ഭര്‍ത്താവ് അപകടത്തില്‍ മരിച്ച ദുഖം താങ്ങാനാവാതെ ഭാര്യ തൂങ്ങിമരിച്ചു.

മയ്യില്‍: ഭര്‍ത്താവ് വാഹനാപകടത്തില്‍ മരണപ്പെട്ട ദു:ഖം താങ്ങാനാവാതെ ഭാര്യ വീട്ടില്‍ തൂങ്ങിമരിച്ചു. മയ്യില്‍ വേളം അക്ഷയ് നിവാസില്‍ അഖിലചന്ദ്രന്‍ (31)ആണ് ഇന്ന് പുലര്‍ച്ചെ മൂന്നോടെ വീടിന്റെ വര്‍ക്ക്ഏരിയക്കും കിണറിനും ഇടയിലുള്ള സ്ഥലത്തെ ആലൂമിനിയം ഷീറ്റിന്റ ഇരുമ്പ് പൈപ്പില്‍ ഷാളില്‍ തൂങ്ങി മരിച്ചത്. … Read More

രണ്ട് വീടുകള്‍ കുത്തിത്തുറന്ന് ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും 20,300 രൂപയും കവര്‍ച്ച ചെയ്തു.

പരിയാരം: രണ്ട് വീടുകള്‍ കുത്തിത്തുറന്ന് ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും 20,300 രൂപയും കവര്‍ച്ച ചെയ്തു. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നലെയാണ് സംഭവം നടന്നത്. ചെറുതാഴം കക്കോണിയിലെ കുട്ടിത്തറവാട് കെ.രാജന്റെ(58) വീടിന്റെ അടുക്കള ഭാഗത്തെഗ്രില്‍സും ഡോറും തുറന്ന് അകത്തുകയറിയ … Read More

പരിയാരത്തെ എം.ഡി.എം.എക്കാര്‍ ഇരിട്ടിയില്‍ അറസ്റ്റിലായി.

ഇരിട്ടി: പരിയാരത്തെ ലഹരിവില്‍പ്പനക്കാര്‍ ഇരിട്ടിയില്‍ കുടുങ്ങി, 8.495 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മുടിക്കാനത്തെ ബാബുവിന്റെ മകന്‍ തെക്കന്‍ ഹൗസില്‍ ബബിത്‌ലാല്‍(22), മുടിക്കാനം ആനി വിലാസം വീട്ടില്‍ ശരത്തിന്റെ മകന്‍ സൗരവ് സാവിയോ(20) എന്നിവരൊണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് … Read More

പകുതിവില സ്‌ക്കൂട്ടര്‍-തളിപ്പറമ്പില്‍ ആദ്യ കേസെടുത്തു.

തളിപ്പറമ്പ്: പകുതിവിലക്ക് സ്‌ക്കൂട്ടര്‍ തട്ടിപ്പില്‍ തളിപ്പറമ്പില്‍ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. ആന്തൂര്‍ പറശിനിക്കടവ് കൊവ്വല്‍ കപ്പള്ളി വീട്ടില്‍ കെ.വി,രഞ്ജിനിയുടെ(41) പരാതിയിലാണ് തളിപ്പറമ്പ് പോലീസ് അനന്തു കൃഷ്ണന്‍, ആന്തൂര്‍ സീഡ് സൊസൈറ്റി പ്രമോട്ടര്‍ രാജശ്രീ എന്നിവരുടെ പേരില്‍ കേസെടുത്തത്. 2024 സപ്തംബര്‍ … Read More

വാട്‌സ്അപ്പ് സ്റ്റാറ്റസിലൂടെ അപമാനിച്ചു-യുവതിയുടെ പരാതിയില്‍ അദ്ധ്യാപകനെതിരെ കേസ്.

പെരിങ്ങോം: യുവതിയുടെ സ്വകാര്യ ഫോട്ടോകള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ പ്രദര്‍ശിപ്പിച്ച് അപമാനിച്ച സംഭവത്തില്‍ മണ്ടൂര്‍ സ്വദേശിയായ അദ്ധ്യാപകന്റെ പേരില്‍ പെരിങ്ങോം പേലീസ് കേസെടുത്തു. ചെറുതാഴം പിലാത്തറ മണ്ടൂര്‍ സ്വദേശിയും രാമന്തളി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അദ്ധ്യാപകനുമായ ഇ.വി.വിനോദിന്റെ പേരിലാണ് കേസ്. 2024 നവംബര്‍ 19 … Read More

എരിപുരത്ത് കാറിടിച്ച് വഴിയാത്രകാരി മരിച്ചു.

പഴയങ്ങാടി: എരിപുരത്ത് കാറിടിച്ച് വഴിയാത്രകാരി മരിച്ചു. വി.വി.ഭാനുമതി(58)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സൊസൈറ്റിയില്‍ പാല്‍ വിതരണം കഴിഞ്ഞ് റോഡ് മുറിച്ച് കടക്കവേ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സ്ത്രീയെ 200 മീറ്ററോളം വലിച്ചിഴച്ചാണ് കാര്‍ നിന്നത്. ഭര്‍ത്താവ്: വിശ്വനാഥന്‍. മക്കള്‍: … Read More

ആറ് വയസുകാരിക്ക് പീഡനം; പ്രതിക്ക് 13 വര്‍ഷം തടവും പിഴയും

തളിപ്പറമ്പ്: ആറ് വയസുകാരിക്ക് പീഡനം 59 കാരന് പതിമൂന്ന് വര്‍ഷം കഠിനതടവും ഒന്നേകാല്‍ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ മാടായി ഏരിപ്രം സുനാമി കോളനിയിലെ മിനിയാടന്‍ സുരേഷിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ … Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുണ്ടേരി സ്വദേശി പുളിമ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന വണ്ണാറപുരയില്‍ വിനോദ് (36) നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.  

യുവാവ് വിവാഹ തലേന്ന് വാഹനാപകടത്തില്‍ മരിച്ചു.

കോട്ടയം: യുവാവ് വിവാഹ തലേന്ന് വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിന്‍സണ്‍ ആണ് എം സി റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു. ഇലക്കാട് പള്ളിയില്‍ ഇന്ന് രാവിലെ … Read More

എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യയെ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരാത്മഹത്യ തളിപ്പറമ്പില്‍.

തളിപ്പറമ്പ്: എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യയെ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരാത്മഹത്യ തളിപ്പറമ്പില്‍. ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെ കെ.പി.ഉഷാകുമാരിയാണ്(55) ജനുവരി 26 ന് കരിമ്പം ഒറ്റപ്പാലനഗറിലെ സ്വന്തം വീട്ടുകിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ഭര്‍ത്താവും മക്കളും ബന്ധുക്കളും ഒരു വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി … Read More