ബസിലിടിച്ച കാര്‍ കത്തിനശിച്ചു, രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു, സംഭവം പുഷ്പഗിരിയില്‍.

തളിപ്പറമ്പ്: നിര്‍ത്തിയിട്ട ബസിലിടിച്ച കാര്‍ കത്തിനശിച്ചു, രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം ആറരയോടെ പുഷ്പഗിരി അണ്ടിക്കളത്താണ് സംഭവം. നടുവിലേക്ക് പോകുകയായിരുന്ന കെ.എല്‍-13 വൈ-5677 ബസിന് പിറകില്‍ കെ.എല്‍.13 എ.കെ.9462 റിനോള്‍ട്ട് ക്വിഡ് കാര്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. കാപ്പിമലയില്‍ നിന്നും കോയ്യോടേക്ക് … Read More

ബിരിയാണിക്ക് ഒന്നാം സ്ഥാനം. രഞ്ജിത്തും പ്രജിഷയും മികച്ച നടനും നടിയും.

പിലാത്തറ: പിലാത്തറയില്‍ സമാപിച്ച കണ്ണൂര്‍ ജില്ലാ കേരളോല്‍സവത്തില്‍ പയ്യന്നൂര്‍ നഗരസഭയിലെ കണ്ടോത്ത് പാട്യം കലാസമിതി അവതരിപ്പിച്ച നാടകം ബിരിയാണി മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് ഏച്ചിക്കാനത്തിന്റെ ചെറുകഥയായ ബിരിയാണിയെ അടിസ്ഥാനമാക്കി ടി.പി.പ്രജിഷ രചിച്ച നാടകം പ്രമോദ് കണ്ടോത്താണ് സംവിധാനം ചെയ്തത്. ഗോപാല്‍ … Read More

അന്ന് നാട് കൊട്ടിഘോഷിച്ചു, ഇപ്പോള്‍ വെറും വെറുതെ ഒരു ബസ്റ്റാന്റ്-

മാതമംഗലം: കേരളത്തില്‍ ഇത്തരത്തിലൊന്ന് എരമം-കുറ്റൂര്‍ പഞ്ചായത്തില്‍ മാത്രം, സ്വകാര്യവ്യക്തി പണംമുടക്കി ബസ്റ്റാന്റ് നിര്‍മ്മിച്ച് പഞ്ചായത്തിന് സൗജന്യമായി വിട്ടുനല്‍കുക. 2016 ല്‍ എല്ലാ അച്ചടി-ദൃശ്യമാധ്യമങ്ങളും വാനോളം പുകഴ്ത്തിയ ഒരു സംഭവമായിരുന്നു ഇത്. ബസ്റ്റാന്റില്ലാതെ ബുദ്ധിമുട്ടുന്ന എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ മാതമംഗലത്ത് റോഡരികിലായിട്ടാണ് ബസ്റ്റാന്റ് … Read More

മൂത്തേടത്ത് സ്‌ക്കൂള്‍ സ്ഥാപകന്‍ ബ്രഹ്‌മശ്രീ മൂത്തേടത്ത് മല്ലിശ്ശേരി കുബേരന്‍ നമ്പൂതിരിപ്പാടിന്റെ പ്രതിമ സ്ഥാപിച്ചു.

തളിപ്പറമ്പ്: മൂത്തേടത്ത് സ്‌കൂള്‍ സ്ഥാപകന്‍ ബ്രഹ്‌മശ്രീ മൂത്തേടത്ത് മല്ലിശ്ശേരി കുബേരന്‍ നമ്പൂതിരിപ്പാടിന്റെ പ്രതിമ സ്‌ക്കൂള്‍ അങ്കണത്തില്‍ അനാച്ഛാദനം ചെയ്തു. ആധുനിക വിദ്യാഭ്യാസത്തിന്റെ കുത്തക ബ്രിട്ടീഷുകാരും മിഷണറിമാരും മാത്രം കയ്യാളിയിരുന്ന കാലത്ത് ജാതി-മത ചിന്തകള്‍ക്കതീതമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കവാടം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തുകൊണ്ട്, 1894 … Read More

ഗ്രാമീണ്‍ ബാങ്കിന്റെ പിഎഫ് നിഷേധം ആനുകൂല്യം കാത്ത് 23 വര്‍ഷം

മലപ്പുറം: അര്‍ഹമായ പിഎഫ് ആനുകൂല്യത്തിന് 23 വര്‍ഷമായി കാത്തിരി ക്കുകയാണ് കേരള ഗ്രാമീണ്‍ ബാങ്കിലെ കളക്ഷന്‍ ഏജന്റുമാര്‍, പി എഫ് കമീഷന്റെ അനുകൂല വിധിയുണ്ടായിട്ടും ബാങ്ക് മാനേജ്‌മെന്റ് തുടരുന്ന നിയമ വ്യവഹാരമാണ് ഇതിന് കാരണം. പിരിഞ്ഞുപോയാല്‍ ആനുകൂല്യം കിട്ടില്ല എന്നതിനാല്‍ വാര്‍ധക്യകാലത്തും … Read More

