ഏകമകള്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു-

പയ്യന്നൂര്‍: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണു നാലു വയസുകാരിക്ക് ദാരുണാന്ത്യം. പയ്യന്നൂര്‍ കൊറ്റിയിലെ യുടിഎം ക്വാര്‍ട്ടേഴ്‌സിലെ കക്കറക്കല്‍ ഷമല്‍-അമൃത ദമ്പതികളുടെ ഏകമകള്‍ സാന്‍വിയയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് കുട്ടി ടാങ്കിനുള്ളില്‍ വീണത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേര്‍ന്നു സെപ്റ്റിക് … Read More

പരിയാരത്ത് വീട്ടില്‍ നിന്ന് എട്ടുപവന്‍ സ്വര്‍ണം കവര്‍ച്ചചെയ്തതായി പരാതി-

പരിയാരം: വീട്ടില്‍ നിന്നും എട്ടുപവന്‍ സ്വര്‍ണാഭരണങ്ങല്‍ മോഷണം പോയതായി പരാതി, പോലീസ് കേസെടുത്തു. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അവുങ്ങുംപോയിലിലെ വള്ളിയോട്ട് ഗംഗാധരന്റ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഗംഗാധരനും ഭാര്യയുമാണ് ഇവിടെ താമസം സെപ്തംബര്‍ മാസം ഒരു ചടങ്ങിന് പോകാന്‍ ഉപയോഗിച്ച … Read More

യുവാവിന് വെട്ടേറ്റു–പുളിമ്പറമ്പില്‍ ലഹരി മാഫിയ വിളയാട്ടം-

തളിപ്പറമ്പ്: പുളിമ്പറമ്പില്‍ ലഹരിമാഫിയാ സംഘം യുവാവിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നോടെ തോട്ടാറമ്പിലാണ് സംഭവം. പുളിമ്പറമ്പില്‍ വ്യാപകമായി ലഹരി മദ്യ വില്‍പ്പന നടക്കുന്നതായി നേരത്തെ പരാതികളുയര്‍ന്നിരുന്നു. ഈ സംഘത്തില്‍പെട്ടവരാണ് തോട്ടാറമ്പിലെ ജസ്റ്റിന്‍ എന്ന ഉല്ലാസിനെ(32) വീട്ടില്‍ കയറി അക്രമിച്ചത്. … Read More

ബി.ജെ.പി പ്രവര്‍ത്തകനെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തി

ചാവക്കാട്: മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബി.ജെ.പി പ്രവർത്തകൻ മണത്തല ചാപ്പറമ്പ് സ്വദേശി കൊപ്പര ചന്ദ്രന്‍ മകന്‍ ബിജുവാണ് (35) മരിച്ചത്. കൊലപാതകത്തിന് ശേഷം ഇവർ രക്ഷപ്പെട്ടു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ചാവക്കാട് പോലീസ് അന്വേഷണം തുടങ്ങി വൈകീട്ട് നാലരയോടെയാണ് സംഭവം. ബൈക്കിലെത്തിയവർ … Read More

പുഴയില്‍ചാടിയ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി-

തളിപ്പറമ്പ്: പുഴയില്‍ ചാടിയ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. വായാട്ടുപറമ്പ് ഹണിഹൗസിന് സമീപത്തെ ഉറുമ്പടയില്‍ ടോമിയുടെ (47) മൃതദേഹമാണ് ഇന്ന് രാവിലെ പാമ്പുരുത്തി പാലത്തിന് സമീപം കണ്ടെത്തിയത്. തളിപ്പറമ്പ് അഗ്നിശമനസേനയെത്തി മൃതദേഹം കരക്കെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ടോമി നണിശേരിക്കടവ് പാലത്തില്‍ നിന്നും പുഴയിലേക്ക് … Read More

കെ.എന്‍.അഷറഫിനെതിരെ സഹകരണ അസി.രജിസ്ട്രാര്‍ക്ക് പരാതി-ഡെപ്പോസിറ്റില്ലാതെ ഡെപ്പോസിറ്റര്‍മാരുടെ സംവരണ സീറ്റില്‍ നിന്ന് ഡയരക്ടറായെന്ന്-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍ സ്ഥാനത്തേക്ക് കെ.എന്‍.അഷറഫ് തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ സഹകരണ അസി.രജിസ്ട്രാര്‍ക്ക് പരാതി. ബാങ്ക് മെമ്പറായ തൃച്ചംബരം സ്വദേശിയാണ് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതായി ബാങ്കില്‍ പരിശോധനക്കെത്തിയ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. … Read More

പറശിനിക്കടവില്‍ യുവാവ് പുഴയില്‍ ചാടിയതായി സംശയം

പറശിനിക്കടവ് : നണിച്ചേരിക്കടവ് പാലത്തിന്റെ മുകളില്‍ നിന്ന് യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം. ഇന്നലെ രാത്രിയാണ് സംഭവം. ആലക്കോട് വായാട്ട്പറമ്പ് സ്വദേശിയായ യുവാവാണ് പുഴയില്‍ ചാടിയതെന്നാണ് വിവരം. ഇദ്ദേഹത്തിന്റേതെന്നു കരുതുന്ന ബൈക്ക് പുഴക്കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

ഒടുവില്‍ ക്ഷേത്രമോഷ്ടാവ് പരിയാരം പോലീസിന്റെ പിടിയിലായി-

പരിയാരം: കടന്നപ്പള്ളിക്ഷേത്രക്കവര്‍ച്ച കേസില്‍ പ്രതി പിടിയില്‍. വിവാദങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച്ച കേസ് രജിസ്റ്റര്‍ ചെയ്ത് പരിയാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൈതപ്രത്തെ ഹരിദാസിനെ(43) എസ്.ഐ.രൂപ മധുസൂതനന്‍ അറസ്റ്റ് ചെയ്തത്. കടന്നപ്പള്ളിയിലെ മംഗലശേരി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 22 ന് നടന്ന മോഷണക്കേസിലാണ് ഹരിദാസ് പിടിയിലായത്. … Read More

കൊലക്കേസ് പ്രതിയായ ജീവപര്യന്തം തടവുകാരന്‍ മരിച്ചു-

പരിയാരം: ജീവപര്യന്തം തടവുകാരന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചു. മലപ്പുറം ചെക്കിലേരി പെരുമ്പലഹൗസില്‍ പോക്കുവിന്റെ മകന്‍ മമ്മിക്കുട്ടി(64)ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു കൊലക്കേസില്‍ 2004 മുതല്‍ ശിക്ഷ അനുഭവിച്ചു വരികയാണ് മമ്മിക്കുട്ടി. കടുത്ത … Read More

മഹമ്മൂദ് സാഹിബും സുബൈര്‍ സാഹിബും വീണ്ടും ഒന്നാകും-മുസ്ലിംലീഗിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ മുസ്ലിംലീഗിലെ ഇരു വിഭാഗങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി സമാന്തര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ സലാം അള്ളാംകുളം മഹമ്മൂദിനോട് ആവശ്യപ്പെട്ടിരുന്നു. തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്ലിം ലീഗിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം സംസ്ഥാന കമ്മറ്റിയുടെ … Read More