ദേശീയപാത നിര്‍മ്മാണത്തിനെത്തിയ ക്രെയിന്‍ മോഷ്ടിച്ചു കടത്തി.

തളിപ്പറമ്പ്: ദേശീയപാത നിര്‍മ്മാണപ്രവൃത്തിക്ക് എത്തിച്ച മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ക്രെയിന്‍ മോഷ്ടിച്ചു കടത്തിയതായി പരാതി. 25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡല്‍ കെ.എല്‍-86 എ-9695 ക്രെയിനാണ് ഇന്നലെ പുലര്‍ച്ചെ 1.08 ന് കുപ്പം ദേശീയപാതയോരത്തു നിന്ന് രണ്ടംഗസംഘം … Read More

വലിയരീക്കമലയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: വലിയരീക്കമലയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വലിയ അരീക്കമല ഉന്നതി സ്വദേശി ചപ്ലി വീട്ടില്‍ സി.കെ.അനീഷ്(42) ആണ് മരിച്ചത്. തലയ്ക്കും, മുഖത്തും മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ കുടിയാന്മല പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുവായ ചപ്ലി … Read More

പത്തൊന്‍പതാം മൈലില്‍ സ്വകാര്യ ബസിടിച്ച് യുവതി മരണപ്പെട്ടു.

മട്ടന്നൂർ: പത്തൊന്‍പതാം മൈലില്‍ സ്വകാര്യ ബസിടിച്ച് യുവതി മരണപ്പെട്ടു. പത്തൊന്‍പതാം മൈലിലെ പൈതൃകം വീട്ടില്‍ ജീഷ്മ(38) ആണ് മരണപ്പെട്ടത്. റോഡിൻ്റെ എതിർവശത്തേക്ക് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മട്ടന്നൂര്‍- ഇരിട്ടി റോഡില്‍ പത്തൊന്‍പതാം മൈലിലാണ് അപകടമുണ്ടായത്. ഇരിട്ടിയില്‍ നിന്നു തലശ്ശേരിയിലേക്ക് … Read More

കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനത്തെ കാന്റീന്‍ ജീവനക്കാരനായ യുവാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ജില്ലാ പൊലീസ് ആസ്ഥാനത്തെ കാന്റീന്‍ ജീവനക്കാരനായ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിച്ചേരി പെരളത്തെ കെ.പത്മിനിയുടെ മകന്‍ കെ.മനുകൃഷ്ണ(30)നാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. മാതാവ് പത്മിനിയും മനുവും മാത്രമാണ് വീട്ടില്‍ … Read More

കൊല്ലം സ്വദേശി പഴയങ്ങാടിയിൽ തീവണ്ടിയിൽ നിന്നും വീണ് മരിച്ചു.

പഴയങ്ങാടി: പഴയങ്ങാടിയിൽ തീവണ്ടിയിൽ നിന്നും വീണ് ഒരാൾ മരിച്ചു. കൊല്ലം സ്വദേശി ദിപു (36)വാണ് മരിച്ചത്. ഒന്നരയോടെ വെസ്റ്റ് എക്സ്‌പ്രസിൽ നിന്ന് വീണ്അപകടം. മൃതദേഹംപരിയാരംമെഡിക്കൽ കോളേജിലേക്ക് മാറ്റി

വാഹനാപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവ് മരിച്ചു.

തളിപ്പറമ്പ്: വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ  6 മാസത്തിലേറെയായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന യുവാവ് മരണപ്പെട്ടു. കുറ്റിക്കോലിലെ ടി.സി. രാഘവന്‍ നമ്പ്യാര്‍-എം.സി.സാവിത്രി ദമ്പതികളുടെ മകന്‍ എം.സി.ഗിരീഷ്‌കുമാറാണ്(41)മരിച്ചത്. 2024 ജൂണ്‍ 7 ന് കുററിക്കോലില്‍ നടന്ന വാഹനാപകടത്തെ തുടര്‍ന്ന് ചെറുകുന്ന് മിഷന്‍ ആശുപത്രിയില്‍ അബോധവസ്ഥയില്‍ കഴിയുകയായിരുന്നു. … Read More

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

തളിപ്പറമ്പ് : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കൂവേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എം.വി രതീഷ് (39) ആണ് മരിച്ചത്. പരേതനായ എ. കൃഷ്ണന്റെയും എം.വി നാരായണിയുടെ മകനാണ്. ഭാര്യ: വി.വി.രേഷ്മ. മക്കള്‍: സോനു ആര്‍ കൃഷ്ണ, … Read More

സ്‌ക്കൂളില്‍ പോകുന്നതിനിടെ വിദ്യാര്‍ത്ഥിനി തോട്ടില്‍ വീണു മരിച്ചു.

പഴയങ്ങാടി: വിദ്യാര്‍ത്ഥിനി തോട്ടില്‍ വീണുമരിച്ചു. മാടായി ഗവ.ഗേള്‍സ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി എന്‍.വി.ശ്രീനന്ദയാണ് (16) നടന്ന് പോകുന്നതിനിടയില്‍ കുഴഞ്ഞ് റോഡരികിലെ തോട്ടിലേക്ക് വീണ് മരിച്ചത്. ഇന്ന് വെള്ളിയാഴ്ച്ച രാവിലെ 8.45 നായിരുന്നു ദാരുണസംഭവം. സഹോദരനും മറ്റ് വിദ്യാര്‍ത്ഥികളുമായി സ്‌കൂളില്‍ പോകാനായി … Read More

അന്‍വര്‍ സാദത്ത് വീട്ടിനകത്ത് തൂങ്ങിമരിച്ചു.

പരിയാരം: യുവാവിനെ വീടിന്റെ സെന്റര്‍ ഹാളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം ഏമ്പേറ്റിലെ കീരന്റകത്ത് വീട്ടില്‍ കെ.അന്‍വര്‍സാദത്ത്(44) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് മൃതദേഹം കണ്ടത്. പയ്യന്നൂരില്‍ മരക്കച്ചവടവും വാഹനബ്രോക്കറുമായി പ്രവര്‍ത്തിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. … Read More

ആറ് മാവോയിസ്റ്റുകള്‍ കീഴടങ്ങി- കബനിദളത്തിന്റെ കഥ കഴിഞ്ഞു.

ചിക്മംഗളൂര്‍: ആറ് മാവോവാദികള്‍ ചിക്മാംഗളൂരില്‍ പോലീസ് മുമ്പാകെ കീഴടങ്ങി. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് ജയണ്ണ, സുന്ദരി, ലത, ജിഷ, വനജാക്ഷി, രമേഷ് എന്നിവര്‍ ആയുധങ്ങളുമായി പോലീസില്‍ കീഴടങ്ങിയത്. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് കീഴടങ്ങല്‍. ഇവര്‍ക്ക് … Read More