്: കേരളാ കോണ്‍ഗ്രസ് (എം) കാഡര്‍സ്വഭാവത്തില്‍ ജില്ലയില്‍ സജീവമാകുന്നു. തളിപ്പറമ്പ് മേഖലയില്‍ സജീവമായി പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്‍വെന്‍ഷന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തളിപ്പറമ്പ്, പരിയാരം, കുറുമാത്തൂര്‍ എന്നിവിടങ്ങളിലും പുതിയ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരളാ കോണ്‍ഗ്രസ്(എം) തളിപ്പറമ്പ്, … Read More

ഇതാ ഇത് കാര്‍സ്‌റ്റോപ്പ്; ബസും നിര്‍ത്തും-റോഡിന് നടുവില്‍

തളിപ്പറമ്പ്: അനധികൃത പാര്‍ക്കിങ്ങ്‌കൊണ്ട് പൊറുതിമുട്ടി കരിമ്പം പ്രദേശത്തുകാര്‍. റോഡ് വീതികൂട്ടിയെങ്കിലും വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്നതില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ താലൂക്ക് ആശുപത്രി പരിസരത്ത് പുതുതായി നിര്‍മ്മിച്ച ബസ് ഷെല്‍ട്ടറിന് സമീപം ബസുകള്‍ നിര്‍ത്താനാവാത്ത സ്ഥിതിയായി. ഇതിന് മുന്നിലാണ് വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്നതെന്നതിനാല്‍ ബസ്‌ബേയില്‍ നിര്‍ത്താനാവാതെ ബസ് … Read More

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്-തളിപ്പറമ്പ് ഏരിയാതല സംഘാടകസമിതി രൂപീകരിച്ചു.

തളിപ്പറമ്പ്: സി.പി.എം ഇരുപതിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തളിപ്പറമ്പ് ഏരിയ തല സംഘാടകസമിതി രൂപീകരിച്ചു. കെ കെ എന്‍ പരിയാരം സ്മാരക ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പി.മുകുന്ദന്റെ അധ്യക്ഷതയില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം … Read More

പുരപ്പുറ സൗരോര്‍ജ്ജ (സോളാര്‍) പദ്ധതിയുടെ കല്യാശ്ശേരി മണ്ഡലം തല ഉദ്ഘാടനം പിലാത്തറയില്‍ എം.വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു

പിലാത്തറ: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സബ്‌സിഡി പദ്ധതിയായ സൗര പ്രൊജക്റ്റ് രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഴയങ്ങാടി കെ എസ് ഇ ബി സെക്ഷനിലെ പിലാത്തറയില്‍ കേശവന്‍നമ്പൂതിരിയുടെ വീട്ടില്‍ സ്ഥാപിച്ച 4.78 കിലോവാട്ട് സോളാര്‍ പ്ലാന്റ് എം.വിജിന്‍ എം എല്‍ … Read More

ചമയം-മോഹനന്‍ കരിവെള്ളൂര്‍ പ്രസിഡന്റ്, ഷിബു മുദ്ര-സെക്രട്ടറി-

പയ്യന്നൂര്‍: ചമയം കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലാ പ്രഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേര്‍സ് അസോസിയേഷന്‍ പയ്യന്നൂര്‍ മേഖല കമ്മറ്റി ഭാരവാഹികളായി മോഹനന്‍ കരിവെള്ളൂര്‍-പ്രസിഡന്റ്, ഷിബു മുദ്ര-സെക്രട്ടറി, വി.വി.രമേശന്‍ കരിവെള്ളൂര്‍-വൈസ്: പ്രസിഡന്റ്, അംബ പ്രസാദ് പയ്യന്നൂര്‍-ജോ: സെക്രട്ടറി, അശോകന്‍ ചിലങ്ക- ട്രഷറര്‍ എന്നിവരെ … Read More

പട്ടുവം-മാണുക്കര മുതുകുട അംഗന്‍വാടി കോളനി റോഡ് ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: പട്ടുവം മാണുക്കര മുതുകുട അംഗന്‍വാടി കോളനി റോഡ് ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം ചെയ്തു. മുതുകുടയില്‍ നടന്ന ചടങ്ങില്‍ എം.വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. 66 ലക്ഷം രൂപയാണ് റോഡ് … Read More