ന്യൂറോ മെഡിസിന്‍ വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ ഇടപെടുമെന്ന് എം.വിജിന്‍ എം.എല്‍.എ.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ന്യൂറോ മെഡിസിന്‍ വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് ഇടപെടുമെന്ന് എം.വിജിന്‍ എം.എല്‍.എ. കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു. ന്യൂറോ മെഡിസിന്‍ വിഭാഗത്തില്‍ സ്ഥിരമായി ഒരു ഡോക്ടര്‍ മാത്രമായതിനാല്‍ രോഗികളും ഡോക്ടറും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് ഇന്നലെ … Read More

ചെറുശ്ശേരി സര്‍ഗ്ഗാലയക്ക് 94 ലക്ഷം.—-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്

തളിപ്പറമ്പ്: ചെറുശ്ശേരി സര്‍ഗ്ഗാലയയുടെ നവീകരണത്തിന് 94 ലക്ഷം രൂപയുടെ പദ്ധതി അംഗീകരിച്ചിട്ടുണ്ടെന്നും, നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. മെയ്-16 ന് നടക്കുന്ന തളിപ്പറമ്പ് മണ്ഡലം … Read More

ലീഗുകാര്‍ക്കെതിരെ ആക്രമം-തളിപ്പറമ്പിലും പരിയാരത്തുമായി 10 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാക്കളെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് നാലുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തളിപ്പറമ്പിലെ പഴയപുരയില്‍ കണ്ടന്‍ പി.കെ.മുഹമ്മദ് ഷബീബ്(22), പരിയാരം ഇരിങ്ങലിലെ മുഹമ്മദ് മുസ്തഫ(22), പരിയാരത്തെ പണിക്കരകത്ത് ഷാജഹാന്‍(22), ഏര്യം പാണപ്പുഴയിലെ കായക്കൂല്‍ ഹൗസില്‍മുഹമ്മദ് ഷഫീഖ്(22), … Read More

പിടികിട്ടാപ്പുള്ളി 28 വര്‍ഷത്തിന് ശേഷം പിടിയില്‍.

തളിപ്പറമ്പ്: വഴിയാത്രക്കാരനെ സൈക്കിളിടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി 28 വര്‍ഷത്തിനു ശേഷം പിടിയില്‍. തിരുവനന്തപരും നെയ്യാറ്റിന്‍കര സ്വദേശി ശശി(50) നെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദിന്റെ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ദിലീപ്കുമാര്‍, എ.എസ്.ഐ പ്രേമരാജന്‍, സി.പി.ഒ അബ്ദുള്‍ജബ്ബാര്‍ എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട്ട് വെച്ച് … Read More

റെയിഡ്- പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചു, 11 സ്ഥാപനങ്ങളില്‍ നിന്ന് പിഴയീടാക്കി.

പെരുമ്പടവിലെ ചിന്നൂസ് ഹോട്ടല്‍, എളമ്പേരത്തെ എ.ആര്‍.റസ്റ്റോറന്റ്, എളമ്പേരത്തെ മെട്രിക്‌സ് ബേക്കറി ആന്റ് കൂള്‍ബാര്‍, ചപ്പാരപ്പടവ് അറേബ്യന്‍ റസ്റ്റോറന്റ്, ജമാലിയ ഹോട്ടല്‍, മാജിദ ബേക്കറി, കായാട്ടുപാറ നാടന്‍ തട്ടുകട എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചത്   ചപ്പാരപ്പടവ്: ചപ്പാാരപ്പടവ് പഞ്ചായത്ത് പരിധിയിലെ … Read More

കാറിടിച്ച് പരിക്കേറ്റ വയോധികന്‍ മരിച്ചു.

പരിയാരം: കാറിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. കോരന്‍പീടികയിലെ പി.ഉമ്മര്‍(75) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 7.15 ന് കോരന്‍പീടികയിലായിരുന്നു അപകടം. പള്ളിയിലേക്ക് നിസ്‌ക്കരിക്കാനായി റോഡരികിലൂടെ നടന്നുവരികയായിരുന്ന ഉമ്മറിനെ  കാര്‍  ഇടിക്കുകയായിരുന്നു.  ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ഇന്ന്‌ പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു.  … Read More

റിഫയുടെ മരണം കൊലപാതകമെന്ന് പ്രാഥമിക സൂചന.

കോഴിക്കോട്: ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം കൊലപാതകമാണെന്ന് സംശയം. റിഫയുടെ കഴുത്തില്‍ ആഴത്തില്‍ പരിക്കേറ്റതിന്റെ പാടുകള്‍ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും. റിഫയുടെ മൃതദേഹം … Read More

പരാതിക്കാരന്‍ മോഷണക്കേസില്‍ അറസ്റ്റിലായി-കഞ്ചാവ് കടത്തുസംഘത്തിലെ മുഖ്യകണ്ണിയെന്ന് പോലീസ്.

പരിയാരം: ബൈക്ക് മോഷ്ടിച്ചതായി പരാതി നല്‍കിയ ആളും സുഹൃത്തും മറ്റൊരു ബൈക്ക് മോഷണക്കേസില്‍ അറസ്റ്റില്‍. പരിയാരം പെരുവളങ്ങയിലെ ബബിത്ത്‌ലാല്‍(20), മുടിക്കാനത്തെ ആല്‍ഫിന്‍ സോജന്‍(19) എന്നിവരെയാണ് പരിയാരം ഐ.പി. കെ.വി.ബാബു, എസ്.ഐ കെ.വി.സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ … Read More

പാചകവാതകം-@1006.50

തിരുവനന്തപുരം: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. 14.2 കിലോ സിലിണ്ടറിന്റെ വില 956.50 രൂപയില്‍ നിന്നും 1006.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ച വര്‍ധിപ്പിച്ചിരുന്നു. 19 കിലോയുടെ സിലിണ്ടറുകളുടെ വില … Read More

കാത്ത്‌ലാബ്-ഫോറന്‍സിക് വിദഗ്ദ്ധ പരിശോധിച്ചു-റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം-

പരിയാരം: കാത്ത്‌ലാബ് നശിപ്പിച്ച സംഭവത്തില്‍ വിദഗ്ദ്ധ പരിശോധന നടത്തി. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിലെ സീനിയര്‍ ഫിസിക്‌സ് സയന്റിഫിക് ഓഫീസര്‍ റിനി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ഇന്ന്  രാവിലെ പതിനൊന്നോടെ പരിയാരത്തെത്തിയ ഇവര്‍ രണ്ട് മണിക്കൂറോളം സമയം കാത്ത്‌ലാബ് … Read More