കടന്നപ്പള്ളിയും ഗണേശനും ഡിസംബറില്‍ മന്ത്രിമാര്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഡിസംബര്‍ അവസാനം നടക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നവ കേരള സദസ് കഴിയുന്ന മുറയ്ക്കായിരിക്കും പുനഃസംഘടന. അഹമ്മദ് ദേവര്‍കോവിലിനു പകരം കടന്നപ്പള്ളിയും ആന്റണി രാജുവിന് പകരം കെ.ബി.ഗണേഷ് കുമാറുമായിരിക്കും പുതിയതായി എത്തുക. നവംബര്‍ … Read More

ആഷിഷ് നീന്തിക്കയറി, വെങ്കലമെഡല്‍ സ്വന്തമാക്കി.

ലക്‌നൗ: ആഷിഷ് നീന്തിക്കയറി, വെങ്കലമെഡല്‍ സ്വന്തമാക്കി. ലക്‌നൗവില്‍ നടന്ന 52-ാമത് കേന്ദ്രീയ വിദ്യാലയ നാഷണല്‍ അക്വാറ്റിക് മീറ്റില്‍ 14 വയസ്സില്‍ താഴെയുള്ളവരുടെ ബാക്ക് സ്‌ട്രോക്കിലാണ് ഈ കൊച്ചുമിടുക്കന്‍ വെങ്കല മെഡലും പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും നേടി കണ്ണൂരിന്റെ അഭിമാനതാരമായത്. അഞ്ചാംപീടികയിലെ … Read More

പയ്യന്നൂര്‍ ശ്രീ കാപ്പാട്ട് കഴകം ആചാരം കൈക്കൊള്ളല്‍ നാളെ.

പയ്യന്നൂര്‍: പെരുങ്കളിയാട്ടത്തിനൊരുങ്ങുന്ന പയ്യന്നൂര്‍ ശ്രീ കാപ്പാട്ട് കഴകത്തില്‍ കാപ്പാട്ട് ഭഗവതിയുടെ ദേവനര്‍ത്തകനും മാട്ടുമ്മല്‍ തറവാട്ട് കാരണവരും പുതിയ പറമ്പന്‍ തറവാട്ട് കാരണവരും നാളെ നവംബര്‍ 11-ന് ശനിയാഴ്ച്ച ആചാരം കൈക്കൊളുന്നു. കാപ്പാട്ട് ഭഗവതിയുടെ പ്രതിപുരുഷനായി കാസര്‍കോട് മുന്നാട് സ്വദേശി പുതിയ പറമ്പന്‍ … Read More

കണ്ണൂര്‍ ജില്ലാ കേരളോല്‍സവത്തിന് തുടക്കമായി

പിലാത്തറ: കണ്ണൂര്‍ ജില്ലാ കേരളോത്സവത്തിന്റെ ഓഫ് സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമായി. കഥാകൃത്ത് ടി.പി.വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ടി.തമ്പാന്‍ അധ്യക്ഷത വഹിച്ചു. സരിന്‍ ശശി, പി.പി.രോഹിണി, കെ.പ്രസീത, ഡോ.കെ.എം.പ്രസീദ് എന്നിവര്‍ പ്രസംഗിച്ചു. എം.വി.രാജീവന്‍ സ്വാഗതവും പ്രണവ് ബാലകൃഷ്ണന്‍ നന്ദിയും … Read More

ഒന്നാംതരം തേക്ക്തടികള്‍ തയ്യാറാണ്-വനംവകുപ്പിന്റെ ഇ-ലേലം നവംബര്‍-16 ന്.

കാസര്‍ഗോഡ്: കേരള വനംവകുപ്പിന്റെ കീഴില്‍ കാസറഗോഡ് പരപ്പ ഗവണ്മെന്റ് ടിമ്പര്‍ ഡെപ്പോയില്‍ 2023 നവംബര്‍ മാസത്തെ തടിലേല വില്‍പ്പന നവംബര്‍-16 ന് നടക്കും. കാസര്‍ഗോഡ് ഫോറസ്റ്റ് റേഞ്ചിലെ പരപ്പയില്‍ 158 വര്‍ഷത്തെ തേക്ക് തോട്ടത്തിലെ ഗുണമെന്മേ ഏറിയ വിവിധ ക്ലാസ്സുകളില്‍പ്പെട്ട തേക്ക്, … Read More