കേരളത്തില്‍ ആഭ്യന്തര ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്- കുളപ്പുറം വായനശാല കായിക പരിശീലന അക്കാദമി ഉദ്ഘാടനം ചെയ്തു.

പരിയാരം: കേരളത്തിലെ ആഭ്യന്തര ടൂറിസത്തിന്റെ വിശാലമായ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ചെറുതാഴം കുളപ്പുറം വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കായിക പരിശീലന അക്കാദമി (ട്രാക്ക് ട്രെനിംഗ് അക്കാദമി, കുളപ്പുറം)ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More

മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍-

തലശ്ശേരി: കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മലപ്പുറം ഏറനാട് നറുകര പട്ടര്‍കുളം സ്വദേശി അത്തിമണ്ണില്‍ വീട്ടില്‍ എ.എം.മുഹമ്മദ്അനീസിനെ(26)യാണ് റേഞ്ച് അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി. ദീപക്കും സംഘവും പിടികൂടിയത്.  സ്‌ട്രൈക്കിംഗ്  ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി … Read More

കോണ്‍ഗ്രസ് നേതാവ് കെ.രമേശന്‍ യു.ഡി.എഫ് നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി-

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവും നഗരസഭാ ഡെപ്യൂട്ടി ലീഡറുമായ കെ.രമേശന്‍ യു.ഡി.എഫ് പാര്‍ലെന്ററി പാര്‍ട്ടി യോഗം ബഹിഷ്‌ക്കരിച്ചു. കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണ് കെ.രമേശന്‍ യോഗത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയത്. ഇന്ന് വൈകുന്നേരം … Read More

ഒടുവില്‍ പരിയാരം പോലീസ് ഉണര്‍ന്നു-ക്ഷേത്രക്കവര്‍ച്ചയില്‍ കേസെടുത്തു-

പരിയാരം: വിവാദങ്ങള്‍ക്കൊടുവില്‍ ക്ഷേത്രക്കവര്‍ച്ചയില്‍ പരിയാരം പോലീസ് കേസെടുത്തു. കടന്നപ്പള്ളിയിലെ മംഗലശേരി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 22 ന് നടന്ന മോഷണക്കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന പരിയാരം പോലീസിന്റെ നടപടി വന്‍വിവാദമായിരുന്നു. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ നിമിഷ, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് … Read More

സി.വി.ജനാര്‍ദ്ദനന് പരിയാരം പ്രസ്‌ക്ലബ്ബിന്റെ യാത്രയയപ്പ്-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാന്റീന്‍ ജീവനക്കാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ  സി.വി.ജനാര്‍ദ്ദനന്പരിയാരം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ പ്രസ്‌ഫോറം പ്രസിഡന്റ് രാഘവന്‍ കടന്നപ്പള്ളി, ഒ.കെ.നാരായണന്‍ നമ്പൂതിരി, പ്രസ്‌ക്ലബ്ബ് രക്ഷാധികാരിയും മെമ്പറുമായ കരിമ്പം.കെ.പി.രാജീവന്‍, പപ്പന്‍ … Read More

ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശനെ സി.പി.ഐയുടെ നേതൃത്വത്തില്‍ ആദരിച്ചു.

മാതമംഗലം: ജീവകാരുണ്യപ്രവര്‍ത്തകന്‍ മാതമംഗലത്തെ ഹരിത രമേശനെ സി.പി.ഐ മാതമംഗലം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഇന്നലെ മാതമംഗലം വില്ലേജ് ഓഫീസിന് സമീപം നടന്ന പരിപാടി സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.വി.ബാബു ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി ഹരിത രമേശനെ പൊന്നാടയണിയിച്ച് … Read More

കര്‍പ്പൂരമരങ്ങളെ സംരക്ഷിക്കാതിരുന്നത് വലിയ അപരാധമെന്ന് ഇന്‍ ടാക്ക് കണ്‍വീനര്‍ ഡോ.വി.ജയരാജന്‍-

