കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ പരാതി.

പരിയാരം: മുഖ്യമന്ത്രിയുടെ പോലീസ് അകമ്പടി വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസാണ് ഇത് സംബന്ധിച്ച് പരിയാരം പോലീസില്‍ പരാതി നല്‍കിയത്. കണ്ണൂര്‍ ജില്ലാ പ്രസിഡന്റായ സുദീപിന്റെ നേതൃത്വത്തില്‍ സംസ്ഥാന ബജറ്റിലെ അമിത നികുതി … Read More

രാഹുല്‍ ആര്‍.നായര്‍ക്ക് സ്ഥലംമാറ്റം —പുട്ട വിമലാദിത്യ കണ്ണൂരിലെ പുതിയ ഡി.ഐ.ജി.

തിരുവനന്തപുരം: കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി രാഹുല്‍ ആര്‍.നായര്‍ക്ക് സ്ഥാനചലനം. ആംഡ്‌ പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജിയായി അപ്രധാനമായ സ്ഥാനത്തേക്കാണ് സ്ഥലംമാറ്റം. പുട്ട വിമലാദിത്യയാണ് പുതിയ കണ്ണൂര്‍ ഡി.ഐ.ഡി. ഇപ്പോള്‍ ഡി.ഐ.ജി അഡ്മിനിസ്‌ട്രേഷനായി പ്രവര്‍ത്തിച്ചുവരികയാണ്. ഇന്ന് ഉച്ചയോടെയാണ് അടിന്തിര സ്ഥലംമാറ്റ ഉത്തരവ് വന്നത്.  

ബലാല്‍സംഗവീരന്‍ സനല്‍ സാജുവിന് 20 വര്‍ഷം കഠിനതടവ്.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തിലെ പ്രതിക്ക് രണ്ട് വകുപ്പുകളിയായി 20 വര്‍ഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ. നടുവില്‍ കൊട്ടച്ചൊലയിലെ പഴുപ്ലാക്കല്‍ സനല്‍ സാജുവിനെയാണ്(28)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാന്‍ ശിക്ഷിച്ചത്. … Read More

ബസില്‍ യുവതിയുടെ വീഡിയോ പകര്‍ത്തി– ചമ്പാട്ടെ ശ്രീജിത്ത് അറസ്റ്റിലായി.

തളിപ്പറമ്പ്: ബസില്‍ വെച്ച് യാത്രക്കാരിയായ യുവതിയുടെ വീഡിയോ പകര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പന്ന്യന്നൂര്‍ ചമ്പാട്ടെ ചങ്ങരോളി വീട്ടില്‍ ശ്രീജിത്തിനെയാണ്(44) തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. പരിയാരത്തുനിന്നും കണ്ണൂരിലേക്ക് ടിക്കറ്റെടുത്ത കൊട്ടിയൂര്‍ ചുങ്കക്കുന്ന് … Read More

വിനോദിന്റെ സംസ്‌ക്കാരം ഇന്ന് ഉച്ചക്ക്‌ശേഷം 2 ന്

ഉദുമ: വിനോദ്കുമാറിന്റെ മരണം ക്ഷേത്രോല്‍സവത്തിന് പോയപ്പോള്‍. 20 ന് ട്രെയിന്‍തട്ടി പരിക്കേറ്റ് ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട വിനോദ്കുമാര്‍ പാലക്കുന്ന് ഭരണിമഹോല്‍സവത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ട്രെയിന്‍ തട്ടി പരിക്കേറ്റത്. ബാലകൃഷ്ണന്‍-മാധവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ ബാബു, … Read More

ട്രെയിന്‍തട്ടി പരിക്കേറ്റ യുവാവ് മരിച്ചു.

പരിയാരം: ട്രെയിന്‍ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സ്വദേശി വലിയ വളപ്പില്‍ വി.വി.വിനോദ് (38) ആണ് മരിച്ചത്. 20 ന് വൈകുന്നേരമായിരുന്നു സംഭവം. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മരിച്ചത്.  

പ്രഫ. മുഹമ്മദ് അഹമ്മദ് സി.പി.എമ്മില്‍ ചേര്‍ന്നു-എം.വി.ജി ചവപ്പുഷാളണിയിച്ചു-

പഴയങ്ങാടി: മുന്‍ ഫോക്ലോര്‍ അക്കാദമി ചെയര്‍മാനും കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രമുഖ പ്രഭാഷകനുമായ പ്രഫ.മുഹമ്മദ് അഹമ്മദ് സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. പഴയങ്ങാടിയില്‍ ജനകീയ പ്രതിരോധ യാത്രക്ക് നല്‍കിയ സ്വീകരണത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഫ. മുഹമ്മദ് അഹമ്മദിനെ … Read More

അനുമതിയില്ല-തുറക്കേണ്ടെന്ന് നഗരസഭ- സ്റ്റോപ്പ് മെമ്മോ നല്‍കി.

തളിപ്പറമ്പ്: നഗരസഭാ കൗണ്‍സില്‍ യോഗത്തിലെ ബഹളത്തിന് പിന്നാലെ കോണ്‍ഗ്രസ് മന്ദിരം വളപ്പില്‍ പ്രവര്‍ത്തിക്കുന്ന പേ പാര്‍ക്കിംഗ് കേന്ദ്രത്തിന് നഗരസഭാ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ച പരാതിയെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങിയിരുന്നു. … Read More

വീണ്ടും കരിങ്കൊടി-എസ്‌ക്കോര്‍ട്ട് വാഹനത്തില്‍ നിന്നും ലാത്തിയടി രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പരിക്ക്-

തളിപ്പറമ്പ്: മുഖ്യമന്ത്രിക്ക് നേരെ പരിയാരത്തും തളിപ്പറമ്പിലും വീണ്ടും കരിങ്കൊടി, കാറിന്റെ ഡോര്‍ തുറന്ന് പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രാത്രി എട്ടോടെ കാസര്‍ഗോഡുനിന്നും തിരിച്ച്‌പോകുന്ന വഴിയാണ് കുപ്പം, പരിയാരം തളിപ്പറമ്പ് എന്നിവിടങ്ങളിലായി യൂത്ത് കോണ്‍ഗ്രസും മുസ്ലിം … Read More

കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് മൗനം-വിടാതെ പ്രതിരോധിക്കാന്‍ കല്ലിങ്കീല്‍ മാത്രം.

തളിപ്പറമ്പ്: കോണ്‍ഗ്രസിനുവേണ്ടി പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഒന്നരവര്‍ഷമായി കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത കല്ലിങ്കീല്‍ മാത്രം. ഇന്ന് ഉച്ചക്ക് ശേഷം നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് മന്ദിരം വളപ്പില്‍ അനുമതിയില്ലാതെ മതില്‍ കെട്ടി പേ പാര്‍ക്കിംഗ് കേന്ദ്രം ആരംഭിച്ചതിനും ഒരുലക്ഷം … Read More