തളിപ്പറമ്പ്: കരിമ്പം ജില്ലാ കൃഷിഫാമിലെ അപൂര്‍വ്വങ്ങളായ കര്‍പ്പൂര മരങ്ങല്‍ വെട്ടിമാറ്റിയതിനെതിരെ ഇന്‍ ടാക്ക് കണ്‍വീനര്‍ഡോ.വി.ജയരാജന്‍ രംഗത്ത്. അമ്പത്തഞ്ച് ലക്ഷം മനുഷ്യരുടെയും കോടിക്കണക്കിന് ജന്തുജാലങ്ങളുടേയും ജീവനെടുത്ത 1876-79 കാലഘട്ടത്തിലെ ഭക്ഷ്യ ക്ഷാമത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച ഫാമിന്‍ കമ്മീഷന്റെ … Read More

പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വന്‍മോഷണങ്ങള്‍ നിരവധി നടന്നിട്ടും-ഒന്നില്‍പോലും പ്രതികളെ പിടിച്ചില്ല-

പരിയാരം: കഴിഞ്ഞ ഒന്നര വര്‍ഷത്തെ കാലയളവില്‍ കാലത്തിനിടയില്‍ പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണങ്ങള്‍ നടന്നുവെങ്കിലും ഒന്നില്‍ പോലും പ്രതികലെ പിടിക്കാന്‍ സാധിക്കാത്തതിനാലാണ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് മടിക്കുന്നതെന്നാണ് ആക്ഷേപം. കോവിഡ് കാലത്ത് രണ്ട് ക്ഷേത്രക്കവര്‍ച്ചകളും ഒരു … Read More

പരാതി രജിസ്റ്റര്‍ ചെയ്യേണ്ട–പ്രതികളെ ഞങ്ങള്‍ പിടിച്ചോളാം-ക്ഷേത്രഭാരവാഹികള്‍ക്ക് പരിയാരം പോലീസ് വക ഉപദേശം

പരിയാരം: പരാതി രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് ക്ഷേത്രകമ്മറ്റിക്കാര്‍ക്ക് പോലീസിന്റെവക ഉപദേശം. ഇന്നലെ മോഷണം നടന്ന കടന്നപ്പള്ളി കിഴക്കേക്കര മംഗലശേരി ധര്‍മ്മശാസ്താക്ഷേത്രത്തിന്റെ ഭാരവാഹികളോടാണ് പരിയാരം പോലീസിന്റെ ഉപദേശം. ശ്രീകോവിലിന്റെ പൂട്ടുതകര്‍ത്ത മോഷ്ടാക്കള്‍ ഭണ്ഡാരം തകര്‍ത്ത് പണം കവരുകയും ഓഫീസിന്റെ പൂട്ട് തകര്‍ത്ത് മേശവലിപ്പിലുണ്ടായിരുന്ന 1500 … Read More

ക്ഷേത്രത്തില്‍ കവര്‍ച്ച ശ്രീകോവില്‍ പിക്കാക്‌സ് ഉപയോഗിച്ച് തകര്‍ത്തു-ഭണ്ഡാരവും ഓഫീസിലെ മേശയില്‍ നിന്ന് പണവും കവര്‍ന്നു-

പരിയാരം: കടന്നപ്പള്ളി കിഴക്കേക്കര മംഗലശേരി ധര്‍മ്മശാസ്താക്ഷേത്രത്തില്‍ കവര്‍ച്ച. ശ്രീകോവിലിന്റെ പൂട്ടുതകര്‍ത്ത മോഷ്ടാക്കള്‍ ഭണ്ഡാരം തകര്‍ത്ത് പണം കവരുകയും ഓഫീസിന്റെ പൂട്ട് തകര്‍ത്ത് മേശവലിപ്പിലുണ്ടായിരുന്ന 1500 രൂപ എടുത്തുകൊണ്ടുപോകുകയും ചെയ്തു. ഇന്ന് രാവിലെ ആറരയോടെ കഴകക്കാരന്‍ സുരേഷ് ക്ഷേത്രത്തിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം … Read More